കർണാടക ബന്ദ്: വാഹന ഗതാഗതം തടസ്സപ്പെട്ടേക്കും; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ദേശിയ പാതകളും സ്തംഭിപ്പിക്കുമെന്നാണ് കർഷകരുടെ ഭീഷണി. യെദ്യൂരപ്പ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമ ഭേദഗതി – സർക്കാർ സംഭരണ കേന്ദ്രങ്ങളുടെ അധികാരം എടുത്തു കളഞ്ഞു എന്നീ നടപടികൾക്കെതിരെയാണ് പ്രതിഷേധം. ബംഗളുരുവിൽ കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ – ദളിത് സംഘടകളുടെ പിന്തുണയും സമരക്കാർക്കുണ്ട്. കൂടാതെ തൊഴിലാളികളും കർഷകർക്ക് പിന്തുണയുമായി എത്തുന്നുണ്ട്. Bengaluru: Karnataka Congress protests against govt at party office. State Congress chief DK Shivakumar, state in-charge Randeep Surjewala & Siddaramaiah present.…

Read More

തീവ്രവാദപ്രവർത്തനങ്ങൾ കൂടുന്നു; എൻ.ഐ.എ.യ്ക്ക് ബെംഗളൂരുവിൽ സ്ഥിരം ഓഫീസ് ഉടൻ!

ബെംഗളൂരു: നഗരത്തിലും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും തീവ്രവാദപ്രവർത്തനങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)യ്ക്ക് ബെംഗളൂരുവിൽ സ്ഥിരം ഓഫീസ് ഉടൻ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി തേജസ്വി സൂര്യ എം.പി. പറഞ്ഞു. കഴിഞ്ഞയാഴ്ച അമിത്ഷായെ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നുകണ്ട് ബെംഗളൂരുവിൽ എൻ.ഐ.എ. ഓഫീസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത യുവമോർച്ച ദേശീയ അധ്യക്ഷനായി നിയമിതനായ തേജസ്വി സൂര്യ ബോധിപ്പിച്ചിരുന്നു. ഓഗസ്റ്റിൽ ഡി.ജെ. ഹള്ളിയിലും കെ.ജി. ഹള്ളിയിലുമുണ്ടായ അക്രമസംഭവങ്ങൾ എൻ.ഐ.എ. അന്വേഷിക്കുന്നത് ഗൗരവമായി കാണണമെന്നും നിരവധി തീവ്രവാദസംഘടനകൾ ദേശവിരുദ്ധപ്രവർത്തനങ്ങൾക്കായി ബെംഗളൂരുവിനെ ഉപയോഗിക്കുന്നുണ്ടെന്നും തേജസ്വി സൂര്യ പറഞ്ഞു. ബെംഗളൂരുവിനെ തീവ്രവാദപ്രവർത്തനങ്ങളിൽനിന്ന്…

Read More

നമ്മ ബെംഗളൂരുവിലും വരുന്നു ഹൈപ്പർ ലൂപ്പ്;വേഗത മണിക്കൂറിൽ 1080 കിലോമീറ്റർ !

ബെംഗളൂരു : നഗരത്തിൽ നിന്ന് കെംഗൌഡ രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചും 10 മിനിട്ട് പോയി തിരിച്ചു വരാൻ കഴിയുമോ ? അതെ നിർദ്ദിഷ്ട അതിവേഗ ട്യൂബ് റെയിൽ പാതയായ ഹൈപ്പർ ലൂപ്പിൻ്റെ സാധ്യതാ പഠനത്തിന് ധാരണാപത്രം ഒപ്പു വച്ചു. Today, we launched a first-of-its-kind partnership with @BLRAirport to explore a hyperloop connection that could link the airport to city center in 10 minutes. Read more: https://t.co/cjkYECMraj pic.twitter.com/7FCW1NK0hn — Virgin Hyperloop (@virginhyperloop)…

Read More

ഇന്ന് ബന്ദ്; വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം

ബെംഗളൂരു: സംസ്‌ഥാന സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരേ ഇന്ന് വിവിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. നഗരത്തിൽ കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ – ദളിത് സംഘടകളുടെ പിന്തുണയും സമരക്കാർക്കുണ്ട്. എന്നാൽ ബന്ദ് നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാർഷിക ബിൽ, ഭൂപരിഷ്കരണ നിയമഭേദഗതി എന്നിവയോടാണ് പ്രതിഷേധം. ‘റെയ്ത്ത, കാർമിക, ദളിത് ഐക്യ ഹൊരാട്ട’ ഫോറത്തിന്റെ നേതൃത്വത്തിലാണ് ബന്ദ് ആചരിക്കുന്നത്. ഏകപക്ഷീയമായി ബില്ലുകൾ പാസാക്കി കർഷകരെ സർക്കാർ…

Read More

കോവിഡ് പരിശോധനാച്ചെലവ് കുത്തനെ കുറച്ച് ഒന്നര മണിക്കൂറിനുള്ളിൽ ഫലമറിയാം

Covid Karnataka

ബെംഗളൂരു: കോവിഡ് പരിശോധനാച്ചെലവ് കുത്തനെ കുറച്ച് ഒന്നര മണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയുന്ന കിറ്റ് വികസിപ്പിച്ച് നഗരത്തിലെ സ്റ്റാർട്ടപ്പ് കമ്പനി. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐ.ഐ.എസ്സി.)നുകീഴിലുള്ള ‘സ്റ്റാർട്ടപ്പ്’ കമ്പനിയാണ് ഒന്നര മണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയുന്ന ആർ.ടി.പി.സി.ആർ. ടെസ്റ്റ് കിറ്റ് വികസിപ്പിച്ചത്. ‘ഇക്വയ്ൻ ബയോടെക്’ എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് കോവിഡ് പരിശോധനാരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന കിറ്റ് നിർമിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതിയും ‘ഗ്ലോബൽ ഡയഗ്നോസ്റ്റിക് കിറ്റ്’ എന്നുപേരിട്ട പരിശോധനാ കിറ്റിന് ലഭിച്ചിട്ടുണ്ട്. ഈ കിറ്റിലൂടെ വേഗത്തിൽ ഫലമറിയാൻ കഴിയുന്നതിനൊപ്പം പരിശോധനച്ചെലവും കുത്തനെ കുറയ്ക്കാൻ…

Read More

ദക്ഷിണേന്ത്യയിലെ സൂപ്പർ താരത്തിൻ്റെ വാഹനം തടഞ്ഞു നിർത്തി പിഴയിട്ട് ബെംഗളൂരു ട്രാഫിക് പോലീസ്.

ബെംഗളൂരു: കെ.ആർ.പുര റെയിൽവേ സ്‌റ്റേഷന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു ബെംഗളുരു ട്രാഫിക് പോലീസിലെ ചില ഉദ്യോഗസ്ഥർ. ഒരു തമിഴ്നാട് റെജിസ്ട്രേഷൻ ആഡംബര കാർ ശ്രദ്ധയിൽ പെട്ടു. അതിൻ്റെ ഗ്ലാസുകളിൽ കറുത്ത ഫിലിം ഒട്ടിച്ചിട്ടുണ്ട്, അത് നിയമ വിരുദ്ധമാണ്. ഉടൻ വണ്ടി നിർത്തിച്ച് ഡ്രൈവർ അനീഷിൽ നിന്ന് 500 രൂപ പിഴ അടപ്പിച്ചു. രേഖകൾ പരിശോധിച്ചപ്പോൾ മനസ്സിലായി അത് തമിഴ് സിനിമയിലെ ഇളയ ദളപതി വിജയിൻ്റെ കാർ ആണെന്ന്.

Read More

ഇന്ന് 79 മരണം;9543 പുതിയ കോവിഡ് രോഗികൾ…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 79 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 9543 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :79(86) ആകെ കോവിഡ് മരണം :8582(8503) ഇന്നത്തെ കേസുകള്‍ :9543 ആകെ പോസിറ്റീവ് കേസുകള്‍ :575566(566023) ആകെ ആക്റ്റീവ് കേസുകള്‍ : 104724(101782) ഇന്ന് ഡിസ്ചാര്‍ജ് :6522(5417) ആകെ ഡിസ്ചാര്‍ജ് :462241(455719) തീവ്ര പരിചരണ വിഭാഗത്തില്‍ :835(832) കര്‍ണാടകയില്‍…

Read More

മലയാളം മിഷൻ്റെ പുതിയ ക്ലാസുകൾ ആരംഭിച്ചു.

ബെംഗളൂരു : മലയാളം മിഷൻ കർണാടകം കോത്തന്നൂർ മരിയനഹള്ളി സെന്റ് അഗസ്റ്റിൻ ചർച്ച് മായി ചേർന്ന് പുതിയ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഫാദർ ഷാജി പുത്തൻ പുരയ്ക്കലിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം മലയാളം മിഷൻ സെക്രട്ടറി ശ്രീ ടോമി ആലുങ്കൽ ഉദ്ഘാടനം ചെയ്തു. മിഷൻ ഓർഗനൈസിങ് സെക്രട്ടറി ശ്രീ ജയ്സൺ ലൂക്കോസ്, മിഷൻ പ്രവർത്തനങ്ങൾ വിവരിച്ചു. ട്രസ്റ്റിമാരായ ശ്രീ ജോയി കോയിക്കര, ശ്രീ ജസ്റ്റിൻ കെ എൽ, ശ്രീ ബിജു വെള്ളാപ്പള്ളി, പ്രധാന അദ്ധ്യാപകനായ ശ്രീ ജോഷി, മലയാളം മിഷൻ അധ്യാപിക ശ്രീമതി ബിംബ…

Read More

നിറുത്തിയിട്ട ലോറിയുടെ പിന്നിൽ കാറിടിച്ച് ഒരു ഗർഭിണിയടക്കം 7 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിറുത്തിയിട്ട ലോറിയുടെ പിന്നിൽ കാറിടിച്ച് ഒരു ഗർഭിണിയടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. Karnataka: Seven people including a pregnant woman died after the car they were travelling in, rammed into a standing truck near Savalagi village in Kalaburagi. A case has been registered. pic.twitter.com/5hGxkjGkrq — ANI (@ANI) September 27, 2020 ഉത്തര കർണാടകയിലെ അലന്ത് നിവാസികളായ ഇർഫാന ബേഗം (25), റൂബിയ ബേഗം (50), ആബേഡബി (50), ജയച്ചുനബി (60), മുനീർ…

Read More

നാളെ നടക്കുന്ന”കർണാടക ബന്ദ്”നഗര ജീവിതത്തെ ബാധിക്കുമോ ? ഏറ്റവും പുതിയ വിവരങ്ങൾ..

ബെംഗളൂരു : നാൽപതോളം സംഘടനകളുടെ കൂട്ടായ്മയായ “ഐക്യ ഹോരാട്ട “നാളെ നടത്തുന്ന കർണാടക ബന്ദ് നഗരത്തിലെ ജനജീവിതത്തെ ബാധിക്കുമോ നോക്കാം. ബി.എം.ടി.സി സാധാരണ പോലെ സർവ്വീസ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്, എതെങ്കിലും വിധത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ തീരുമാനങ്ങളിൽ മാറ്റം വരുത്താൻ സാദ്ധ്യതയുണ്ട്. നമ്മ മെട്രോ സാങ്കേതിക കാരണങ്ങളാൽ യെലച്ചനഹള്ളി സറ്റേഷൻ ഒഴികെ ഗ്രീൻ, പർപ്പിൾ ലൈനുകളിൽ സാധാരണ പോലെ സർവ്വീസ് നടത്തും. കർണാടക – കേരള ആർ.ടി.സി.കൾ നിലവിൽ സർവ്വീസുകൾ ഒന്നും റദ്ദാക്കിയിട്ടില്ല. കേരളത്തിലേക്കുള്ള സംസ്ഥാനാന്തര സർവീസുകൾ രാത്രി ആയതിനാൽ തടസപ്പെടാൻ സാദ്ധ്യത കുറവാണ്.…

Read More
Click Here to Follow Us