ബെംഗളൂരു: നഗരത്തിലും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും തീവ്രവാദപ്രവർത്തനങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)യ്ക്ക് ബെംഗളൂരുവിൽ സ്ഥിരം ഓഫീസ് ഉടൻ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി തേജസ്വി സൂര്യ എം.പി. പറഞ്ഞു.
കഴിഞ്ഞയാഴ്ച അമിത്ഷായെ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നുകണ്ട് ബെംഗളൂരുവിൽ എൻ.ഐ.എ. ഓഫീസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത യുവമോർച്ച ദേശീയ അധ്യക്ഷനായി നിയമിതനായ തേജസ്വി സൂര്യ ബോധിപ്പിച്ചിരുന്നു.
ഓഗസ്റ്റിൽ ഡി.ജെ. ഹള്ളിയിലും കെ.ജി. ഹള്ളിയിലുമുണ്ടായ അക്രമസംഭവങ്ങൾ എൻ.ഐ.എ. അന്വേഷിക്കുന്നത് ഗൗരവമായി കാണണമെന്നും നിരവധി തീവ്രവാദസംഘടനകൾ ദേശവിരുദ്ധപ്രവർത്തനങ്ങൾക്കായി ബെംഗളൂരുവിനെ ഉപയോഗിക്കുന്നുണ്ടെന്നും തേജസ്വി സൂര്യ പറഞ്ഞു.
ബെംഗളൂരുവിനെ തീവ്രവാദപ്രവർത്തനങ്ങളിൽനിന്ന് സ്വതന്ത്രമാക്കേണ്ടത് അത്യാവശ്യമാണെന്നും ആവശ്യത്തിന് ഉദ്യോഗസ്ഥരും സൗകര്യങ്ങളുമുള്ള എൻ.ഐ.എ. ഓഫീസ് ബെംഗളൂരുവിൽ വന്നാൽ ഇത്തരം പ്രവർത്തനങ്ങൾ തടയാനാകുമെന്നുമാണ് തേജസ്വി സൂര്യ പറഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.