നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പിടിയിൽ

ബെംഗളൂരു: നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പിടിയിൽ. വിദ്യാരണ്യപുരം സ്വദേശികളായ മഹേഷ്, മോഹൻ, നവ്യാന്ത്, ഭരത്, ജോസഫ്, രവികിരൺ, രാജു എന്നിവരെയാണ് നാഗമംഗല പോലീസ് അറസ്റ്റുചെയ്തത്.

മാണ്ഡ്യ ജില്ലയിലെ നാഗമംഗല ടൗണിലുള്ള ഒരു ലോഡ്ജിൽനിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുവന്ന സംഘത്തെ പോലീസ് വലയിലാക്കിയത്. ബെംഗളൂരു സ്വദേശിയായ നവീനെയാണ് സംഘം രണ്ടുദിവസം മുമ്പ് തട്ടിക്കൊണ്ടുപോയത്.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

പോലീസിന്റെ പിടിയിൽ പെടാതിരിക്കാൻ നവീനെയുമായി സംഘം ചില സുഹൃത്തുക്കളുടെ സഹായത്തോടെ നാഗമംഗലയിലെത്തി ലോഡ്ജിൽ മുറിയെടുത്ത് തങ്ങുകയായിരുന്നു. തുടർന്ന് നവീന്റെ ബന്ധുമുഖേന സംഘം പണം കൈപ്പറ്റി.

ഇതോടെ ഇയാളെ വിട്ടയച്ചു. പക്ഷേ, പോലീസിന്റെ പിടിയിൽനിന്ന്‌ ഇവർക്ക് രക്ഷപ്പെടാനായില്ല. മോചിതനായ യുവാവ് രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഘം കുടുങ്ങിയത്. രക്ഷിതാക്കൾ ബെംഗളൂരുവിലെ തിലക് നഗർ പോലീസിൽ പരാതിനൽകി.

വിവരം നാഗമംഗല പോലീസിന് കൈമാറി. തുടർന്ന് പോലീസ് പ്രതികൾ തങ്ങിയ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. തട്ടിക്കൊണ്ടുപോകൽ വിജയിച്ചതിന്റെ പാർട്ടി നടത്തുന്നതിനിടെയാണ് സംഘം പിടിയിലാവുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts