കര്‍ണാടകയില്‍ സിദ്ധരാമയ്യ അധികാരം നിലനിർത്തുമെന്ന് സീ-ഫോർ സർവേ റിപ്പോർട്ട്.

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയില്‍ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് സീ-ഫോർ സർവേ ഫലം. കര്‍ണാടകയില്‍ സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. സീറ്റ് നിലയിലും വോട്ട് വിഹിതത്തിലും വർധനവുണ്ടാകുമെന്നും സീ-ഫോർ സർവേ സൂചിപ്പിക്കുന്നു.

154 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തെയ്യാറാക്കിയിരിക്കുന്നത്. നഗരമേഖലകളിലെ 326 പ്രദേശങ്ങൾ, ഗ്രാമീണ മേഖലകളിലെ 977 കേന്ദ്രങ്ങൾ എന്നിവക്കൊപ്പം 2368 പോളിംഗ് ബൂത്തുകളും അടിസ്ഥാനപ്പെടുത്തിയാണ് സർവേ നടത്തിയത്. കോൺഗ്രസ് 46 ശതമാനം വോട്ട് വിഹിതത്തോടെ 126 സീറ്റുമായി അധികാരത്തിൽ എത്തുമെന്നാണ് സീ-ഫോർ സർവേ ഫലം. കഴിഞ്ഞ തവണയുണ്ടായിരുന്ന 122 സീറ്റിനേക്കാൾ നാല് സീറ്റുകൾ കോൺഗ്രസ് അധികം നേടുമെന്ന് റിപ്പോർട്ട് പറയുന്നു. ബിജെപി 70 സീറ്റുകളിൽ വരെ വിജയിക്കുമെന്നും സർവേയിൽ പറയുന്നു.

  ബെംഗളൂരുവിൽ ട്രാക്ടറുകളുടെ നിയമവിരുദ്ധ ഉപയോഗം വർദ്ധിക്കുന്നു: സുരക്ഷാ ഭീഷണിയുമായി അശ്രദ്ധമായ ഡ്രൈവിംഗ്

അതേസമയം ജനതാദൾ എസിന് വോട്ടുവിഹിതത്തിലും സീറ്റെണ്ണത്തിലും വലിയ കുറവ് ഉണ്ടാക്കുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. 2013ൽ 40 സീറ്റുകള്‍ നേടിയ ജനതാദൾ ഇത്തവണ 27 സീറ്റ് നേടുമെന്നും സീ-ഫോർ സർവേയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാർക്ക് ഡി.കെ വിരുന്നൊരുക്കിയ, പിന്നാലെ സിദ്ധരാമയ്യയുടെ വിരുന്ന് 16ന്; കർണാടക കോൺഗ്രസിലെ അത്താഴവിരുന്നുകൾക്ക് പിന്നിലെ 'രഹസ്യ അജണ്ട' എന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ അടുക്കളകളിലേക്ക് ഇനി ഗ്യാസ് സിലിണ്ടറുകൾ എത്തില്ല? പകരം പൈപ്പ് വഴി; വരുന്നത് വമ്പൻ മാറ്റം
[masterslider id="10"]

Related posts

Click Here to Follow Us