ആരാധകരുടെ നേതൃത്വത്തിൽ മമ്മൂട്ടിയുടെ ജൻമദിനം ആഘോഷിച്ചു.

‌ബെംഗളൂരു : മലയാളത്തിന്റെ മഹാനടൻ, മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചു.. ബാംഗ്ലൂർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ ഇന്റർനാഷണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ, ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രാൻസ്ഫോം പ്ലസ് എന്ന സംഘടനയോടൊപ്പം ചേർന്ന് സദരമംഗള, ജയ്ഭീമ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ, അനാഥരും മറ്റുള്ളവരുടെ ആശ്രയത്തിലും ആയിരിക്കുന്ന നൂറോളം കുഞ്ഞുങ്ങൾക്ക് ഭക്ഷണവിതരണം നടത്തുകയും, മഹാനടന്റെ ജന്മദിനം അവരോടൊപ്പം കേക്ക് മുറിച്ചു ആഘോഷിക്കുകയും ചെയ്തു.. കഴിഞ്ഞ നാളുകളായി ബെംഗളൂരു മമ്മൂട്ടി ഫാൻസ്‌ യൂണിറ്റ് ശക്തമായ പ്രവർത്തനമാണ് നഗരത്തിൽ കാഴ്ച വെക്കുന്നത്.. ലോക്ക്ഡൌൺ സമയത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ കിറ്റ് വിതരണം…

Read More

സഞ്ജന ഗൽറാണി അറസ്റ്റിൽ !

ബെംഗളൂരു : ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രശസ്ത നടി സഞ്ജന ഗല്‍റാണിയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ രാഗിണി ദ്വിവേദിക്ക് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ നടിയാണ് സഞ്ജന. രാവിലെ ഇന്ദിരനഗറിലെ സഞ്ജനയുടെ വീട്ടില്‍ സിസിബി നടത്തിയ റെയ്ഡിനും പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തത്. ലഹരി കടത്തുകേസില്‍ നടി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബെംഗളൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കേസില്‍ നടിയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, സ്ഥലത്തില്ലെന്ന് മറുപടി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയുടെ സെര്‍ച്ച്‌ വാറണ്ട് സഹിതമാണ്…

Read More

പ്രമുഖ സ്കൂളുകൾ കേന്ദ്രീകരിച്ച് ഐസ്‌ക്രീമിലൂടെ മയക്കുമരുന്ന് വിതരണം!

ബെംഗളൂരു: പ്രമുഖ സ്കൂളുകൾ കേന്ദ്രീകരിച്ച് ഐസ്‌ക്രീമിലൂടെ മയക്കുമരുന്ന് വിതരണം നടക്കുന്നുണ്ടെന്ന് സംശയം. വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറാണ് ഇങ്ങനെയൊരു സംശയത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. നഗരത്തിലെ പ്രമുഖ സ്കൂളുകളുടെ അടുത്ത് കുട്ടികളെ വശീകരിക്കാനായി  മയക്കുമരുന്ന് കലർത്തിയ ഐസ്ക്രീം നൽകി വലയിലാക്കുന്ന മയക്കുമരുന്ന് ശൃംഖല പ്രവർത്തിക്കുന്നുണ്ടാകാമെന്നും അവരെ ജയിലഴികൾക്കുള്ളിൽ അടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. We have doubts that a drug network is operating outside high-profile schools to lure children by offering them ice creams laced with drugs. People involved…

Read More

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്, സ്ഥലത്തില്ലെന്ന് നടി സഞ്ജന ഗല്‍റാണി; നടിയുടെ വീട്ടില്‍ റെയ്ഡ്

ബെംഗളൂരു: ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാനടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. After obtaining a warrant from court, search is being conducted at actress Sanjana Galrani's house in Bengaluru by Central Crime Branch (CCB): Sandeep Patil, Joint Commissioner of Police (Crime), Bengaluru. #Karnataka pic.twitter.com/7ymtabsGuu — ANI (@ANI) September 8, 2020 രാവിലെ ഏഴുമണിയോടെയാണ് മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സഞ്ജനയുടെ വീട്ടിലെത്തിയത്.…

Read More

നഗരത്തിൽ വിദ്യാർത്ഥികൾക്ക് വ്യാപക ലഹരിമരുന്ന് വിതരണം

ബെംഗളൂരു: നഗരത്തിൽ വിദ്യാർത്ഥികൾക്ക് വ്യാപക ലഹരിമരുന്ന് വിതരണം. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നർക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കുടുങ്ങിയത് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തുന്ന ഒരു മലയാളിയും വിദേശികളുമടങ്ങുന്ന പതിനൊന്ന് പേർ. കോഴിക്കോട് പറമ്പിൽബസാർ സ്വദേശി ഹരികൃഷ്ണനും ഇയാളോടൊപ്പം അറസ്റ്റിലായ മുഹമ്മദ് യാക്കൂബിൽനിന്ന് 15 ലക്ഷത്തിന്റെ മയക്കുമരുന്നു പിടിച്ചെടുത്തു. 482 ഗ്രാം എം. ഡി.എം.എ. ഗുളികളും നാല് ഗ്രാം കൊക്കെയ്നുമാണ് കണ്ടെടുത്തത്. അറസ്റ്റിലായവരിൽ വിദേശികളും ആന്ധ്ര സ്വദേശികളുമുണ്ട്. ഇവരിൽനിന്ന് 1100 എൻ.എസ്.ഡി. സ്ട്രിപ്പുകൾ, 980 എം.ഡി.എം.എ. ഗുളികകൾ, 450 എം.ഡി.എം. എ. പൊടി, 25…

Read More

സദാചാര ഗുണ്ടായിസം; മാപ്പു പറഞ്ഞ് തടിയൂരാൻ ശ്രമിച്ച് എ.ഐ.സി.സി.അംഗം കവിതാ റെഡ്ഡി.

ബെംഗളുരു: നടി സംയുക്ത ഹെഗ്ഡെയ്ക്ക് എതിരെയുള്ള സദാചാര ഗുണ്ടായിസം കേസിൽ എഐസിസി അംഗം കവിതാ റെഡ്ഡി മാപ്പു പറഞ്ഞു. തന്റെ പരാമർശം സംയുക്തയ്ക്ക് ഉണ്ടാക്കിയതിൽ നിരുപാധികം മാപ്പ് പറയുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ കവിത വ്യക്തമാക്കി. കഴിഞ്ഞ ദിവസം കവിതയ്ക്ക് എതിരെ എച്ച്എസ് ആർ ലേഔട്ട് പൊലീസിലാണ് സംയുക്ത പരാതി നൽകിയത്. വെള്ളിയാഴ്ച വൈകിട്ടാണ് അഗരയിലെ ബിബിഎംപി പാർക്കിൽ വ്യായാമം ചെയ്യുകയായിരുന്ന നടിയെയും സുഹൃത്തുക്കളെയും കവിതാ റെഡ്ഡിയുടെ നേതൃത്വത്തിലെത്തിയ സംഘം അപമാനിച്ചത്. എന്നാൽ ഉച്ചത്തിൽ പാട്ട് വച്ചതിനെയാണ് താൻ ചോദ്യം ചെയ്തതെന്നായി വരുന്നു കവിതാ റെഡ്ഡിയുടെ…

Read More

കോവിഡ് ചികിൽസാ ജോലിയിൽ നിന്ന് വിട്ട് നിൽക്കും;ഭീഷണിയുമായി ഡോക്ടർമാർ.

ബെംഗളൂരു : വേതന വർദ്ധനവ് അടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഗവർമെൻ്റ് ഡോക്ടർമാർ. ഒരാഴ്ചക്ക് അകം അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ കോവിഡ് ചികിൽസകളിൽ നിന്ന് വിട്ടു നിൽക്കുമെന്നും അവർ അറിയിച്ചു. 4968 ഡോക്ടർമാരാണ് സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിയിൽ ഉള്ളത്. കൂടുതൽ ഡോക്ടർമാരുടെ ആവശ്യം ഇപ്പോൾ തന്നെയുണ്ട്. ഈ സമയത്താണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

Read More

കർണാടകയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 4 ലക്ഷം കടന്ന് മുന്നോട്ട്; 3 ലക്ഷം ഡിസ്ചാർജ്;ബെംഗളൂരുവിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 141 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 5773 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :141 ആകെ കോവിഡ് മരണം : 6534 ഇന്നത്തെ കേസുകള്‍ : 5773 ആകെ പോസിറ്റീവ് കേസുകള്‍ : 404324 ആകെ ആക്റ്റീവ് കേസുകള്‍ : 97001 ഇന്ന് ഡിസ്ചാര്‍ജ് : 8015 ആകെ ഡിസ്ചാര്‍ജ് : 300770 തീവ്ര പരിചരണ…

Read More

സാഹസിക സഞ്ചാരികൾക്ക് സന്തോഷ വാർത്ത; 3 ട്രക്കിംഗ് റൂട്ടുകൾ തുറന്നു.

ബെംഗളൂരു : 5 മാസത്തെ ഇടവേളയ്ക്കു ശേഷം കർണാടക ഇക്കോ ടൂറിസം ബോർഡ് 3 ട്രെക്കിങ് റൂട്ടുകൾ സാഹസിക സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. ബെംഗളുരു ഗ്രാമ ജില്ലയിലെ മക്കലിദുർഗ, ചിക്കബെല്ലാപുര ജില്ലയിലെ സ്കന്ദഗിരി, ആവലബെട്ട എന്നീ ട്രക്കിങ് പാതകളിലൂടെയുള്ള യാത്രകളാണ് അനുവദിച്ചിരിക്കുന്നത്. 11 പാതകളാണ് ഇക്കോ ടൂറിസം ബോർഡിന്റെ നിയന്ത്രണത്തിലുള്ളത്. ബാക്കിയുള്ള 8 പാതകളിൽ അടുത്ത മാസത്തോടെ പ്രവേശനം അനുവദിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിച്ചവരെ മാത്രമേ ട്രക്കിങ്ങിനു അനുവദിക്കുകയുള്ളൂ. വെബ്സൈറ്റ്: myecotrip.com

Read More

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യാത്രക്കാരെ ഇറക്കിവിടും

ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്ത യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഇറക്കിവിടുമെന്നും മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കുമെന്നുമുള്ള മുന്നറിയിപ്പുമായി നമ്മ മെട്രോ. നീണ്ട അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് രാജ്യത്തെ മെട്രോ സര്‍വീസുകള്‍ പുനാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ബംഗളൂരു മെട്രോ. സ്‌റ്റേഷനുകളില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയോ, യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവാതിരിക്കുകയോ ചെയ്താല്‍ സര്‍വീസ് വെട്ടിച്ചുരുക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. http://88t.8a2.myftpupload.com/archives/56547 ഇതിന് പുറമേ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഇറക്കിവിടുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.…

Read More
Click Here to Follow Us