ബെംഗളൂരു: കർണാടക നിയമസഭാ സമ്മേളനത്തിന് 21 ന് തുടക്കമാകും. കോവിഡ് പരിശോധനക്കു ശേഷം ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും കോവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് മാസ്ക്, സാനിറ്റൈസർ, ഫെയ്സ് ഷീൽഡ് എന്നിവ നൽകുന്നതായിരിക്കും.
മാധ്യമ പ്രവർത്തകർക്കും കോവിഡ് സുരക്ഷാ നിയമങ്ങൾക്കനുസരിച്ചായിരിക്കും പ്രവേശനം.
നിയമസഭാ സമ്മേളന വേദിയിലേക്ക് പൊതുജനങ്ങളെ അനുവദിക്കുന്നതല്ല.
പത്തുദിവസത്തെ സമ്മേളനത്തിൽ ലഹരിമരുന്നുകേസ് പ്രധാന വിഷയമായിരിക്കും.രാഷ്ട്രീയ, സിനിമാ പ്രമുഖർക്കുമേൽ വന്നിട്ടുള്ള അരോപണങ്ങൾക്ക് സർക്കാർ മറുപടി നൽകേണ്ടി വരും.
നിയമനിർമ്മാണ കൗൺസിലിൽ 1254 ചോദ്യങ്ങളാണ് അംഗങ്ങൾ സമർപ്പിച്ചിട്ടുള്ളത്.
ഒൻപത് ബില്ലുകൾ പാസാക്കേണ്ടതായിട്ടുണ്ട്.
ആഗസ്റ്റ് 11ന് നടന്ന ബെംഗളൂരു അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനത്തിൽ സർക്കാർ പരാജയമാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കും.
വിദ്വേഷ പോസ്റ്റിൻ്റെ പേരിൽ പോലീസ് നടപടി വൈകിച്ചതാണ് അക്രമത്തിനു കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള അന്വേഷണത്തിൽ പ്രതിപക്ഷം പ്രതിഷേധമറിയിക്കും.
മുസ്ലീം നേതാക്കൾ അടക്കമുള്ളവർ അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമത്തിൽ പങ്കാളികളായവർ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും, നിരപരാധികൾ അറസ്റ്റ് ചെയ്യപ്പെടുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെ പക്ഷപാതപരമായ തീരുമാനങ്ങളെടുക്കുന്നതും ന്യായീകരിക്കാനാവി ല്ലെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
ലഹരിമരുന്നു കേസടക്കമുള്ള വിഷയങ്ങളിൽ സുതാര്യമായ അന്വേഷണം നടത്താതെ പലതും മറച്ചു വക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിനെതിരെ വിശദീകരണം തേടുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.