ബെംഗളൂരു: ഉപ മുഖ്യമന്ത്രി അശ്വത് നാരായണിന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം അദ്ദേഹം തന്നെയാണ് പുറത്തു വിട്ടത്.
In anticipation of the upcoming Assembly sessions, I underwent a #COVID19 test on Saturday and my results have returned positive. I am asymptomatic and will be under home isolation.
I request those who have come in contact with me to take the necessary precautions.
— Dr. C.N. Ashwath Narayan (ಮೋದಿ ಅವರ ಪರಿವಾರ) (@drashwathcn) September 19, 2020
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അശ്വത് കോവിഡ് ബാധിച്ചത് സ്ഥിരീകരിച്ചത്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായതെന്ന് ഉപ മുഖ്യമന്ത്രി പറഞ്ഞു.
താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും ഈ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, ഭക്ഷ്യ മന്ത്രി കെ ഗോപാലയ്യ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപ മുഖ്യമന്ത്രിക്കും ഇപ്പോള്‍ രോഗം കണ്ടെത്തിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.