ബി.എം.ടി.സി.ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർബന്ധിക്കുന്നതായി പരാതി.

ബെംഗളൂരു : ഡ്രൈവർമാരും മറ്റു ജോലിക്കാരുമായ ബിഎംടിസി തൊഴിലാളികളെ ശമ്പളം ഇല്ലാതെ അവധിയിൽ പ്രവേശിക്കാൻ നിർബന്ധിതരാക്കുന്നതായി പരാതി.

നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത് എന്നാണ് ആരോപണം.

പൊതു ഗതാഗാതത്തിനു യാത്രക്കാർ കുറഞ്ഞതിനാൽ കൂടുതൽ സർവീസുകൾ നടത്താൻ ബിഎംടിസിക്കു കഴിയുന്നില്ല .

മുൻപുണ്ടായിരുന്ന 6100 സർവീസിൽ ഇപ്പോൾ നടത്തുന്നത് 4200 സർവീസുകൾ മാത്രമാണ് .

വരുമാനത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും കർണാടക ഗവണ്മെന്റ് ബിഎംടിസി യോട് ബില്ലിന്റെ 25 ശതമാനം സ്വയം വഹിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.

കൈവശം വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാൽ തൊഴിലാളികളോട് നിർബന്ധിത അവധിഎടുക്കാൻ ബിഎംടിസി ആവശ്യപ്പെടുകയാണെന്നു യൂണിയൻ ആരോപിക്കുന്നു.

ബസ് ജീവനക്കാരെ ശമ്പളമില്ലാതെ അവധിക്ക് പോകാൻ നിർബന്ധിക്കുന്നതടക്കം ബസ് ഡിപ്പോ മാനേജർ‌മാരെക്കുറിച്ചു‌ ഞങ്ങൾ‌ക്ക് നിരവധി പരാതികൾ ആണ്‌ ലഭിക്കുന്നത്.

പല ജോലിക്കാരും ഡിപ്പോകളിൽ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ട്, എന്നാൽ അവർക്ക് ഒരു ജോലിയും നൽകിയിട്ടില്ല, അവർ ജോലിക്കു വന്നിട്ടില്ലെന്ന് അടയാളപ്പെടുത്തുകയും ചെയ്യുന്നു.

സർക്കാർ സഹായത്തിന്റെ അഭാവം മൂലമാണ് ബിഎംടിസി ഈ രീതികൾ അവലംബിക്കുന്നതെന്ന് കെ‌എസ്‌ആർ‌ടി‌സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷന്റെ പ്രസിഡൻ്റ് എച്ച് വി അനന്ത സുബ്ബറാവു പറഞ്ഞു.

കോവിഡ് കാരണം അടുത്ത കുറച്ച് മാസങ്ങളിൽ യാത്രക്കാർ കൂടാൻ സാധ്യതയില്ല, ഈ പ്രതിസന്ധിയിൽ ബി‌എം‌ടി‌സിയെ പിന്തുണയ്‌ക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നദ്ദേഹം കൂട്ടിച്ചേർത്തു.

33000 തൊഴിലാളികൾക്ക് ശമ്പള ഇനത്തിൽ തന്നെ 100 കോടി രൂപ വേണം. അതോടൊപ്പം ഡീസലിന്റെയും മറ്റു സെർവീസുകളുടെയും ഇനത്തിൽ വേറെയും ചെലവ് വരുന്നുണ്ട്.

തങ്ങളോട് ഇങ്ങനെ പെരുമാറുന്നതിൽ  ജീവനക്കാർക്ക് അതൃപ്തിയുണ്ട്. ”ചില ഡിപ്പോകളിൽ, ബിഎംടിസി ഷെഡ്യൂളിന്റെ 45 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നതിനാൽ ഉദ്യോഗസ്ഥർ അവരുടെ താൽപ്പര്യങ്ങൾക്കനുസൃതമായി തൊഴിലാളികൾക്ക് ജോലി നൽകുന്നു.

ആരെങ്കിലും അവരെ ചോദ്യം ചെയ്താൽ തൊഴിലാളികൾക്ക് അച്ചടക്കനടപടി നേരിടേണ്ടിവരും. ഇത് തുടരുകയാണെങ്കിൽ ഞങ്ങൾ പണിമുടക്കും സുബ്ബറാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us