17 കാരിയെ ഒരു വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെതിരെ കേസ്;ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.

ബെംഗളൂരു: 17 കാരിയെ പീഡിപ്പിച്ച കേസിൽ ഗവൺമെന്റ് സ്കൂൾ അദ്ധ്യാപകനെ പോലീസ് തിരയുന്നു.

ബെംഗളൂരു ഗ്രാമ ജില്ലയിലെ നന്ദനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാർത്ഥിനിയെ ഒരു വർഷത്തോളം പീഡിപ്പിച്ച ഗവണ്മെന്റ് സ്കൂൾ അധ്യാപകനെയാണ് പോലീസ് തിരയുന്നത്.

അമ്മ മരിച്ചതിനെ തുടർന്ന് അച്ഛൻ രണ്ടാമത് വിവാഹിതനായ ശേഷം കുട്ടി വർഷങ്ങളായി മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയു കൂടെ ആണ് താമസം.

പെൺകുട്ടി ഇപ്പോൾ ഒന്നാം വർഷ പി യു വിദ്യാർഥിനിയാണ്.

  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം

ഈ വർഷം കോവിഡിനെ തുടർന്ന് ക്ലാസുകൾ  ഓൺലൈൻ ആക്കിയതിനാൽ കുട്ടിക്ക് സ്മാർട്ട് ഫോൺ വാങ്ങിച്ചു കൊടുത്തിരുന്നു .

ഇതിനെ  തുടർന്നാണ് ഒരു വർഷമായി തുടർന്ന ചൂഷണത്തിൻ്റെ കഥ  സംഭവങ്ങൾ പുറത്തു വരുന്നത്.

അദ്ധ്യാപകൻ കുട്ടിയോട് മെസ്സേജ് വഴിയും വീഡിയോ കാൾ മുഖാന്തരവും വളരെ മോശമായി പെരുമാറിയെന്നാണ് കുട്ടിയുടെ 60 വയസ്സുള്ള മുത്തച്ഛൻ  പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

അദ്ധ്യാപകൻ കുട്ടിയോട് വളരെ അടുത്ത് ഇടപഴകുകയും , കുട്ടിയുടെ സംശയ നിവാരണത്തിന് എന്ന രീതിയിൽ പല തവണ വീട്ടിൽ  വരികയും, പീഡിപ്പിക്കുകയും  ചെയ്തിട്ടുണ്ട് എന്ന് പരാതിയിൽ പറയുന്നു.

  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

അദ്ധ്യാപകൻ തന്നെ പലതവണ അനുചിതമായി ദേഹത്ത് സ്പർശിക്കുകയും വീട്ടിൽ വെച്ച് തന്നെ പലപ്പോഴും വിവസ്ത്രയാക്കുകയും ചെയ്തതായി പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഹാദേവപുരയിലും ഇലക്ട്രോണിക് സിറ്റിയിലും കിംസ് ആശുപത്രികള്‍
[masterslider id="10"]

Related posts

Click Here to Follow Us