ഇന്ന് 119 മരണം;പുതിയതായി 8244 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 119 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 8244 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :119 (104) ആകെ കോവിഡ് മരണം : 7384 (7265) ഇന്നത്തെ കേസുകള്‍ :8244(9894) ആകെ പോസിറ്റീവ് കേസുകള്‍ : 467689(459445) ആകെ ആക്റ്റീവ് കേസുകള്‍ : 98463(99203) ഇന്ന് ഡിസ്ചാര്‍ജ് :8865(8402) ആകെ ഡിസ്ചാര്‍ജ് :361823(352958) തീവ്ര…

Read More

ചെന്നൈ-ബെംഗളൂരു-മൈസൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ബെംഗളൂരു: ചെന്നൈ-ബെംഗളൂരു-മൈസൂരു (435 കിലോമീറ്റർ) ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പത്തുലക്ഷം കോടി രൂപ മുതൽമുടക്കിൽ ചെന്നൈ-ബെംഗളൂരു-മൈസൂരു പദ്ധതി ഉൾപ്പെടെ ഏഴ് ബുള്ളറ്റ് ട്രെയിൻ പദ്ധതികൂടി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്പുർ(753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886 കിലോമീറ്റർ), ഡൽഹി-അമൃത് സർ(459 കിലോമീറ്റർ), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റർ), വാരണാസി-ഹൗറ(760 കിലോമീറ്റർ) എന്നിവയാണ് പരിഗണനയിലുള്ള മറ്റ് പദ്ധതികൾ. കോവിഡ് വ്യാപനത്തെ തുടർന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളിൽകൂടി ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നാഷണൽ…

Read More

എയർപോർട്ട് ജീവനക്കാരൻ കോവിഡ് ബാധിച്ചുമരിച്ചു; സമ്പർക്കത്തിൽ വന്ന മൂന്നുപേർക്ക് കോവിഡ്

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര എയർപോർട്ടിലെ അഗ്‌നിരക്ഷാവിഭാഗം ജീവനക്കാരൻ കോവിഡ് ബാധിച്ചുമരിച്ചു. ബെംഗളൂരു സ്വദേശിയായ, 55-കാരനായ ഇദ്ദേഹത്തിന് ഈ മാസം ഏഴിനാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെംപെഗൗഡ എയർപോർട്ടിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യജീവനക്കാരനാണ് ഇദ്ദേഹം. സമ്പർക്കത്തിൽ വന്ന മൂന്നുപേർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ച ജീവനക്കാരനുമായി നേരിട്ടുസമ്പർക്കത്തിൽ വന്ന മറ്റുജീവനക്കാർ നിരീക്ഷണത്തിലാണ്. ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ എയർപോർട്ടിൽ സുരക്ഷാസംവിധാനങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. യാത്രക്കാരുമായി ഒരുവിധത്തിലും അഗ്‌നിരക്ഷാവിഭാഗം ജീവനക്കാർ നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടില്ലെന്ന് എയർപോർട്ട് ജീവനക്കാർ പറഞ്ഞു. അഗ്‌നിരക്ഷാവിഭാഗവുമായി ബന്ധപ്പെട്ട എയർപോർട്ടിലെ പ്രദേശങ്ങൾ  അണുവിമുക്തമാക്കിയിട്ടുണ്ട്.

Read More

ചൈനീസ് ആപ്പുകൾക്ക് പകരം ആപ്പ് നിർമിച്ച് മലയാളികളായ വിദ്യാർത്ഥികൾ; പ്ലേസ്റ്റോറിൽ ലഭ്യമാക്കിയ ആപ്പിന് മികച്ച പ്രതികരണം

ബെംഗളൂരു: ചൈനീസ് ആപ്പുകൾക്ക് പകരം ആപ്പ് നിർമിച്ച് മലയാളികളായ വിദ്യാർത്ഥികൾ. ബെംഗളൂരു അമൃതാ സ്‌കൂൾ ഓഫ് എൻജിനിയറിങ്ങിലെ മൂന്നാംവർഷ വിദ്യാർഥികളായ പ്രണവ് ആർ. നമ്പ്യാരും വിനായക് സംഗീതുമാണ് പുതിയ  ആപ്പിനുപിന്നിൽ. ചൈനീസ് ആപ്പുകളായ എക്സെൻഡറിനും ഷെയർഇറ്റിനും പകരം ‘എക്സ്ഡ്രോപ്’ ആപ്പാണ് കോഴിക്കോട് സ്വദേശികളായ വിദ്യാർഥികൾ നിർമിച്ചത്. രണ്ടാഴ്ചയ്ക്കുമുമ്പ് പ്ലേസ്റ്റോറിൽ ലഭ്യമാക്കിയ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ പ്രണവ് മിംസ് ആശുപത്രിയിലെ ഡോക്ടർമാരായ രാധേഷ് നമ്പ്യാരുടെയും ഉമ രാധേഷിന്റെയും മകനാണ്. കോട്ടൂളിയിലാണ് താമസം. പന്നിയങ്കര സ്വദേശിയും ഇലക്‌ട്രോണിക്സ് എൻജിനിയറിങ് വിദ്യാർഥിയുമായ വിനായക്…

Read More

നഗരത്തിലെ സ്കൂളുകളും 21-നുതന്നെ തുറന്നു പ്രവർത്തിക്കും

ബെംഗളൂരു: നഗരത്തിലെ സ്കൂളുകളും 21-നുതന്നെ തുറന്നു പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം 21 മുതൽ, ഒമ്പതുമുതൽ 12 വരെയുള്ള ക്ലാസുകൾക്കായി സ്കൂളുകൾ തുറന്നുപ്രവർത്തിക്കാമെന്ന് കേന്ദ്രം അറിയിച്ചതിനെത്തുടർന്നാണ് ഈ നീക്കം. മിക്ക സ്കൂളുകളിലും ഒമ്പത്, 10 ക്ലാസുകളായിരിക്കും 21-ന് പുനഃരാരംഭിക്കുക. ഒമ്പതാം ക്ലാസ് വിദ്യാർഥികളോട് സ്കൂളിലേക്കു വരാൻ നിർബന്ധിക്കുന്ന സമീപനം സ്വീകരിക്കില്ലെന്ന് ചില സ്കൂളുകൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സ്കൂളിലെ ക്ലാസിനൊപ്പംതന്നെ ഓൺലൈൻ ക്ലാസും നടത്തേണ്ടിവരും. വിവിധ ബാച്ചുകളായിതിരിച്ച് വിദ്യാർഥികളെ എത്തിക്കുന്ന രീതിയിയാരിക്കും സ്കൂളുകൾ സ്വീകരിക്കുക. മലയാളികളുടെ നിയന്ത്രണത്തിലുള്ള മിക്ക സ്കൂളുകളും 21-നുതന്നെ തുറന്നുപ്രവർത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, ഓൺലൈൻ…

Read More

ആടു വളർത്തൽ ഫാമിൽ വൻ കഞ്ചാവ് ശേഖരം; 5 പോലീസുകാർക്ക് സസ്പെൻഷൻ.

ബെംഗളൂരു : സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് ശേഖരം 1352 കിലോ ആടുവളർത്തൽ ഫാമിൽ നിന്ന് കണ്ടെത്തിയ വിഷയവുമായി ബന്ധപ്പെട്ട് 5 പോലീസുകാർക്ക് സസ്പെൻഷൻ. സ്റ്റേഷൻ പരിധിയിൽ ഇത്രയേറെ കഞ്ചാവ് ശേഖരമുണ്ടായിട്ടും അത് കണ്ടെത്താതെ ഇതിന് നേരെ കണ്ണടച്ചതിനാണ് സസ്പെൻഷൻ. കലബുറഗിയിലെ കലഗി പോലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ ഭോജരാജ് റാത്തോട്, എസ്.ഐ.ബസവരാജ്, എ.എസ്.ഐ. നീലകണ്ഠ ഹെബ്ബാൾ, കോൺസ്റ്റബിൾമാരായ ശരണപ്പ, അനിൽ ബണ്ഡാരി എന്നിവരെയാണ് കലക്ടർ സിമി മറിയം ജോർജ് സസ്പെൻറ് ചെയ്തത്. ബെംഗളൂരുവിലേക്കും മുംബൈയിലേക്കും കടത്താനുള്ള കഞ്ചാവ് ആണ് കലബുറഗി ആടു ഫാമിൽ നിന്ന്…

Read More

മൈസൂരു ദസറയിലെ ഗജപായനം ഒക്ടോബർ 2 ന്.

ബെംഗളൂരു : ചരിത്ര പ്രസിദ്ധമായ മൈസൂരു ദസറയുടെ പ്രധാന ചടങ്ങായ ജംബോ സവാരിയുടെ ഭാഗമായ ഗജപായനം ഒക്ടോബർ 2 ന് നിശ്ചയിച്ചു. സംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് അംബവിലാസ് കൊട്ടാരത്തിലേക്ക് ആനകളെ എത്തിക്കുന്ന ഈ ചടങ്ങ് ലളിതമായി നടത്തുന്നതിനാൽ 5 ആനകൾ മാത്രമേ പങ്കെടുക്കുകയുള്ളൂ. കുടഗിലെ ദുബാരെ, മത്തിഗോഡ് ആന വളർത്തൽ കേന്ദ്രങ്ങളിൽ നിന്നുള്ള ആനകൾ ആണ് ചടങ്ങിനെത്തുക. കഴിഞ്ഞ 7 വർഷമായി ചാമുണ്ഡീ ദേവിയുടെ 750 കിലോ തൂക്കമുള്ള സുവർണ സിംഹാസനം ചുമലിലേറ്റുന്ന അർജുന എന്ന ആനക്ക് 60 വയസ് തികഞ്ഞതിനാൽ ഈ വർഷം…

Read More

മലയാളത്തിൻ്റെ വെള്ളിത്തിര കീഴടക്കാൻ ഒരു ബെംഗളൂരു മലയാളി കൂടി; എത്ര പേർക്കറിയാം ഇയാൾ രണ്ട് പ്രധാന താരങ്ങളുടെ അടുത്ത ബന്ധുവാണെന്ന കാര്യം?

ബെംഗളൂരു: മലയാളത്തിന്‍റെ വെള്ളിത്തിര കീഴടക്കാന്‍ ഒരു ബെംഗളൂരു മലയാളി കൂടി വരുന്നു,എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ശേഷം ഈ നഗരത്തില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയും ചെയ്തതിന് ശേഷം സിനിമയുടെ ലോകത്തേക്ക് തിരിഞ്ഞ ആലുവക്കാരന്‍ ധീരജ് ഡെനി തന്നെയാണ് അത്. ധീരജ് ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’. ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം ശരത് ജി. മോഹനാണ് സംവിധാനം ചെയ്യുന്നത്. ആദ്യാ പ്രസാദ് ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഇന്ദ്രന്‍സ്, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലിം, അനീഷ് ഗോപാല്‍…

Read More
Click Here to Follow Us