ബെംഗളൂരു : പൂജാരിയുടെ മകനേയും ക്ഷേത്ര സുരക്ഷാ ജീവനക്കാരേയും അടക്കം 3 പേരെ തലക്കടിച്ച് കൊന്ന് ക്ഷേത്രം കൊള്ളയടിച്ചു.
മണ്ഡ്യയിലെ ദേവസ്വം വകുപ്പിന് കീഴിലുള്ള അർക്കേശ്വര ക്ഷേത്രത്തിൽ ആണ് കവർച്ച നടന്നത്.
വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തുറന്ന് കിടക്കുന്നത് കണ്ട സമീപവാസികൾ ആണ് ഈ സംഭവം ആദ്യം അറിയുന്നത്.
3 മൃതദേഹങ്ങളും ക്ഷേത്രത്തിനുളളിൽ തല തകർന്ന് രക്തമൊലിക്കുന്ന നിലയിൽ ആണ് കിടന്നിരുന്നത്.
ഭണ്ഡാരം തകർത്ത് കാശ് എടുത്തിട്ടുണ്ട് എന്നാൽ നാണയങ്ങൾ മുഴുവൻ മോഷ്ടാക്കൾ കൊണ്ടു പോയിട്ടില്ല.പുറത്തെ 3 ഭണ്ഡാരങ്ങളും തകർത്തിട്ടുണ്ട്, മോഷ്ടാക്കൾ ശ്രീകോവിലിൽ കടന്നതായും സംശയമുണ്ട്.
ക്ഷേത്ര പൂജാരിയുടെ മകൻ ആനന്ദ് (33)സുരക്ഷാ ജീവനക്കാരായ ഗണേഷ് (35) പ്രകാശ് (36) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഫോറൻസിക് ,ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി.
അന്വേഷണത്തിനായി 5 പോലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് മണ്ഡ്യ എസ്.പി.കെ .പരശുരാമ അറിയിച്ചു.
മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി യെദിയൂരപ്പ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
എംപി.സുമലത അടക്കുള്ളവർ ക്ഷേത്രം സന്ദർശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.