Deprecated: Required parameter $field_type_object follows optional parameter $field_escaped_value in /var/www/wp-content/plugins/wordroid-4-plugin/fields/cmb-field-select2.php on line 71

Deprecated: Required parameter $args follows optional parameter $depth in /var/www/wp-content/themes/dupermagpro/acmethemes/mega-menu/mega-menu.php on line 317

Deprecated: Required parameter $output follows optional parameter $depth in /var/www/wp-content/themes/dupermagpro/acmethemes/mega-menu/mega-menu.php on line 317

Deprecated: Required parameter $field_id follows optional parameter $type in /var/www/wp-content/plugins/wordroid-4-plugin/cmb2/includes/rest-api/CMB2_REST.php on line 764
കോവിഡ് വ്യാപനം കൂടുന്നത് നഗരത്തിലെ ഈ സ്ഥലങ്ങളിൽ; ജാഗ്രത കുറയുന്നു – BengaluruVartha

കോവിഡ് വ്യാപനം കൂടുന്നത് നഗരത്തിലെ ഈ സ്ഥലങ്ങളിൽ; ജാഗ്രത കുറയുന്നു

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുമ്പോഴും ജനങ്ങളുടെ ജാഗ്രത അയയുന്നു. ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചുതുടങ്ങിയതോടെ തെരുവുകളിലും റോഡുകളിലും ജനത്തിരക്കും വർധിച്ചു.

കോവിഡ് വ്യാപനം കൂടുന്നത് നഗരത്തിലെ ഈ സ്ഥലങ്ങളിലാണ്.

– തനിസാന്ദ്ര

– ബ്യാറ്റരായനാപുര

– വിദ്യരാണ്യപുര

– നാഗേനഹള്ളി

– ബാനസവാടി

– ചൊക്കസാന്ദ്ര

– ദൊഡ്ഡബൈദരകല്ലു

– കോട്ടിഗേപാളയ

– ജ്ഞാനഭാരതി

– രാജരാജേശ്വരി നഗർ

– ഹെമ്മിഗെപുര

– ഉത്തരഹള്ളി

– ശാന്തളനഗർ

– കെംപെഗൗഡ

– അഗാരം

– ബെലണ്ടുർ

– സിംഗസാന്ദ്ര

മുഖാവരണം ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ നിരന്തരം ആവശ്യപ്പെടുന്നതിനിടയിലും വലിയൊരു വിഭാഗവും ഇതൊന്നും പാലിക്കാതെയാണ് പൊതുവിടങ്ങളിലെത്തുന്നത്.

മുഖാവരണം ധരിക്കാത്തവർക്കെതിരേ പിഴയീടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

സാമൂഹിക അകലം പാലിക്കാതെ കടകൾക്കുമുന്നിൽ  കൂടിനിൽക്കരുതെന്നാണ്‌ ആരോഗ്യവകുപ്പിന്റെ നിർദേശം. കടകൾക്കും സൂപ്പർമാർക്കറ്റുകൾക്കും മുന്നിൽ സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള സൗകര്യവുമൊരുക്കിയിരുന്നു.

ഇത്തരം അടയാളങ്ങൾ നഗരത്തിൽ പലയിടങ്ങളിലും മാഞ്ഞുപോയതോടെ സാമൂഹിക അകലം പാലിക്കാനുള്ള ജാഗ്രതയും അവസാനിച്ചു. ചായക്കടകൾക്കുമുന്നിൽ കൂടിനിന്ന് ചായകുടിക്കുന്നത് വീണ്ടും നഗരത്തിലെ പതിവ് കാഴ്ചയായിരിക്കയാണ്. ഇതിനെതിരേ കർശന നടപടികൾ വേണമെന്നാണ് വിവിധ കോണുകളിൽ നിന്നുമുയരുന്ന ആവശ്യം.

മറ്റുസംസ്ഥാനങ്ങളിലെ കോവിഡ് തീവ്രാഘാതസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കിയത് വെല്ലുവിളിയാകുന്നുണ്ട്. ഇത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിനിടയാക്കുമെന്നാണ് ആരോപണം.

തീവ്രവ്യാപനമുള്ള മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നെത്തി യാതൊരു പരിശോധകളുമില്ലാതെയാണ് മിക്കവരും പൊതുസ്ഥലങ്ങളിലെത്തുന്നത്. ഇത് ഗുരുതരമായ രോഗവ്യാപന സാധ്യതാ ഭീഷണിയുയർത്തുന്നതായാണ് ആരോപണം.

മറ്റുസംസ്ഥാനങ്ങളിൽനിന്ന്‌ പൊതുവാഹനങ്ങളിലും ഒന്നിലധികം പേർ ഒന്നിച്ച് ടാക്സിപിടിച്ചുമൊക്കെയാണ് നഗരത്തിൽ തിരിച്ചെത്തുന്നത്. ഇത്തരം യാത്രകളിൽ രോഗം പടരാനുള്ള സാധ്യതകൾ കൂടുതലാണ്.

നാളെ മുതൽ പ്രത്യേക തീവണ്ടികൾക്കുപുറമേ കൂടുതൽ തീവണ്ടി സർവീസുകൾ നടത്താനാണ് ദക്ഷിണ-പശ്ചിമ റെയിൽവേയുടെ തീരുമാനം. സുരക്ഷാസംവിധാനങ്ങൾ പാലിച്ചാണ് സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ ഇത്‌ പാലിക്കാതിരുന്നാൽ രോഗവ്യാപനം കൂടുതൽ തീവ്രമാകും.

നഗരത്തിലെ ബി.എം.ടി.സി. ബസുകളിലും സമാനമാണ് സ്ഥിതി. ആദ്യഘട്ടങ്ങളിൽ കയറുന്ന യാത്രക്കാരുടെ എണ്ണത്തിൽവരെ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് ഇവയെല്ലാം നഷ്ടമാകുന്ന അവസ്ഥയാണ് കാണുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us