ഫീസ് അടയ്ക്കാൻ സാധിക്കാത്തതിനാൽ സ്കൂൾ അധികൃതർ വിദ്യാർത്ഥികളുടെ ഓൺലൈന്‍ പഠനം തടയുന്നു; വ്യാപക പ്രതിഷേധം

ബെംഗളൂരു: ഫീസ് അടയ്ക്കാൻ സാധിക്കാത്തതിനാൽ സ്കൂൾ അധികൃതർ വിദ്യാർത്ഥികളുടെ ഓൺലൈന്‍ പഠനം തടയുന്നതായി പരാതി. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും മലയാളികളടക്കമുള്ള നൂറുകണക്കിന് രക്ഷിതാക്കളാണ് പരാതി നല്‍കിയിരിക്കുന്നത്.

ഫീസ് ലഭിച്ചില്ലെന്ന കാരണത്താല്‍ വിദ്യാർത്ഥികളുടെ പഠനം മുടക്കരുതെന്ന് സർക്കാരിന്റെ കർശന നിർദ്ദേശം നിലനില്‍ക്കേയാണ് പല വിദ്യാർത്ഥികൾക്കുമെതിരേ സ്വകാര്യ സ്കൂൾ മാനേജ്മെന്‍റുകളുടെ ഈ നടപടി.

സാധാരണ സ്കൂളുകൾ പ്രവർത്തിക്കുമ്പോഴുള്ള യാതൊരു സൗകര്യവും ഇപ്പോൾ സ്കൂൾ അധികൃതർ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നില്ല, എന്നിട്ടും പല സൗകര്യങ്ങൾക്കും ഇപ്പോഴും തുക ഈടാക്കുന്നതായും പരാതിയുണ്ട്. മൈന്റനൻസ് ഫീ എന്ന പേരിലാണ് സ്കൂളുകൾ ഇങ്ങനെയുള്ള തുക ഈടാക്കുന്നത്.

  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം

അടിയന്തിരമായി സർക്കാർ പ്രശ്നത്തില്‍ ഇടപെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. ജോലി നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരുമായ മലയാളി രക്ഷിതാക്കൾ നിരവധിയാണ്. പലർക്കും മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ സാധിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി; നഗരത്തിൽ ഉടമകൾ തമ്മിൽ മുട്ടൻ തല്ല്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us