കോവിഡ് ബാധിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാൾ പട്ടിണി കിടന്ന് മരിച്ചു

deadbody BABY

ബെംഗളൂരു: കോവിഡ്-19 ബാധിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാൾ പട്ടിണി കിടന്ന് മരിച്ചു. അറുപത് വയസുള്ള ആളാണ് പട്ടിണി കിടന്ന് മരിച്ചത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറിയിരുന്നു. 60കാരന് ഭക്ഷണം നല്‍കാന്‍ കുടുംബാംഗങ്ങള്‍ വിമുഖത കാണിച്ചതായാണ് നാട്ടുകാരുടെ ആരോപണം.

ബെല്ലാരി ജില്ലയിലാണ് സംഭവം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇയാൾ ഒറ്റയ്ക്കായിരുന്നു. രോഗിയെ ചികിത്സയ്ക്കാന്‍ മെഡിക്കല്‍ സംഘം എന്തുകൊണ്ട് തയ്യാറായില്ല എന്ന കാര്യവും ജില്ലാ ഭരണകൂടം പരിശോധിക്കും.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

ഭക്ഷണത്തിന് വേണ്ടി 60കാരന്‍ യാചിക്കുന്ന ശബ്ദം വീട്ടില്‍ നിന്ന് കേട്ടതായി നാട്ടുകാര്‍ പറയുന്നു. രണ്ടുദിവസത്തിനിടെ ഒരിക്കല്‍ മാത്രമാണ് 60കാരന് ഭക്ഷണം എത്തിച്ചുനല്‍കിയത്.

പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം ഉള്‍പ്പെടെയുളളവര്‍ സ്ഥലത്ത് എത്തിയത്. ഓഗസ്റ്റ് 15നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മറ്റു വീടുകളിലേക്ക് താമസം മാറ്റി. സഹായത്തിനായി 60കാരന്‍ മുറവിളി കൂട്ടിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒറ്റയ്ക്ക് താമസിക്കാന്‍ 60കാരന്‍ സ്വമേധയാ തയ്യാറാവുകയായിരുന്നു.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത

തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന്റെ നില വഷളായത്. ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
[masterslider id="10"]

Related posts