ബെംഗളൂരു : എസ്എസ്എൽസി പരീക്ഷാഫലം ആഗസ്റ്റ് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി. ഉത്തരക്കടലാസ് മൂല്യനിർണയം 13 മുതൽ 30 വരെയാണ് നടക്കുക. 55 വയസ്സിന് മുകളിലുള്ള അധ്യാപകരെ പരീക്ഷാ മൂല്യനിർണയത്തിൽ നിന്നൊഴി വാക്കിയതായി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ്കുമാർ പറഞ്ഞു. 98.06ശതമാനം വിദ്യാർഥികളാണ് ഇത്തവണ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്. മൂല്യനിർണയകേന്ദ്രങ്ങളിൽ തെർമൽ പരിശോധന ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ അധ്യാപകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ ടീച്ചേഴ്സ് ഫെഡറേഷൻ രംഗത്തെത്തിയിട്ടുണ്ട്.
Read MoreMonth: July 2020
37 മരണം;കര്‍ണാടകയില്‍ ഇന്ന് 1925 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയില്‍ മാത്രം 1235 കേസുകള്‍.
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്നും വര്‍ധന. ഇന്ന് 37 മരണം ആണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്. 16 പേര് മരിച്ചത് ബെംഗളൂരു നഗര ജില്ലയില്‍ ആണ്.ബീദര്‍ 9,കലബുരഗി 2,ബെലഗാവി 2 ,തുമക്കുരു 1,ചിക്കബലാപുര 1 ,ദാവനഗരെ 2,ധാര്‍വാട് 1,ബെല്ലാരി 1,ഹാസന് 1,മൈസുരു 1,എന്നിങ്ങനെയാണ് ജില്ലതിരിച്ചു ഉള്ള കണക്കുകള്‍. ഇതോടെ ആകെ കോവിഡ് മരണം 372 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 1925 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ,ഇതില്‍ 1235 പേര് ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. ആകെ രോഗ ബാധിതരുടെ എണ്ണം…
Read Moreമലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു.
ബെംഗളൂരു:ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി പാപ്പുളളി ഹൗസിൽ അരവിന്ദാക്ഷൻ്റെ മകൻ അനീഷ് നായർ (32)ആണ് മരിച്ചത്. കൊടുങ്ങല്ലൂർ വിക്രംവല്ലത്ത് ചന്ദ്രമോഹനൻ്റെ മകൾ പാർവ്വതിയാണ് ഭാര്യ. ഹെബ്ബാൾ റിംങ്ങ് റോഡിൽ വെച്ച് ശനിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് സംഭവം. ബെൽകമ്പനി ജീവനക്കാരനായ അനീഷ് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം അനീഷ് തൽക്ഷണം മരിച്ചു. ആൾ ഇന്ത്യ കെ.എം.സി.സി ബെംഗളൂരു കമ്മനഹളളി – ഹെബ്ബാൾ – യലഹങ്ക – യെശ്വന്ത് പുര ഘടകം നേതാക്കളായ യൂനുസ് കുറുവാളി,…
Read Moreലോക്ക് ഡൗൺ കാരണം വിനോദ സഞ്ചാര മേഖലയിൽ കർണാടകക്ക് നഷ്ടം 20000 കോടി !
ബെംഗളൂരു : ലോക്ക് ഡൗൺ കാരണം എല്ലാ മേഖലക്കും പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം. കർണാടകയിലെ വിനോദസഞ്ചാര മേഖലക്കേറ്റ തിരിച്ചടി തുറന്നു പറഞ്ഞിരിക്കുകയാണ് ടൂറിസം മന്ത്രി സി.ടി.രവി. ലോക്ക്ഡൗണിനെ തുടർന്നു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് 20000 കോടി രൂപയുടെ നഷ്ടം നേരിട്ടതായാണ് ടൂറിസം മന്ത്രി സി.ടി.രവി അറിയിച്ചത്. ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും ഇവിടങ്ങളിൽ 10% പോലും സന്ദർശകർ എത്തുന്നില്ല, ഇത് വൻ തിരിച്ചടിയാണ്. കോവിഡ് നിയന്ത്രണവിധേയമായ ശേഷം, സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
Read Moreകോവിഡ് സുരക്ഷാ സംവിധാനങ്ങൾ അപരാപ്തം;പരാതി ഉയർത്തിയ വനിതാ ഡോക്ടറെ അപമാനിച്ച് മാനേജ്മെൻ്റ്; ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : കോവിഡ് സുരക്ഷ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന കാര്യം പുറത്ത് പറഞ്ഞതിന് ഡോക്ടറെ അപമാനിച്ച് ആശുപത്രി മാനേജ്മെൻ്റ്. സംഭവം നടന്നത് കെംപെ ഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൾ സയൻസിൽ (കിംസ്)ൽ ആണ്. ക്വാളിറ്റി കുറഞ്ഞ പേഴ്സണൽ പ്രൊട്ടക്റ്റീവ് സംവിധാനങ്ങളും എൻ-95 മാസ്ക്കിൻ്റെ അഭാവവുമായി ബന്ധപ്പെട്ട പരാതിയാണ് ഡോക്ടർ പുറത്ത് പറഞ്ഞത്. ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു. ഈ വനിതാ ഡോക്ടർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
Read Moreനാടണയാൻ ഒരുങ്ങിനിന്ന ആയിരക്കണക്കിന് പ്രവാസികൾ ദുരിതത്തിൽ
ദുബായ്: വിമാനസർവീസുകളെച്ചൊല്ലി ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ഭിന്നത വളരുന്ന സാഹചര്യത്തിൽ നാടണയാൻ ഒരുങ്ങിനിന്ന ആയിരകണക്കിന് പ്രവാസികൾ ദുരിതത്തിലവുന്നു. വിവിധ സംഘടനകൾ ചാർട്ടർചെയ്ത യു.എ.ഇ.യുടെ വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന ഇത്തിഹാദ് എയർവെയ്സിന്റെയും ഷാർജയിൽനിന്ന് ലഖ്നൗവിലേക്ക് പോകാനിരുന്ന എയർ അറേബ്യ വിമാനത്തിന്റെയും ഉൾപ്പെടെയുള്ള യാത്രകളാണ് മുടങ്ങിയത്. അബുദാബി കെ.എം.സി.സി.യായിരുന്നു ഇത്തിഹാദ് വിമാനം ചാർട്ടർ ചെയ്തിരുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ യു.എ.ഇ.യുടെ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് യാത്ര തടസ്സപ്പെട്ടത്. ഇതുൾപ്പെടെ ഇന്ത്യയിലെ ഏതാനും സ്വകാര്യവിമാനങ്ങളുടെ…
Read Moreസർജാപുരയും അനേക്കലും ബി.ബി.എം.പി.പരിധിയിലേക്ക്.
ബെംഗളൂരു : ബെംഗളൂരു നഗര ജില്ലയിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശങ്ങളായ സർജാ പുരയും അനേക്കലും ബി.ബി.എം.പി.പരിധിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ. ഇപ്പോൾ 198 വാർഡുകൾ ആണ് ബി.ബി.എം.പി യിൽ ഉള്ളത്, ഈ സ്ഥലങ്ങൾ കൂടി ചേരുമ്പോൾ വാർഡുകളുടെ എണ്ണം 225 ആയി മാറും . നഗരത്തിലെ പ്രധാന സോഫ്റ്റ് വെയർ ഹബുകളിൽ ഒന്നായ ഇലക്ട്രോണിക് സിറ്റി ജിഗിനി ഇൻ്റസ്ട്രിയൽ ഏരിയ ബൊമ്മ സാന്ദ്ര ഇൻ്റസ്ട്രിയൽ ഏരിയ എന്നിവ അനേക്കൽ താലൂക്കിൽ ആണ് ഉൾപ്പെടുന്നത്. വിവിധ വ്യവസായങ്ങൾ നടത്തുന്ന വിപ്രോയുടെ കോർപറേറ്റ് ഓഫീസും മറ്റ് നിരവധി…
Read Moreരോഗികളെ പ്രവേശിപ്പിക്കാൻ തയാറാകാതെ സ്വകാര്യ ആശുപത്രികൾ;ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് ദേഹാസ്വാസ്ഥ്യം; കയറിയിറങ്ങിയത് 5 സ്വകാര്യ ആശുപത്രികളിൽ; പ്രവേശനം നിഷേധിക്കപ്പെട്ടയാൾ 6 മണിക്കൂറിന് ശേഷം സ്വന്തം വീട്ടിൽ മരിച്ചു.
ബെംഗളുരു : നഗരത്തിലെ 5 പ്രധാന ആശുപത്രികളിൽ പ്രവേശനം നിഷേധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ 6 മണിക്കൂറിനുശേഷം സ്വന്തം വീട്ടിൽ മരിച്ചു. വിജയനഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രവികുമാർ (49) ന് ആണ് ഇങ്ങനെ ഒരു ദുര്യോഗം ഉണ്ടായത്. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രവികുമാർ ഉച്ചയോടെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. രാത്രി 9 നു കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നു ഉത്തരഹള്ളി റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രവേശനം നിഷേധിച്ചതായി ബന്ധുക്കൾ പറയുന്നു. പിന്നീട് 4 സ്വകാര്യ ആശുപത്രികളിൽ കൂടി പോയെങ്കിലും അവരാരും രവികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. ഒന്ന്…
Read Moreകോവിഡ് കെയർ സെൻ്ററുകളിലേയും ആശുപത്രികളിലെയും കിടക്ക ഒഴിവ് കണ്ടെത്താൻ മൊബൈൽ ആപ്പ് വരുന്നു.
ബെംഗളൂരു : സ്വന്തം താമസ സ്ഥലത്തിന് സമീപം തന്നെ കോവിഡ് രോഗികൾക്ക് ആശുപത്രികളിലെയും കോവിഡ് കെയർ സെന്ററുകളിലെയും കിടക്ക ഒഴിവ് കണ്ടെത്താൻ സഹായിക്കു ന്ന മൊബൈൽ ആപ്പ് അടുത്ത ആഴ്ച ഇറങ്ങിയേക്കും. അധികൃതർ അറിയിക്കുന്നത് പ്രകാരം ആപ്പിൻ്റെ ആവശ്യവുമായി ബന്ധപ്പെട്ടുള്ള ഡാറ്റ ശേഖരണം അവസാന ഘട്ടത്തിലാണ് . നഗരത്തിൽ കോവിഡ് ബാധിച്ചയാളുടെ താമസ സ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്പിൽ നൽകുന്നതോടെ കിടക്ക ഒഴിവുള്ള ആശുപ്രതികളോ കെയർസെന്ററുകളോ കണ്ടെത്താനാകും എന്നതാണ് ഈ ആപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നവർക്കു സംശയ നിവാരണത്തിനായി കോൾ സെന്ററുകൾ ഏർപ്പെടുത്താൻ സോണൽ ലെവലിൽ ഉള്ള…
Read Moreഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്റർ കൂടി കോവിഡ് കെയർ സെൻ്റർ ആകുന്നു.
ബെംഗളൂരു: തുമകുരുറോഡിലെ ബാംഗ്ലൂർ രാജ്യാന്തര എക്സിബിഷൻ സെന്ററിൽ (ബിഐഇസി) 7000 കിടക്കസൗകര്യമുള്ള കോവിഡ് കെയർ സെന്ററുമായി ബിബിഎംപി. ഇവിടെയുള്ള 5 ഹാളുകളിലായാണ് സൗകര്യം ഒരു ക്കുന്നതെന്ന് ഇത് ഏകോപിപ്പി ച്ചു വരുന്ന ബിബിഎംപി ജോയിന്റ് കമ്മിഷണർ നരസിംഹ മൂർത്തി പറഞ്ഞു. പ്രവർത്തനസജ്ജമാകുന്നതോടെ ഏറ്റവുമധികം കിടക്കകൾ ഉള്ളകോവിഡ്കെയർ സെന്ററായി ഇവിടം മാറും. കോറമംഗല നാഷനൽ ഗെയിംസ് വില്ലേജിൽ ഏകദേശം സ്റ്റേഡിയത്തിലും500 കിടക്ക് സൗകര്യം വീതമാണുള്ളത്.
Read More