15 മരണം;ഇന്ന് കര്‍ണാടകയില്‍ 1498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയില്‍ 800 പേര്‍ക്ക് പുതിയതായി കോവിഡ്.

ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 15 പേര്‍ കോവിഡ് കാരണം മരണമടഞ്ഞു.മൈസുരു,ബീദര്‍ ജില്ലകളില്‍ 4 പേര്‍ വീതം ഇന്ന് മരിച്ചു. കലബുരഗി 2 ,ധാര്‍ വാട് 1,ബെലഗാവി 1,ബാഗല്‍ കോട്ട് 1,ഹാസന്‍ 1,ദാവനഗരെ 1  എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് മരണത്തിന്റെ കണക്കുകള്‍. അകെ കോവിഡ് മരണ സംഖ്യ 416 ആയി. ഇന്ന് സംസ്ഥാനത്ത് 1498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ഇതില്‍ 800 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. ദക്ഷിണ കന്നഡ 83,ധാര്‍ വാട് 57,കലബുരഗി,ബീദര്‍ 51 വീതം,മൈസുരു 49,ബെല്ലാരി 45,രാമനഗര 37,ഉത്തര കന്നഡ 35,ശിവമോഗ്ഗ 33,മണ്ട്യാ…

Read More

കോവിഡിൽ ഒരാഴ്ചയ്ക്കിടെ അടച്ചിട്ടത് 5 പോസ്റ്റ്‌ ഓഫീസുകൾ

ബെംഗളൂരു: നഗരത്തിലെ പൊതുസ്ഥാപങ്ങൾ പലതിലും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ അഞ്ചു പോസ്റ്റ്‌ ഓഫീസുകളാണ് നഗരത്തിൽ ഇത്തരത്തിൽ അടക്കേണ്ടിവന്നത്.  നഗരത്തിലെ വിവിധ പോസ്റ്റ്‌ ഓഫീസുകളിലായി ആറ് ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചു.  എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലെ ഹെഡ് പോസ്റ്റ് ഓഫീസ്, ജയനഗർ പോസ്റ്റ് ഓഫീസ്, ആർ.ടി. നഗർ പോസ്റ്റ് ഓഫീസ്, സിറ്റി റെയിൽവേ സ്റ്റേഷനിലെ റെയിൽവേ മെയിൽ സർവീസ്, എം.സ്. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് എന്നിവയാണ് അടച്ചിട്ടത്. പോസ്റ്റ് ഓഫീസുകൾ പലതും ഇങ്ങനെ അടച്ചതോടെ പലയിടങ്ങളിലും പാഴ്സലുകളും ഒദ്യോഗിക കത്തുകളുമെത്തിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട് 

Read More

കോവിഡ് നിരക്ക് ഉയരുന്നു; മാസ്ക് നിർമ്മാണം ത്വരിത ​ഗതിയിലാക്കി റെയിൽവേ

ബെം​ഗളുരു; കോവിഡ് തടയാൻ മാസ്ക് നിർമ്മാണം ത്വരിത ​ഗതിയിൽ, കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് ദക്ഷിണ-പശ്ചിമ റെയിൽവേ ഇതുവരെ നിർമിച്ചത് 74,918 മാസ്‌കുകളും 9937 ലിറ്റർ സാനിറ്റൈസറുകളും. ഇത്തരത്തിൽ റെയിൽവേ ജീവനക്കാരിൽ പലരുടെയും കുടുംബാംഗങ്ങളും ചേർന്നാണ് ഇത്രയും മാസ്‌കുകളും സാനിറ്റൈസറും നിർമിച്ചതെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ബെം​ഗളുരുവിലെ ഹുബ്ബള്ളി വർക്‌ഷോപ്പിൽ 20,035 മാസ്‌കുകളും 2960 ലിറ്റർ സാനിറ്റൈസറുമാണ് നിർമിച്ചത്. ഹുബ്ബള്ളി ഡിവിഷനിൽ 13,437 (മാസ്‌ക്), 3990 ലിറ്റർ (സാനിറ്റൈസർ), ബെംഗളൂരു ഡിവിഷൻ 28,916 (മാസ്‌ക്), 1870 ലിറ്റർ (സാനിറ്റൈസർ), മൈസൂരു ഡിവിഷൻ 4800 (മാസ്‌ക്), 32…

Read More

കർണാടക രാജ്യറെയ്ത്ത സംഘ സംസ്ഥാന സെക്രട്ടറി ബി.എസ്. ദേവരാജു പാമ്പുകടിയേറ്റ് മരിച്ചു

ബെം​ഗളുരു; കർഷക നേതാവന് പാമ്പുകടിയേറ്റ് മരിച്ചു, കർണാടക രാജ്യറെയ്ത്ത സംഘ സംസ്ഥാന സെക്രട്ടറി ബി.എസ്. ദേവരാജു പാമ്പുകടിയേറ്റുമരിച്ചു. ഞായറാഴ്ച തുമകൂരു ബെന്നായകനഹള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു പാമ്പു കടിയേറ്റത്.   സംഭവത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള കർഷകരെ സംഘടിപ്പിച്ച് നിരവധി സമരങ്ങൾ നടത്തുകയും സംഘടന ശക്തിപ്പെടുത്തുകയും ചെയ്തിട്ടുള്ള നേതാവാണ് ദേവരാജു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Read More

“കോവിഡുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ട്”

ബെംഗളുരു :  കോവിഡുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ടെന്നും മറ്റു വഴിയില്ലെന്നും മുഖ്യമന്ത്രി യെഡിയൂരപ്പ. കോവിഡിനെ പ്രതിരോധിക്കാനുള്ള ആശുപത്രി സൗകര്യങ്ങളും ആംബുലൻസുകളുംഉൾപ്പെടെ എല്ലാ സജ്ജീകരണവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ജനം പരിഭ്രാന്തരാകാതെ മാർഗനിർദേശങ്ങൾ പാലിക്കുകയാണു വേണ്ടതെന്നും യെഡിയൂരപ്പ പറഞ്ഞു. വിധാൻ സൗധയിൽ മുൻ ഉപപ്രധാനമന്ത്രി ജഗജീവൻ റാമിന്റെ ചരമവാർഷിക ദിനാചരണ ചടങ്ങിൽ സംബന്ധിക്കുകയായിരുന്ന മുഖ്യമന്ത്രി. ബെംഗളൂരുവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചു ആലോചിക്കാൻ ഇന്നലെ നഗരപരിധിയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി യോഗം ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും നടത്തിയില്ല.

Read More

ജില്ലാഭരണകൂടം കോവിഡ് പ്രോട്ടോകോൾ പ്രകാരം ശവസംസ്കാരം നടത്തിയ വയോധികന് കോവിഡ് നെ​ഗറ്റീവ്; റിപ്പോർട്ട് ലഭിച്ചത് ശവ സംസ്കാരത്തിന് ശേഷമെന്ന് പരാതി

ബെം​ഗളുരു; കോവിഡ് ബാധിച്ചെന്ന സംശയത്താൽ അടക്കം ചെയ്ത വ്യക്തിക്ക് കോവിഡ് നെ​ഗറ്റീവെന്ന് റിപ്പോർട്ട് വന്നത് സംസ്കാരത്തിന് ശേഷം, കോവിഡ് പരിശോധനാഫലം ലഭിക്കാൻ വൈകിയതു കാരണം ആശുപത്രിയിൽ മരിച്ച 62 കാരന്റെ അന്ത്യകർമങ്ങൾ നടത്താൻ ബന്ധുക്കൾക്ക് സാധിച്ചില്ല. കോവിഡ് സംശയത്തിലിരിക്കേ മരിച്ചയാളുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ച ശേഷമാണ് പരിശോധനാഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് ലഭിയ്ച്ചത്. ഇക്കഴിഞ്ഞ ജൂലായ്‌ ഒന്നിന് ഹുബ്ബള്ളി കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (കിംസ്) മരിച്ച ഹസറത്ത് സാബ് എം. പട്ടങ്കരിയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ ജില്ലാഭരണകൂടം സംസ്കരിച്ചത്. വയോധികന്…

Read More

വിവാദമായ ഉത്തരവ് പിൻവലിച്ചു; കോവിഡ് പരിശോധനാഫലം രോ​ഗികൾക്ക് നേരിട്ടറിയാം; ലാബുകൾക്കുള്ള വിലക്ക് നീക്കി

ബെം​ഗളുരു; വിവാദമായ ഉത്തരവ് പിൻവലിച്ചു, കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയാൽ സ്വകാര്യ ലാബുകൾ രോഗിയെ നേരിട്ടറിയിക്കുന്നതിനുള്ള വിലക്ക് ആരോഗ്യവകുപ്പ് പിൻവലിച്ചു ഉത്തരവ് പുറത്ത്. ഇക്കഴിഞ്ഞ കഴിഞ്ഞ വ്യാഴാഴ്ചയാണ് പരിശോധനഫലം പോസിറ്റീവ് ആണെങ്കിൽ രോഗിയെ നേരിട്ടറിയിക്കാതെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചാൽ മതിയെന്ന നിർദേശം പുറപ്പെടുവിച്ചത്. രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യമൊരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, പരിശോധനാഫലം അറിയിക്കുന്നതിൽ താമസമുണ്ടായാൽ രോഗി മറ്റുള്ളവരുമായി ഇടപഴകാനുള്ള സാധ്യത കൂടുതലാണെന്നാണ് വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഇതോടെയാണ് ഉത്തരവ് പിൻവലിച്ചത്. പക്ഷേ , , സ്വകാര്യ ലാബുകൾ…

Read More

കോവിഡ് നിയമങ്ങൾ പാലിക്കണം എന്ന് പറഞ്ഞു; ആശ വർക്കറെ കയ്യേറ്റം ചെയ്തു

ബെംഗളൂരു: ബംഗളുരുവിൽ നിന്നും മണ്ഡ്യയിൽ തിരിച്ചെത്തിയ ആളോട് സാമൂഹിക അകലം പാലിക്കുവാനും കോവിഡ് നിയമങ്ങൾ അനുസരിക്കുവാനും  അറിയിച്ച ആശ വർക്കറെയും ഭർത്താവിനെയും ഒരു കൂട്ടം ആളുകൾ ചേർന്ന് ഉപദ്രവിച്ചു.  കെ ആർ പേട്ട താലൂക്കിലെ മൊസാലെകോപ്പലുവിലാണ് സംഭവം. ബെംഗളൂരു സ്വദേശിയായ മഞ്ചേഗൗഡയോട് മൊസാലെകോപ്പിലെ ഭാര്യവീട്ടിലേക്ക് ഇടയ്ക്കിടെ സന്ദർശനം നടത്തരുത് എന്നും സാമൂഹിക അകലം പാലിക്കണം എന്നും ആശ വർക്കർ അറിയിച്ചതിനേതുടർന്നാണ് ഇവരെ കൂട്ടം ചേർന്ന് അക്രമിച്ചത്. കാര്യമായ പരിക്കുകളോടെ ആശ വർക്കറേയും ഭർത്താവിനെയും മൈസുരുവിലെ കെ ആർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Read More

ഇലക്ട്രോണിക് സിറ്റിയിലെ പാരപ്പന ജയിലിൽ 29 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ബെം​ഗളുരു; ഇലക്ട്രോണിക് സിറ്റിയിലെ പാരപ്പന ജയിലിൽ 29 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു‌, പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 23 വിചാരണ തടവുകാർക്കും 6 കോൺസ്റ്റബിൾമാർക്കും കോവിഡ്. ഇവരെ പാർപ്പിച്ചിരുന്ന ബാരക് ഒഴിപ്പിച്ച് അണുവിമുക്തമാക്കി. രോഗ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഏതാനും ദിവസങ്ങൾക്ക് മുൻപ് തടവുകാരെ കോടതിയിലേക്കു കൊണ്ടുപോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഇവരെ ബെംഗളൂരു ഹജ് ഭവനിലെ കോവിഡ് കെയർ സെന്ററിലേക്കു…

Read More

ബെംഗളൂരുവിൽ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു.

Covid Karnataka

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. 981 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ ബെംഗളൂരു നഗര ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അകെ കോവിഡ് രോഗികളുടെ എണ്ണം 10561 ആയി. നഗരത്തിൽ ഇന്നലെ 10 പേർ കോവിഡ് ബാധിച്ചു മരിച്ചു. ബെംഗളൂരു നഗര ജില്ലയിലെ അകെ കോവിഡ് മരണസംഖ്യ 155 ആയി വർധിച്ചു. 8860 കോവിഡ് രോഗികൾ നിലവിൽ ചികിത്സയിലുണ്ട്.  278 പേർ ഇന്നലെ രോഗമുക്തി നേടി . 

Read More
Click Here to Follow Us