ബെംഗളുരു; കർഷക നേതാവന് പാമ്പുകടിയേറ്റ് മരിച്ചു, കർണാടക രാജ്യറെയ്ത്ത സംഘ സംസ്ഥാന സെക്രട്ടറി ബി.എസ്. ദേവരാജു പാമ്പുകടിയേറ്റുമരിച്ചു. ഞായറാഴ്ച തുമകൂരു ബെന്നായകനഹള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു പാമ്പു കടിയേറ്റത്. സംഭവത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള കർഷകരെ സംഘടിപ്പിച്ച് നിരവധി സമരങ്ങൾ നടത്തുകയും സംഘടന ശക്തിപ്പെടുത്തുകയും ചെയ്തിട്ടുള്ള നേതാവാണ് ദേവരാജു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
Read More