ചാമരാജ് നഗറിലെ ആദ്യ വനിതാ എസ്.പി.ചുമതലയേറ്റു;അതും ഒരു മലയാളി…..

ബെംഗളൂരു : ചാമരാജ്നഗറിലെ ആദ്യ വനിതാ എസ്.പി.ആയി മലയാളിയായ ദിവ്യ സാറ തോമസ് ചുമതലയേറ്റു. 2013 ഐപിഎസ് ബാച്ചിൽ നിന്നുള്ള ഇവർ, തിരുവനന്തപുരം സ്വദേശിനിയാണ്. 2016ൽ സമീപ ജില്ലയായ മൈസൂരുവിലെ നഞ്ചൻഗുഡിൽ എഎസ്പി ആയും മുമ്പ് ജോലി ചെയ്തിട്ടുണ്ട്. ചാമരാജ്നഗർ എസ്പി എച്ച്.ഡി.അനന്ത്കുമാറിനെ ബെംഗളൂരു ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ (ഐഎസ്ഡി) എസ്പിയായി സ്ഥലം മാറ്റിയതിനെ തുടർന്നാണ് ബെംഗളൂരു സിറ്റി ആംഡ് റിസർവ്(സിഎആർ) ഡിസിപി ആയിരുന്ന ദിവ്യ പുതിയ ചുമതലയേറ്റത്. ഭർത്താവ്: നിഷാന്ത്, ബെംഗളൂരു ഇൻകംടാക്സ് ജോയിന്റ് കമ്മിഷണറാണ്.

Read More

കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികളോടുള്ള അനീതിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കോവിഡ് 19 രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ  നടത്തുന്നത് വിദ്യാര്ഥികളോടുള്ള അനീതിയാണെന്ന് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി പറഞ്ഞു. പരീക്ഷകൾ വേണ്ടെന്ന് വെക്കണമെന്മ്മ മുൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാത്ഥികളെ വിജയിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വിദ്യാർഥികൾക്ക് വേണ്ടി ശബ്ദമുയർത്തുക’ എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് രാഹുൽ ഗാന്ധി ഈ നിർദേശം മുന്നോട്ടുവെച്ചത്. കോവിഡ് കാരണം ഒട്ടേറെ  പേർക്ക് ദുരിതങ്ങൾ  അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാർഥികൾക്കും ഒരുപാട് വിഷമങ്ങൾ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. തന്മൂലം ഈ…

Read More

അവസാന സെമസ്റ്ററിന് മാത്രം പരീക്ഷ; സംസ്ഥാനത്ത് അവസാന സെമസ്റ്റർ പരീക്ഷ സെപ്റ്റംബറിൽ; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : കോവിഡ് വ്യാപന സാഹചര്യം നില നിൽക്കുന്നതിനാൽ കർണാടകയിൽ എഞ്ചിനീയറിംഗ് ഉൾപ്പെടെ പി.ജി., ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾ ഒഴികെയുള്ളവരെ പരീക്ഷയില്ലാതെ വിജയിപ്പിക്കും. മുൻ പരീക്ഷകളിലെ മികവിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഇത്, ഇൻറേണൽ അസസ്മെൻറ് മാർക്കും പരിഗണിക്കുമെന്ന് ഉപമുഖ്യമന്ത്രി സി.എൻ.അശ്വഥ് നാരായണ അറിയിച്ചു. അവസാന സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബറിൽ നടക്കും. പുതിയ അദ്ധ്യായന വർഷത്തിലെ ഓൺലൈൻ ക്ലാസുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കാൻ അനുമതി നൽകി. ഫാർമസി ഡിഗ്രി, എഞ്ചിനീയറിംഗ് പൊതു പ്രവേശന പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പോലെ 30-31 ന്…

Read More

ശുചിത്വത്തിൽ ബെംഗളൂരു സിറ്റി റെയില്‍വേസ്റ്റേഷന് പത്താം സ്ഥാനം

ബെംഗളൂരു:കഴിഞ്ഞദിവസം റെയിൽവേ മന്ത്രി സുരേഷ് പ്രഭു പുറത്തുവിട്ട രാജ്യത്തെ റെയിൽവേസ്റ്റേഷനുകളുടെ ശുചിത്വ സർവേ ഫലം പ്രകാരം ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷന് രാജ്യത്ത് പത്താംസ്ഥാനം.  ശുചിത്വത്തിന്റെ കാര്യത്തിൽ ബെംഗളുരുവിനു അഭിമാനിക്കാനുള്ള ഒരു വാർത്തയാണിത് എന്തെന്നാൽ 407 റെയിൽവേ സ്റ്റേഷനുകളിൽനിന്നാണ് ബെംഗളൂരു സിറ്റി സ്റ്റേഷൻ പത്താംസ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം പതിനാലാം സ്ഥാനത്തായിരുന്ന ബെംഗളൂരു ഈ വർഷം സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ 16 റെയിൽവേ സോണുകളിൽ ബെംഗളൂരു, ഹുബ്ബള്ളി, മൈസൂരു എന്നിവയുൾപ്പെടുന്ന സൗത്ത് വെസ്റ്റ് റെയിൽവേ സോൺ ആറാംസ്ഥാനത്തെത്തി. എ, എ വൺ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് റെയിൽവേസ്റ്റേഷനുകളുടെ…

Read More

ഒരേ ദിവസം റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ് മരണം വീണ്ടും 50 കടന്നു;ആകെ മരണസംഖ്യ 500 ന് മുകളില്‍;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും റെക്കോര്‍ഡ്‌;ബെംഗളൂരുവിലും കുറവില്ല.

ബെംഗളൂരു : പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും റെക്കോര്‍ഡ്‌ ഇട്ട് കര്‍ണാടക. ഇന്ന് 5 മണിക്ക് കര്‍ണാടക ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ബുള്ളറ്റിന്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് മൂലം സംസ്ഥാനത്ത് മരണമടഞ്ഞത് 57 പേര്‍,ഇതിനു മുന്‍പ് കഴിഞ്ഞ ആഴ്ച ഒരു ദിവസം രേഖപ്പെടുത്തിയ മരണം 52 ആയിരുന്നു,ഏറ്റവും വലിയ സംഖ്യ. ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ മാത്രം ഇന്ന് 29 മരണം റിപ്പോര്‍ട്ട്‌ ചെയ്തു.ദക്ഷിണ കന്നഡ 8,ഗദഗ് 2,ബെല്ലാരി 1,ബീദര്‍ 3,ഉത്തര കന്നഡ 1,ചിക്കമഗലൂരു 1,കലബുരഗി 2,റായി ചൂരു…

Read More

സോഷ്യൽ മീഡിയയിൽ തരം​ഗമായി ശെങ്കമലവും ഹെയർ സ്റ്റൈലും

സാധാ ബോബ് കട്ടല്ല, ഇത്തവണ മനംമയക്കുന്ന സില്‍ക്കി ഹെയര്‍ സ്‌റ്റൈലുമായിട്ടാണ് തമിഴ്‌നാട്ടിലെ മണ്ണാര്‍ഗുഡി രാജഗോപാലസ്വാമി ക്ഷേത്രത്തിലെ ശെങ്കമലം എന്ന ആനയുടെ വരവ്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നേരത്തേ ‘ബോബ് കട്ടി’ലൂടെയാണ് ശെങ്കമലം തരംഗമായത്, ഇപ്പോള്‍ സില്‍ക്കി ഹെയര്‍ സ്‌റ്റൈലിലും ശെങ്കമലം തരം​ഗമാകുകയാണ്. അടുത്തിടെ വനംവകുപ്പ് ഉദ്യോഗസ്ഥ സുധാ രാമനാണ് ശെങ്കമലത്തിന്റെ പുത്തന്‍ രൂപം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2003-ലാണ് കേരളത്തില്‍നിന്ന് മണ്ണാര്‍ഗുഡി രാജഗോപാലസ്വാമി ക്ഷേത്രത്തിലേക്ക് ശെങ്കമലത്തെ എത്തിക്കുന്നത്. കൃത്യമായ പരിപാലനത്തിനൊപ്പം പാപ്പാന്‍ രാജഗോപാല്‍ ശെങ്കമലത്തിന്റെ തലമുടി ഭംഗിയാക്കുന്നതിലും മിടുക്ക് കാണിക്കുകയായിരുന്നു. ആദ്യം ശെങ്കമലത്തിന്റെ തലമുടി…

Read More

24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ മുംബൈയെ പിന്തള്ളി “നമ്മ ബെംഗളൂരു”

ബെംഗളൂരു: 24 മണിക്കൂറിനുള്ളിൽ  റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണത്തിൽ ബെംഗളൂരുുവിൽ വൻ വർദ്ധനവ്. നഗരത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളെക്കാൾ കുറവ് കേസുകളാണ് കോവിഡ് ഭീകരമായി ബാധിച്ച  മുംബൈയിലും ചെന്നൈയിലും ഇന്നലെ റിപ്പോർട്ട് ചെയ്തത്.  ബംഗളുരുവിൽ 1373 പേർക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. മുംബൈയിൽ 1268 പേർക്കും ചെന്നൈയിൽ 1216 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.  കർണാടകയിലെ ഒരു ദിവസത്തിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും ഡെൽഹിയേക്കാൾ കൂടുതലാണ്. 2228 പുതിയ രോഗികളായി ഇന്നലെ കർണാടകയിൽ ഉണ്ടായത്. കർണാടകയിൽ…

Read More

കേരളത്തിലെ ട്രിപ്പിൾ ലോക്‌ഡോൺ കർണാടകയുടെ പരിഗണനയിൽ

ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്‌ഡോൺ സംവിധാനം കർണാടക പരിഗണിക്കണമെന്നു പൊതു ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം  അന്തർ സംസ്ഥാന, അന്തർ ജില്ല ഗതാഗതം നിയന്ത്രിക്കുന്നതോടൊപ്പം ട്രിപ്പിൽ ലോക്ക് ഡൌൺ കൂടെ ചെയ്യുന്നത് കോവിഡ് വ്യപനം കുറക്കുന്നതിന് സഹായകകരമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്  കേരളത്തിലെ കാസർകോട് കണ്ണൂർ ജില്ലകളിൽ ഈ രീതി നടപ്പിലാക്കിയിരുന്നു. ഈ രീതി പിന്തുടർന്നത് വഴി രോഗികളുടെ എണ്ണത്തിൽ കാസർകോട്ട് 94 ശതമാനം കുറവ് ഉണ്ടായതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി . പോലീസിന്റെ…

Read More

രോഗലക്ഷണങ്ങളില്ലാത്തവർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന പ്രവണത കുറഞ്ഞു; ആരോ​ഗ്യവകുപ്പ്

ബെം​ഗളുരു; രോഗലക്ഷണങ്ങളില്ലാത്തവർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന പ്രവണത കുറഞ്ഞുവരുന്നതായി ആരോഗ്യവകുപ്പ്. ജൂൺ ആദ്യ ആഴ്ചയിൽ രോഗം സ്ഥിരീകരിച്ച 98 ശതമാനം പേർക്കും കാര്യമായ രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരുമാസം പിന്നിടുമ്പോൾ ഇത്തരം രോഗികളുടെ എണ്ണം 62.5 ശതമാനമായി കുറഞ്ഞു. ഇതിലൂടെ രോഗബാധിതരെ എളുപ്പത്തിൽ കണ്ടെത്താനും രോഗവ്യാപനം നിയന്ത്രിക്കാനും ഈ മാറ്റത്തിലൂടെ കഴിയുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ബെം​ഗളുരുവിൽ രോഗലക്ഷണങ്ങളിലൂടെ രോഗിയെ തിരിച്ചറിയാൻ കഴിയാതിരുന്നതാണ് ആദ്യഘട്ടത്തിൽ ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നത്. പരിശോധന നടത്തിയാൽമാത്രം രോഗം കണ്ടെത്തുന്ന സാഹചര്യം പലയിടങ്ങളിലും സാമൂഹിക വ്യാപനമാണെന്ന ആശങ്ക സൃഷ്ടിച്ചിരുന്നു…

Read More

ആശങ്കകൾക്ക് അടിസ്ഥാനമില്ല; രണ്ടാംവർഷ പി.യു. പരീക്ഷാഫലം 20-നകം

ബെം​ഗളുരു; രണ്ടാംവർഷ പി.യു. പരീക്ഷാഫലം ഈ മാസം 20-നുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി എസ്. സുരേഷ്‌കുമാർ. ഒട്ടേറെ വിദ്യാർഥികൾ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്കും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അന്വേഷിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കൂടാതെ വിദ്യാർഥികൾക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു, മെഡിക്കൽ, എൻജിനീയറിങ്ങ്, ഡെന്റൽ കോഴ്സുകൾക്കുള്ള കൊമഡ്കെയും നീട്ടിവെക്കാനാണ് തീരുമാനം. രണ്ടാം വർഷ പി.യു. പരീക്ഷാഫലം വൈകുന്നത് ഇത്തരം പ്രവേശനപരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള സമയം കുറയ്ക്കുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക. കഴിഞ്ഞദിവസങ്ങളിൽ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂടാതെ അവസാനപരീക്ഷ ജൂൺ…

Read More
Click Here to Follow Us