ബെംഗളൂരു : ‘നമ്മ മെട്രോ’യിലെ 80 തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പി.ആര്.ഒ യശ്വന്ത് ചൗഹാന് ബി.എല്‍ അറിയിച്ചു. ക്യാമ്പുകളില്‍ കൊവിഡ് പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗവാര-ഗോട്ടിഗേരെ ലെയിനിലെ മെട്രോ ജോലികൾ നടക്കുത്തുന്ന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച തൊഴിലാളികളെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള കോവിഡ് സെൻ്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഓരോ പ്രൊജക്റ്റ് സൈറ്റിലും ജോലിക്ക് മുന്‍പ് പനി പരിശോധന ഉണ്ട്, ഇങ്ങനെയാണ് ഒരു തൊഴിലാളിക്ക് പനി ലക്ഷണങ്ങൾ കണ്ടെത്തിയതും സ്രവ പരിശോധനക്ക് വിധേയരാക്കിയതും. പിന്നീട് ക്യാമ്പിലുള്ള മറ്റുള്ളവരേയും പരിശോധിച്ചപ്പോഴാണ് 80…
Read MoreDay: 14 July 2020
ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്തു;ഇനി സംസ്ഥാനത്ത് ആർക്കും കൃഷിസ്ഥലം വാങ്ങാം.
ബെംഗളൂരു: കര്‍ഷകര്‍ക്കല്ലാതെ കൃഷി ഭൂമി വാങ്ങാന്‍ അനുവാദമില്ലായിരുന്ന ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്ത് കര്‍ണാടക. 1961ലെ ഭൂനിയമം ഓര്‍ഡിനന്‍സ് വഴി ഭേദഗതി ചെയ്തതോടെ, കര്‍ഷകരല്ലാത്തവര്‍ക്കും ഇനി ഭൂമി വാങ്ങാന്‍ സാധിക്കും. തിങ്കളാഴ്ച രാത്രിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വാജുഭായ് ആര് വാല അനുമതി നല്‍കിയത്. കൃഷിക്കാരല്ലാത്തവര്‍ക്ക് കൃഷിയിടങ്ങള്‍ വാങ്ങുകയും കാര്‍ഷിക ജോലികള്‍ നടത്തുകയും ചെയ്യാം. എന്നാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കാന്‍ സാധിക്കില്ല. നിയമത്തിലെ 79 എ, ബി,സി വകുപ്പുകള്‍ റദ്ദാക്കി. കൃഷി ഹോബിയായും അധിക വരുമാനമായും കാണുന്നവര്‍ക്ക് അവസരമൊരുക്കുന്ന ഭേദഗതിയാണ് ഇതെന്ന് റവന്യു വകുപ്പ് പറയുന്നത്.…
Read Moreപരപ്പന ജയിലിലെ വനിതാ തടവുകാരിയുൾപ്പെടെ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളുരു; പരപ്പന ജയിലിൽ കോവിഡ്, പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ 30 തടവുകാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ ഒരു വനിതാ തടവുകാരിയും ഉൾപ്പെടും. അതേസമയം ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് ജയിലധികൃതർ പറയുന്നത്. നിലവിൽ ഇവരെ മുഴുവൻ പ്രത്യേകം സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. മറ്റു തടവുകാർക്ക് ഇവരിൽനിന്ന് രോഗം പകരാനുള്ള സാധ്യതകളൊന്നുമില്ലെന്ന് അധികൃതർ പറയുന്നു. രോഗം സ്ഥിരീകരിച്ച വനിതാ തടവുകാരിയെ തനിസാന്ദ്ര മെയിന്റോഡിലെ കോവിഡ് കെയർ സെന്ററിലും 29 പുരുഷ തടവുകാരെ ഹജ്ജ് ഹൗസിലെ കോവിഡ് കെയർ സെന്ററിലും പ്രവേശിപ്പിച്ചു. ജൂലായ് രണ്ടിന് 20 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.…
Read Moreകര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ ദിവസം;സംസ്ഥാനത്ത് 87 മരണം ബെംഗളൂരുവില്‍ 56;ആകെ രോഗ ബാധിതരുടെ എണ്ണം 44000 കടന്നു;ആക്ടീവ് കേസുകള്‍ 25000ന് മുകളില്‍.
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് മരണസംഖ്യാ വീണ്ടും ഉയരുന്നു.ഇന്ന് മാത്രം രേഖപ്പെടുത്തിയത് 87 പേരുടെ മരണം അതില്‍ 56 പേര് ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. നഗരത്തിലെ ആകെ കോവിഡ് മരണം 377 ആയി. ബെല്ലാരി 5,മൈസുരു,ദക്ഷിണ കന്നഡ,ബാഗല് കോട്ടെ 4 വീതം,വിജയപുര ,ചിക്ക മഗലുരു 3 വീതം റായി ചൂരു ,ചാമരാജ നഗര 2 വീതം ധാര്‍വാട്,കലബുരഗി,ദാവനഗരെ,ഹാസന ഓരോ മരണങ്ങള് രേഖപ്പെടുത്തി. ആകെ കോവിഡ് മരണം 842 ആയി,കോവിഡ്കാരണമല്ലാതെ 6 കോവിഡ് രോഗികള്‍ ഇതുവരെ മരിച്ചു. ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ 1267 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു,മൈസുരു…
Read Moreബെംഗളൂരു നഗരത്തിൽ ഇന്നലെ 47 പേർ കോവിഡ് ബാധിച്ചു മരിച്ചു.പുതിയ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെയും 1000 ന് മുകളിൽ. ആക്റ്റീവ് കേസുകൾ 15000 ത്തിന് മുകളിൽ
ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും തുടർച്ചയായി വർധിച്ചു വരുന്നു. നഗരത്തിൽ ഇന്നലെ 47 പേർ കോവിഡ് ബാധിച്ചു മരിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 321 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെയും 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1315 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം…
Read Moreകേരളത്തിൽ 608 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 396 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം,26 പേരുടെ ഉറവിടം ലഭ്യമായിട്ടില്ല.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 608 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തലതാനത്ത് മാത്രം 201 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. 181 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 130 പേർ വിദേശത്ത് നിന്നും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി വരുകയാണ്. 396 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവർത്തകർ, ബിഎസ്എഫ് 2, ഐടിബിപി…
Read Moreധാർവാഡിലും ദക്ഷിണ കന്നടയിലും സമ്പൂർണ ലോക്ക് ഡൌൺ.
ബെംഗളൂരു: കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കൂടുതൽ ജില്ലകൾ സമ്പൂർണ ലോക്ക് ഡൗണിലേക്ക്. ബെംഗളൂരു നഗര ഗ്രാമ ജില്ലകൾക്ക് പുറകെ ധാർവാട് ദക്ഷിണ കന്നഡ ജില്ലകളിലും സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ജൂലൈ 16 മുതൽ ഒരു ആഴ്ചത്തേക്കാണ് ദക്ഷിണ കന്നടയിൽ ലോക്ക് ഡൌൺ ഉണ്ടായിരിക്കുക. ധാർവാഡിൽ ജൂലൈ 15 മുതൽ 10 ദിവസത്തേക്ക് ലോക്ക് ഡൌൺ ആയിരിക്കും. ഇതേസമയം കൽബുർഗി, ശിവമോഗ, റായ്ച്ചൂർ ജില്ലകളിൽ ഭാഗിക ലോക്ക് ഡൌൺ ആയിരിക്കും ഇപ്പോൾ ഉണ്ടായിരിക്കുക. കോവിഡ്…
Read Moreലോക്ക് ഡൗൺ വിനയായി; പണം നിക്ഷേപിച്ച ചലച്ചിത്രങ്ങൾ പൂർത്തിയാക്കാനാകാത്തതിൽ മനംനൊന്ത് നിർമ്മാതാവ് ആത്മഹത്യ ചെയ്തു.
ബെംഗളുരു; നിർമ്മാതാവ് ആത്മഹത്യ ചെയ്ത നിലയിൽ, പണം നിക്ഷേപിച്ച ചലച്ചിത്രങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ നിർമാതാവ് ആത്മഹത്യചെയ്തനിലയിൽ. ഉഡുപ്പി കുന്ദാപുര ബീജാഡി സ്വദേശി നാഗേഷ് കുമാർ (65) ആണ് ആത്മഹത്യചെയ്തത്. വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് ജീവനൊടുക്കുകയാണെന്നു സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തു. സമീപകാലത്ത് റിലീസ് ചെയ്ത ഒരു ഹ്രസ്വചിത്രം പ്രതീക്ഷിച്ചതരത്തിൽ ശ്രദ്ധിക്കപ്പെടാതെപോയതും ഇദ്ദേഹത്തെ മാനസിക സമ്മർദത്തിലാക്കിയിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി. എന്നാൽ മുൻ ബാങ്കുദ്യോഗസ്ഥനായ നാഗേഷ് ജോലിയിൽനിന്ന് വിരമിച്ചശേഷമാണ് സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയത്. ലോക്ഡൗണിനുമുമ്പ് 28 ലക്ഷത്തോളം രൂപ ഹ്രസ്വചിത്രം…
Read Moreകോവിഡ് കെയർ സെന്ററുകൾ അനവധി,ആരോഗ്യപ്രവർത്തകർ കുറവ്;1700 ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്ന് കോർപ്പറേഷൻ.
ബെംഗളുരു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നഗരത്തിൽ മുൻഗണന, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ 1700 ആരോഗ്യപ്രവർത്തകരെ നിയമിക്കാൻ ബെംഗളൂരു കോർപ്പറേഷൻ. ആവശ്യത്തിന് കോവിഡ് കെയർ ബെഡ്ഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരുമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. പുതുതായി 1700 പേർക്ക് നിയമനം നൽകുന്നതിനൊപ്പം നിലവിൽ നഗരത്തിലെ മെഡിക്കൽ പി.ജി. വിദ്യാർഥികളുടെ സേവനവും ഉപയോഗപ്പെടുത്താനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കൂടാതെ നഗരത്തിലെ വിവിധ മെഡിക്കൽകോളേജുകളിൽ 1600 -ഓളം പി.ജി. വിദ്യാർഥികളും ഇന്റേൺഷിപ്പ് ചെയ്യുന്ന 3200 -ഓളം ഡോക്ടർമാരുമുണ്ട്. ഇവരുടെ സഹകരണമുറപ്പാക്കിയാൽ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരെ ക്രമീകരിക്കാൻ കഴിയുമെന്നാണ്…
Read Moreകർണാടകയിലും തമിഴ്നാട്ടിലും ഭീകരാക്രമണം അഴിച്ചു വിടാനുള്ള ശ്രമങ്ങൾ കൃത്യസമയത്ത് കണ്ടെത്തി കുറ്റപ്പത്രം സമർപ്പിച്ച് എൻ.ഐ.എ.
ബെംഗളുരു; ബെംഗളുരു കേന്ദ്രീകരിച്ചുള്ള തീവ്രവാദ കേസ്, ദക്ഷിണേന്ത്യയിൽ തീവ്രവാദപ്രവർത്തനങ്ങൾക്കും ആക്രമണങ്ങൾക്കും പദ്ധതിയിട്ടുവെന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചു. ഇത്തരത്തിൽ കർണാടകത്തിലും തമിഴ്നാട്ടിലും ആക്രമണം നടത്താനും ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ആശയങ്ങൾ പ്രചരിപ്പിക്കാനും തീവ്രവാദസംഘമുണ്ടാക്കി പ്രവർത്തിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. തീവ്രവാദ കേസിലെ മുഖ്യപ്രതി ബെംഗളൂരു ഗുരുപ്പനപ്പാളയ സ്വദേശി മെഹബൂബ് പാഷ അടക്കം 17 പ്രതികളെ ഉൾപ്പെടുത്തിയാണ് ബെംഗളൂരു എൻ.ഐ.എ. പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം, യു.എ.പി.എ. എന്നിവയിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്. ഈ കേസിൽ ഇനിയും…
Read More