നഗരത്തിലെ കോവിഡ് രോഗികളിൽ 84 ശതമാനം പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല

ബെംഗളൂരു: കോവിഡ് രോഗികളിൽ ഭൂരിഭാഗംപേർക്കും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. നഗരത്തിലെ 10,561 (ജൂലയ് 6വരെ) രോഗികളിൽ 8835 പേർക്കും (84 ശതമാനം) രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

നഗരത്തിൽ മാർച്ച് ഒമ്പതിനാണ് വിദേശത്തുനിന്ന് തിരിച്ചെത്തിയ ഐ.ടി. ജീവനക്കാരന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. മേയ് 30 വരെ 357 പേർക്കുമാത്രമാണ് രോഗമുണ്ടായിരുന്നത്. എന്നാൽ, ജൂൺമുതൽ രോഗികൾ കുതിച്ചുയർന്നു. ജൂലായ് മാസത്തോടെ രോഗികൾ ഇരട്ടിയായി. ആദ്യ അഞ്ചുദിവസത്തെ വർധന 52 ശതമാനമാണ്.

നഗരത്തിൽ ജൂൺ ഒന്നിന് 385 പേർക്കാണ് രോഗം ബാധിച്ചത്; 30 ദിവസത്തിനുള്ളിൽ രോഗികൾ 4555 ആയി ഉയർന്നു. തുടക്കത്തിലുണ്ടായിരുന്ന പ്രതിരോധപ്രവർത്തനങ്ങളിൽ വീഴ്ചവന്നതാണ് രോഗികൾ കൂടാൻ കാരണം.

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങിയത് സമ്പർക്കത്തിലൂടെ രോഗം കൂടാൻ ഇടയായി. പോലീസുകാർക്ക് രോഗം ബാധിച്ചതോടെ റോഡുകളിൽ പരിശോധനയും കുറഞ്ഞു. മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമാണ് രോഗികൾ കുത്തനെ കൂടാൻ കാരണം.

കോവിഡ് പരിശോധനയുടെ എണ്ണംകൂടിയതാണ് രോഗികൾ കൂടാൻ കാരണമെന്നാണ് സർക്കാർവാദം. എന്നാൽ, ബെംഗളൂരുവിൽ സമൂഹവ്യാപനം നടന്നതായാണ് ആരോഗ്യവിദഗ്ധർ സർക്കാരിനെ അറിയിച്ചത്. രോഗികൾ കൂടുന്നതോടൊപ്പം ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നത്.

നഗരത്തിലെ കണക്കുകൾ ഇതുവരെ:

മാർച്ച് – രോഗികൾ 45, മരണം 1;

ഏപ്രിൽ – രോഗികൾ 141, മരണം 5;

മെയ് – രോഗികൾ 357, മരണം 10;

ജൂൺ – രോഗികൾ 4555, മരണം 95;

ജൂലയ് (7വരെ) – രോഗികൾ 11361, മരണം 155.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us