ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 306 മരണങ്ങളും 15413 പുതിയ കേസുകളുമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ആകെ കേസുകൾ 4,10,461 ആയി. മരണങ്ങൾ 13000 കടന്നു. ആകെ മരണങ്ങൾ 13,254. 8 ദിവസത്തിനുള്ളിൽ ഒരു ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2,27,755 പേർക് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട് 68 ലക്ഷം പരിശോധനകൾ ഇന്ത്യയിൽ ഇതുവരെ നടന്നു. ഒരു ദിവസത്തിൽ നടത്തുന്ന പരിശോധനകളുടെ ഏറ്റവും ഉയർന്ന നിരക്ക് 1,90,730. മരണം 13000 കടന്നു 306 പേർ…
Read MoreDay: 21 June 2020
നഗരത്തിൽ ഒറ്റ ദിവസത്തിൽ ചേർക്കപ്പെട്ടത് 33 പുതിയ കണ്ടൈൻമെന്റ് സോണുകൾ.
ബെംഗളൂരു : ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 33 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ ഉണ്ടായിട്ടുണ്ട് . ഇപ്പോൾ 279 കണ്ടൈൻമെന്റ് സോണുകൾ ആണ് ആകെ ഉള്ളത് . ജൂൺ 19 ന് ഇറങ്ങിയ ബുള്ളറ്റിൻ പ്രകാരം 246 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. 81 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഇവിടെയുണ്ട്. ഒരു ദിവസത്തിൽ 18 കണ്ടൈൻമെന്റ് സോണുകളാണ് ഇവിടെ…
Read Moreഇന്ന് 5 മരണം;കര്‍ണാടകയില്‍ ഇന്ന് 453 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ 196 പേര്;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 9000 കടന്നു!
ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 453 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ഇതില്‍ 69 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്, 5 പേര് വിദേശത്ത് നിന്ന് എത്തിയവര്‍ ഉണ്ട്. ആകെ രോഗ ബാധിതരുടെ എണ്ണം 9150 ആയി,ഇന്ന് 225 പേര് ആശുപത്രി വിട്ടു,ആകെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 5618 ആയി. 3391 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്,ഇതില്‍ 77 പേര് ഐ.സി.യുവില്‍ ആണ്. ഇന്ന് മാത്രം കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് 5 പേര് മരിച്ചു,ഇതില്‍ 3 പേര് ബെംഗളൂരു നഗര…
Read Moreകേരളത്തിൽ ഇന്ന് 133 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 93 പേർ രോഗമുക്തരായി.
കേരളത്തിൽ ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, എറണാകുളം ജില്ലയിൽ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, സൗദി അറേബ്യ-18,…
Read Moreപി.എസ്.സിയെ മറികടന്ന് രണ്ടായിരത്തോളം ഡോക്ടർമാരെ നേരിട്ട് നിയമിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ.
ബെംഗളുരു : പി.എസ്.സിയെ മറികടന്ന് രണ്ടായിരത്തോളം ഡോക്ടർമാരെ നേരിട്ട് നിയമിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. കോവിഡ് ചികിത്സ നടത്തുന്ന സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്കു ക്ഷാമം നേരിടുന്നതിനാലാണ് തീരുമാനം കൂടാതെ, നിയമനം സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കരാർ ജോലി ചെയ്യുന്ന507 ഡോക്ടർമാർ രാജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവർ നീക്കം ഉപേക്ഷിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഓംപ്രകാശ് പാട്ടീൽ പറഞ്ഞു. സ്പെഷലിസ് ഉൾപ്പെടെ 1924 ഡോക്ടർമാരുടെ നിയമനത്തിനായി ആരോഗ്യ കുടുംബക്ഷേമ കമ്മിഷണർ അധ്യക്ഷനായ 9 അംഗ റിക്രൂട്മെന്റ് ഏജൻസിയെ നിയോഗിക്കും. യോഗ്യതാ പരീക്ഷ, പരിചയ സമ്പത്ത്, ഒഴിവുള്ള…
Read Moreസംസ്ഥാനത്ത് കോവിഡ് ചികിത്സ നല്കുന്ന സ്വകാര്യ ആശുപത്രികളുടെ പട്ടിക പുറത്ത് വിട്ട് സര്‍ക്കാര്‍;പട്ടിക ഇവിടെ വായിക്കാം.
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍,ചികിത്സയില്‍ സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്താന്‍ ഉള്ള പദ്ധതി കര്‍ണാടക സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. സുവര്‍ണ ആരോഗ്യ സുരക്ഷ ട്രസ്റ്റ് വിവിധ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തി കുറഞ്ഞ നിരക്കില്‍ ആണ് ഇവിടങ്ങളില്‍ ചികിത്സ ലഭ്യമാക്കുന്നത്,ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ മുന്‍പ് പ്രസിദ്ധീകരിച്ച വാര്‍ത്ത ചുവടെ കൊടുക്കുന്നു. http://h4k.d79.myftpupload.com/archives/51537 സംസ്ഥാനത്ത് ഏതെല്ലാം ആശുപത്രികളില്‍ ആണ് ചികിത്സ ലഭ്യമാകുക എന്നാ പട്ടിക ഇന്ന് സര്‍ക്കാര്‍ പുറത്തിറക്കി. ബി ബി എം പി കമ്മിഷണര്‍,ഡയറക്ടര്‍,ആരോഗ്യ കുടുംബ മന്ത്രാലയം,ജില്ല മെഡിക്കല്‍ ഓഫീസര്‍,ഡി…
Read Moreരണ്ടാം വർഷ പി യൂ പരീക്ഷാഫലം ജൂലൈ ആദ്യവാരത്തിൽ.
ബെംഗളൂരു : രണ്ടാം വർഷ പി യൂ പരീക്ഷാഫലം ജൂലൈ ആദ്യവാരത്തിൽ പ്രഖ്യാപിക്കുവാനായി കർണാടക സർക്കാർ തീരുമാനിച്ചു. ” പരീക്ഷഫലം ജൂലൈ ആദ്യവാരം പ്രഖ്യാപിക്കുന്നതാണ്. ആകെയുള്ള 36 വിഷയങ്ങളിൽ 26 എണ്ണത്തിന്റെ മൂല്യനിർണ്ണയം കഴിഞ്ഞിട്ടുണ്ട് ബാക്കി 9 വിഷയങ്ങളുടെ മൂല്യനിർണ്ണയം പുരോഗമിക്കുന്നു ” എന്ന് സംസ്ഥാന പ്രൈമറി ആൻഡ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ അറിയിച്ചു. ഇംഗ്ലീഷ് പരീക്ഷയുടെ മൂല്യനിർണ്ണയം 20 ജില്ലകളിലായി നടക്കുമെന്നും അദ്ദേഹം അറിയിച്ചു . ബാക്കിയുണ്ടായിരുന്ന പി യു ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ വ്യാഴാഴ്ചയാണ് നടന്നത്.
Read Moreശ്രീ ശ്രീ രവിശങ്കറിൻ്റെ ആശ്രമം അടക്കം 3 പ്രത്യേക കോവിഡ് കെയർ കേന്ദ്രങ്ങൾ
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ പുതിയ മൂന്ന് കോവിഡ് കെയർ സെന്ററുകൾ തുടങ്ങുന്നതായി , ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇന്നലെ ഇറക്കിയിയ സർക്കുലറിൽ അറിയിച്ചു. ഉദയപുരയിലെ ശ്രീ ശ്രീ രവിശങ്കർ ആശ്രമം, കാന്തീവീര ഇൻഡോർ സ്റ്റേഡിയം,കോറമംഗള ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടനുബന്ധിച്ചു മേല്പറഞ്ഞ മൂന്ന് കേന്ദ്രങ്ങളിലെയും അഡ്മിനിസ്ട്രേറ്റിവ് തലവന്മാരോട് ഉടനെ തന്നെ ബി ബി എം പി കമ്മീഷ്ണരെ ബന്ധപെടുവാനും സർക്കുലർ അറിയിക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 75% വും ലക്ഷണങ്ങൾ ഇല്ലാത്തവയായതിനാൽ അത്തരം കേസുകൾ ചികിത്സിക്കാനായാണ് കോവിഡ് കെയർ…
Read Moreബെംഗളൂരു പോലീസിന് മുഖാവരണവും സാനിറ്റൈസറും നൽകി.
ബെംഗളൂരു: കർണാടകയിലെ പോലീസ് സേന കോവിഡിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് അശ്രാന്തം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അത്യന്തം ബുദ്ധിമുട്ടുള്ള ഈ പ്രവർത്തനത്തിൽ നിരവധി പോലീസുകാർ അസുഖബാധിതരായിരിക്കുകയാണ്. പോലീസ് സേനയുടെ ഈ പ്രവർത്തനത്തിന് ഒരു ചെറു കൈത്താങ്ങായി സ്ത്രീ ജ്വാല ബെംഗളൂരു യൂണിറ്റ് ആർ.ഐ.ബി.കെ ബെംഗളൂരു യൂണിറ്റിന്റെ സഹായത്തോടുകൂടി ഫേസ് മാസ്കുകളും സാനിറ്റൈസറും സംഭരിച്ചിരുന്നു. ആയിരം മാസ്കും 15 ലിറ്റർ സാനിറ്റൈസറും ആണ് അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ സമാഹരിച്ചത്. ഈ സാമഗ്രികൾ ഇന്നലെ ബെംഗളൂരു സിഐഡി ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് പോലീസ് സേനയ്ക്ക് കൈമാറി. ശ്രീ ബി…
Read Moreകോവിഡ് കാലത്ത് മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടോ? വിളിക്കാം…
ബെംഗളുരു : കോവിഡിനെ തുടർന്ന് മാനസിക സംഘർഷം അനുഭവിക്കുന്നവർക്കു സൗജന്യ ടെലികൗൺസലിങ്ങിന് “സ്വസ്തി’ ഹെൽപ്ലനുമായി 50 മനഃശാസ്ത്രജ്ഞർ. യുണിസെഫിന്റെ പിന്തുണയോടെ അസോ സിയേഷൻ ഓഫ് സൈക്കോളജിസ്റ്റ്സ്, ബാംഗ്ലൂർ സൈക്കോളജി ഫോറം തുടങ്ങിയവരാണ് ഹെൽപ് ലൈൻ യാഥാർഥ്യമാക്കിയത്. വിദ്യാർത്ഥികൾ, ജോലി നഷ്ടമായവർ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് എല്ലാം രാവിലെ 7 മുതൽ രാത്രി 11 വരെ വിളിക്കാം ഫോൺ: 080-47186060
Read More