ബെംഗളുരു : പി.എസ്.സിയെ മറികടന്ന് രണ്ടായിരത്തോളം ഡോക്ടർമാരെ നേരിട്ട് നിയമിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ.
കോവിഡ് ചികിത്സ നടത്തുന്ന സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്കു ക്ഷാമം നേരിടുന്നതിനാലാണ് തീരുമാനം കൂടാതെ, നിയമനം
സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കരാർ ജോലി ചെയ്യുന്ന507 ഡോക്ടർമാർ രാജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇവർ നീക്കം ഉപേക്ഷിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഓംപ്രകാശ് പാട്ടീൽ പറഞ്ഞു.
സ്പെഷലിസ് ഉൾപ്പെടെ 1924
ഡോക്ടർമാരുടെ നിയമനത്തിനായി ആരോഗ്യ കുടുംബക്ഷേമ കമ്മിഷണർ അധ്യക്ഷനായ 9 അംഗ റിക്രൂട്മെന്റ് ഏജൻസിയെ നിയോഗിക്കും.
യോഗ്യതാ പരീക്ഷ, പരിചയ സമ്പത്ത്, ഒഴിവുള്ള വിഭാഗങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, 21-50 വയസ്സുള്ളവർക്കാണ് അവസരം.
നിയമനം ലഭിക്കുന്ന ഡോക്ടർമാർ ദീർഘകാല അവധിയെടുക്കുകയോ കുറഞ്ഞത് 6 മാസത്തിനകം രാജിവയ്ക്കുകയോ ചെയ്യില്ലെന്ന സാക്ഷ്യപത്രം നൽകണം.
മുതിർന്ന ഡോക്ടർമാർ (10ലക്ഷം രൂപ), ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാർ (5 ലക്ഷം), ഡെന്റൽ ഹെൽത്ത് ഓഫിസർ (3 ലക്ഷം
രൂപ) എന്നിങ്ങനെയാണ് ബോണ്ട് നൽകേണ്ടത്.