വിവാഹ വാഗ്ദാനം നൽകി അധ്യാപികയെ ലൈംഗികമായി പീഡിപ്പിക്കുകയും 38 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത മലയാളി യുവാവ് അറസ്റ്റിൽ.

ബെംഗളുരു : വിവാഹ വാഗ്ദാനം നൽകി അധ്യാപികയെ പീഡിപ്പിക്കുകയും 38 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത
കേസിൽ മലയാളി യുവാവ് പിടിയിൽ.

കോട്ടയം സ്വദേശി ജോ ഏബ്രഹാം
മാത്യൂസി(35)നെ വിവേക്നഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കോറമംഗലയിൽ താമസിക്കുന്ന ജോ ഏബ്രഹാം നാഗർഭാവി സ്വദേശിനിയായ അധ്യാപികയിൽ നിന്നാണ് പണം തട്ടിയത്.

സോഫ്റ്റ് വെയർ എൻജിനീയർ എന്ന പേരിൽ വിവാഹമോചനം നേടിയ സ്ത്രീകൾളുമായാണ് ഇയാൾ സൗഹൃദം
സ്ഥാപിക്കുന്നത്.

  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ

കാർ ബിസിനസിൽ ഉണ്ടായ നഷ്ടം നികത്താൻ എന്ന പേരിലാണ് അധ്യാപികയിൽ നിന്ന് ആദ്യം 10 ലക്ഷം രൂപ വാങ്ങിയത്.

പിന്നീട് സഹോദരിയുടെ പഠനാവശ്യത്തിനും മറ്റുമായി കൂടുതൽ തുകയും സ്വർണാഭരണങ്ങളും കൈക്കലാക്കി, വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെയാണ് അധ്യാപിക പരാതി നൽകിയത്.

പഠനത്തിനായി ഏബ്രഹാം 20 വർഷം മുൻപ് ബെംഗളൂരുവിലെത്തിയ ജോ
ഇംഗ്ലണ്ട്,ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

4 വർഷം മുൻപ് ബെംഗളുരുവിൽ തിരിച്ചെത്തിയതിന് ശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്.

സമാനമായ രീതിയിൽ ഇയാൾ മലയാളി സ്ത്രീകളെ ഉൾപ്പെടെ വഞ്ചിച്ചിട്ടുള്ളതായി പൊലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts