ബംഗളൂരു: പ്രശസ്ത കന്നഡ നടൻ
ചിരഞ്ജീവി സർജ അന്തരിച്ചു.
മുപ്പത്തിയൊൻപത് വയസായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം.
ആശുപത്രിയിൽ
ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
തെന്നിന്ത്യൻ നടി മേഘ്ന രാജിന്റെ
ഭർത്താവാണ്. 2018 ഏപ്രിൽ
29നായിരുന്നു ചിരഞ്ജീവി സർജയും
മേഘ്ന രാജുമായുള്ള വിവാഹം നടന്നത്.
രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച്
മാസങ്ങൾക്ക് ശേഷമാണ്
താരത്തിൻറെ വിയോഗം.
2009ൽ പുറത്തിറങ്ങിയ
വായുപുത്രയാണ് ചിരഞ്ജീവിയുടെ ആദ്യ
ചിത്രം.
ഇതിനോടകം ചിരഞ്ജീവി
ഇരുപതോളം ചിത്രങ്ങളിൽ
അഭിനയിച്ചിട്ടുണ്ട്.
നടൻ അർജ്ജുൻ
സർജയുടെ അനന്തരവൻ കൂടിയായ
ചിരഞ്ജീവി കന്നഡ സിനിമയിൽ
സജീവമാകാനൊരുങ്ങവേയാണ് മരണം
സംഭവിച്ചത്.