ബി.ഡി.എ.ക്ക് പുതിയ കമ്മിഷണർ;എച്ച്.ആർ.മഹാദേവ്

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ.) കമ്മിഷണറായി എച്ച്.ആർ. മഹാദേവിനെ നിയമിച്ചു. ഇദ്ദേഹം ബീദർ ജില്ലാ കമ്മിഷണർ ആയിരുന്നു. ബി.ഡി.എ.കമ്മിഷണറായ ജി.സി. പ്രകാശിനെ മൈസൂരു റീജണൽ കമ്മിഷണറായും നിയമിച്ചു . 2008 ബാച്ച് ഐ.എ.എസ്. ഓഫീസറാണ് എച്ച്.ആർ. മഹാദേവ്.

Read More

കുടകിലെ പ്രളയദുരിത ബാധിതർക്ക് 463 വീടുകൾ കൈമാറി; യെദ്യൂരപ്പ സർക്കാരിന് നന്ദി അറിയിച്ച് ജനങ്ങൾ.

ബെം​ഗളുരു; കുടകിലെ പ്രളയദുരിത ബാധിതർക്ക് 463 വീടുകൾ സർക്കാർ കൈമാറി, പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കാണ് സർക്കാർ വീടുവെച്ചുനൽകുന്നത്, കഴിഞ്ഞവർഷം ആദ്യഘട്ടത്തിൽ 35 വീടുകൾ കൈമാറിയിരുന്നു. കുടക് ജില്ലയിലെ 2018 ലെ പ്രളയത്തിൽ വീട് നഷ്ടപെട്ട 463 കുടുംബങ്ങൾക്ക് കർണ്ണാടക സർക്കാർ നിർമ്മിച്ച് നൽകിയ വീടുകൾ ഇതിനോടകം സോഷ്യൽ മീഡിയയിലടക്കം വൻ ശ്രദ്ധ നേടി കഴിഞ്ഞു. ഇത്തരത്തിൽ ഓരോ വീടും 9.84 ലക്ഷം രൂപ മുതൽ മുടക്കി 30 × 40 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ചതാണ്. രണ്ട് കിടപ്പുമുറികൾ, ഒരു ഹാൾ, അടുക്കള എന്നിവയുണ്ട്.…

Read More

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 111 പേർക്ക് ; ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്ക്. രോഗികളുടെ എണ്ണം മൂന്നക്ക സംഖ്യയിലേക്ക്.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സ്ഥിരീകരിച്ച 111 പേരിൽ 50 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 48 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 പേർ രോഗമുക്തി നേടി. രോഗമുക്തി നേടിയ ജില്ലകളിലെ കണക്ക് : തിരുവനന്തപുരം-1, ആപ്പുഴ, എറണാകുളം-4, തൃശൂർ-5, കാസർഗോഡ് -7 ഇന്ന് മാത്രം 247 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Read More

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌ വര്‍ധന;ഒരൊറ്റ ദിവസം 515 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;ഇതില്‍ 482 പേര്‍ പുറത്ത് നിന്ന് എത്തിയവര്‍.

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌ വര്‍ധന. 515 പേര്‍ക്കാണ് ഇന്ന് കോവിഡ്- 19 സ്ഥിരീകരിച്ചത്. ഒരൊറ്റ ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.ഇതില്‍ 482 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 4835 ആയി. ഇന്ന് സംസ്ഥാനത്ത്  മരണം ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല എന്നത് ആശ്വാസം നല്‍കുന്നു.അകെ കോവിഡ് രോഗബാധ കാരണം മരിച്ചവരുടെ എണ്ണം 57 ആയി.തുടരുന്നു. ഇന്ന് 83 പേര്‍ രോഗ മുക്തി നേടി,അകെ 1688 പേര്‍ രോഗം…

Read More

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയുടെ തുക കേട്ട് ഞെട്ടി ജനങ്ങൾ,

ബെം​ഗളുരു; സർക്കാർ ആശുപത്രികളിൽ മാത്രമാക്കാതെ ഇനി മുതൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ താത്പര്യമുള്ളവർക്ക് അത്തരത്തിൽ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെഭാഗമായി കർണാടകത്തിലെ സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി സർക്കാർ വൃത്തങ്ങൾ ധാരണയിലെത്തുമെന്ന് സൂചന സ്വകാര്യ ആശുപത്രികളിൽ കോവിഡ് -19 ചികിത്സയ്ക്ക് ഒരു ദിവസത്തെ ചെലവ് പരമാവധി 20,000 രൂപ വരുമെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷൻ വ്യക്തമാക്കി. രോ​ഗം ബാധിച്ച് കോവിഡ് ഐസൊലേഷൻ വാർഡിൽ ചികിത്സ തേടുന്നവർക്ക് ദിവസവും 10,000 രൂപയും ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ആവശ്യമായിട്ടുള്ള രോഗികൾക്ക് ദിവസേന 20,000 രൂപയും തങ്ങൾക്ക് ചെലവ് വരുമെന്നാണ്…

Read More

നാടണയാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര സൗകര്യം ഒരുക്കി ബെംഗളൂരു മലയാളി റോബോ മുഹമ്മദ്‌. 45 നു മുകളിൽ ബസുകൾ നാട്ടിലേക്കയച്ചു.

ബെംഗളൂരു :നാടണയാൻ ഒരു കൈത്താങ്ങ് രാജ്യം മുഴുവൻ ലോക്ഡൗണിൽ ആയപ്പോൾ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതെ അന്യനാടുകളിൽ കുടുങ്ങിപ്പോയ ഒട്ടേറെ മലയാളികളുണ്ട്. അവർക്ക് നാട്ടിലെത്താൻ വേണ്ട സഹായങ്ങളുമായി മുന്നോട്ട് പോവുകയാണ് റോബോ മുഹമ്മദ് എന്ന മലയാളി. ബെംഗളൂരുവിലെ  മടിവാള കേന്ദ്രമായാണ് റോബോയുടെ പ്രവർത്തനങ്ങൾ.കേരളത്തിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്നവർക്കായുള്ള യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചപ്പോൾ വാട്ട്സപ്പ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക് എന്നിവയെയായിരുന്നു റോബോ തുടക്കത്തിൽ ആശ്രയിച്ചത്. യാത്രക്കാരെ 25 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് തൃശൂർ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലേക്കുള്ള യാത്രകൾ ആസൂത്രണം…

Read More

ഇതുവരെ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് ഏതെല്ലാം ഏരിയകളിൽ ? ഇതില്‍ നിങ്ങളുടെ സ്ഥലവും ഉള്‍പ്പെടുന്നുണ്ടോ ? ഏറ്റവും പുതിയ വിവരങ്ങള്‍ ഇവിടെ വായിക്കാം.

ബെംഗളൂരു : ജൂൺ 4 ന് ഇറങ്ങിയ ബി.ബി.എം.പി വാര്‍ റൂം ബുള്ളറ്റിന്‍ നമ്പര്‍ 73 പ്രകാരം,ഇതുവരെ നഗരത്തിൽ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ പേരും അതാത് വാർഡ് നമ്പറും താഴെ നല്‍കുന്നു. ബൊമ്മനഹള്ളി സോണ്‍ 188- ബിലേക്കഹള്ളി,189-ഹോങ്ങസാന്ദ്ര,190-മങ്കമ്മ പ്പളായ,191- സിംഗസാന്ദ്ര,192- ബേഗൂര്‍,187- പുട്ടെനെഹള്ളി,175- ബൊമ്മനഹള്ളി,174-എച് എസ് ആര്‍ ലേഔട്ട്‌. മഹാദേവ പുര സോണ്‍ 25- ഹൊരമാവു , 54-ഹൂഡി, 82 -ഗരുടാചാര്‍ പാളയ,84-ഹഗദുർ,149-വരത്തൂര്‍,26- രാമ മൂര്‍ത്തി നഗര്‍ ,86-മാര്‍ത്തഹള്ളി,83-കാടുഗോടി. ബെംഗളൂരു ഈസ്റ്റ് രാധാകൃഷ്ണ ക്ഷേത്രം, 23-നാഗാവര, 24-എച്ച്ബിആർ ലേ ഔട്ട്, 49 – ലിംഗരാജപുര,…

Read More

പുതിയ മാർഗരേഖ പുറത്തിറക്കി കേന്ദ്രം ; ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും തുറക്കാം.

ന്യൂഡൽഹി: ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കി. ഷോപ്പിംഗ് മാളുകളും തുറക്കാം. കർശന നിബന്ധകളോടെയാണ് കേന്ദ്രസർക്കാർ മാർഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണിൽ ആരാധനാലയം തുറക്കരുതെന്ന് നിർദേശമുണ്ട്. 65 വയസിന് മുകളിലും പത്തുവയസിൽ താഴെയും പ്രായമുള്ളവർക്കും ഗർഭിണികൾക്കും പ്രവേശനം അനുവദിക്കില്ല. സാമൂഹിക അകലവും മാസ്‌കും തെർമൽ സ്‌ക്രീനിംഗും നിർബന്ധമാക്കി. ഒരേസമയം എത്രപേർക്ക് പ്രവേശനമാകാം എന്നത് മാർഗരേഖയിലില്ല. ഷോപ്പിംഗ് മാളുകൾ തുറക്കാമെങ്കിലും തീയറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുതെന്ന് മാർഗരേഖയുണ്ട്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തെർമൽ സ്‌ക്രീനിംഗ് നിർബന്ധമാക്കി. സന്ദർശകർ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തിയിരിക്കണം.…

Read More

യുവതിയെക്കൊണ്ട് ലോണെടുപ്പിച്ചത് 93 ലക്ഷം, മുങ്ങിയ കാമുകനെതിരെ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിൽ

ബെം​ഗളുരു; ലോക്ക് ഡൗൺ കാലത്തും തട്ടിപ്പ് സജീവം, ബഹുരാഷ്ട്രക്കമ്പനിയിലെ ജീവനക്കാരിയിൽനിന്ന് സുഹൃത്തായ യുവാവ് 93 ലക്ഷം രൂപ തട്ടിയെടുത്തുതായി പരാതി. ബെം​ഗളുരു സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് തട്ടിപ്പിന് ഇരയായത്, സംഭവത്തിൽ യുവതിയുടെ സുഹൃത്തായ ഹനുമന്ത് കുള്ളാറിന്റെ പേരിൽ പോലീസ് കേസെടുത്തതായി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവതി യുവാവുമായി അടുപ്പത്തിലായത്, പിന്നീട് നേരിട്ട് കാണുകയും വിവാഹം കഴിക്കാമെന്ന ധാരണയിൽ എത്തുകയുമായിരുന്നു.എന്നാൽ നഗരത്തിൽ ബിസിനസ് ചെയ്യുകയാണെന്നാണ് ഇയാൾ യുവതിയെ ധരിപ്പിച്ചിരുന്നത്. പിന്നീട് തന്റെ രക്ഷിതാക്കളെ ഒന്നിച്ചുകണ്ട് വിവാഹത്തിന് സമ്മതം വാങ്ങാമെന്നും അതിന് മുൻപ് കുറച്ച് പണം വേണമെന്നും പറഞ്ഞ്…

Read More

കർണാടകയിൽ ഭൂചലനം..

ബെംഗളൂരു : കർണാടകയിലെ ഹംപിയിൽ ഇന്ന് പുലർച്ചെ 6.55 ന് റിക്ടർ സ്കെയിൽ 4.0 രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അതേ സമയം ഇന്ന് രണ്ട് ചെറിയ ഭൂചലനങ്ങൾ ആണ് രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഝാർഖണ്ഡിലെ ജംഷഡ്പൂരിലും രേഖപ്പെടുത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Read More
Click Here to Follow Us