പുതിയ മാർഗരേഖ പുറത്തിറക്കി കേന്ദ്രം ; ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും തുറക്കാം.

ന്യൂഡൽഹി: ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കി.

ഷോപ്പിംഗ് മാളുകളും തുറക്കാം. കർശന നിബന്ധകളോടെയാണ് കേന്ദ്രസർക്കാർ മാർഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്.

കണ്ടെയ്ൻമെന്റ് സോണിൽ ആരാധനാലയം തുറക്കരുതെന്ന് നിർദേശമുണ്ട്. 65 വയസിന് മുകളിലും പത്തുവയസിൽ താഴെയും പ്രായമുള്ളവർക്കും ഗർഭിണികൾക്കും പ്രവേശനം അനുവദിക്കില്ല. സാമൂഹിക അകലവും മാസ്‌കും തെർമൽ സ്‌ക്രീനിംഗും നിർബന്ധമാക്കി. ഒരേസമയം എത്രപേർക്ക് പ്രവേശനമാകാം എന്നത് മാർഗരേഖയിലില്ല.

  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും

ഷോപ്പിംഗ് മാളുകൾ തുറക്കാമെങ്കിലും തീയറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുതെന്ന് മാർഗരേഖയുണ്ട്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തെർമൽ സ്‌ക്രീനിംഗ് നിർബന്ധമാക്കി. സന്ദർശകർ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തിയിരിക്കണം. ലഗേജുകൾ അണുവിമുക്തമാക്കിയ ശേഷമേ മുറികളിൽ എത്തിക്കാവൂ എന്നും മാർനിർദേശത്തിൽ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us