ബെംഗളൂരു : ലോക്ക് ഡൌണ്‍ കാലത്ത് കരുതലിന്റെ സ്പർശവുമായി മമ്മൂട്ടി ഫാൻസ് ബെംഗളൂരു യൂണിറ്റ്.ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങളുടെ ആദ്യഘട്ട കിറ്റ് വിതരണം ആയിട്ടാണ് യൂണിറ്റ് ഇറങ്ങി ചെന്നത്.. കർണാടക മലയാളി കോൺഗ്രസ് നേതൃത്വത്തോട് ഒപ്പം ചേർന്ന് മടിവാള ഭാഗത്താണ് ആദ്യ ഘട്ട കിറ്റ് വിതരണം നടത്തിയത്.. മറ്റുള്ളവരെ കരുതുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന മമ്മൂട്ടി എന്ന മഹാനടന്റെ കുടക്കീഴിൽ ഒറ്റക്കെട്ടായി മികച്ച പ്രവർത്തനങ്ങൾ ബെംഗളൂരു മമ്മൂട്ടി ഫാൻസ് യൂണിറ്റ് വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് നിർവഹിക്കുന്നു. സഹായങ്ങള്‍ക്ക് ബന്ധപ്പെടുക :09562108487…
Read MoreMonth: May 2020
ഒരു മരണം;കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ 700 കടന്ന് കര്‍ണാടക;366 പേര്‍ രോഗവിമുക്തരായി.
ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 12 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ദാവനഗരെയില്‍ 55 കാരി കോവിഡ്-19 രോഗം ബാധിച്ച് മരിച്ചു.സംസ്ഥാനത്തെ ആകെ മരണസംഖ്യ 30 ആയി. ബാഗല്‍ കോട്ട് ജില്ലയിലെ ബദാമി,ദാവനഗരെ,കലബുറഗി എന്നിവിടങ്ങളില്‍ 3 കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു.ധാരവാട,ബെലഗാവി,ബെംഗളൂരു നഗര ജില്ല എന്നിവിടങ്ങില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 705 ആയി,366 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,308 പേര്‍ സംസ്ഥാനത്തെ വിവിധ…
Read Moreദേവഗൗഡയുടെ കൊച്ചുമകൻ്റെ വിവാഹം;സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.
ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും ജനതാദൾ (എസ്) കക്ഷിനേതാവുമായ എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചുവെന്ന വിഷയത്തിൽ സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 50ൽ അധികംപേരെ അനുവദിക്കരുത് എന്നിരിക്കെ നിഖിലിന്റെ വിവാഹത്തിൽ 80-90 പേരാണ് പങ്കെടുത്തത്. ഈ വിവാഹം മാത്രമല്ല, ഇതുപോലുള്ള മറ്റു വിവാഹങ്ങളും ലോക്ഡൗണിന്റെ ഉദ്ദേശ്യങ്ങളെ തകർക്കുന്നതാണെന്നു കോടതി നിരീക്ഷിച്ചു. ചട്ടം ലംഘിച്ച് വിവാഹം നടത്താൻ അനുമതി നൽകിയജില്ലാ ഭരണകൂടത്തിനു സർക്കാരിന്റെ ഒത്താശ ഉണ്ടായിരുന്നോ എന്നുവ്യക്തമാക്കണം. ഇതാണ് സർക്കാർ നയമെങ്കിൽ ഏതാനും വ്യക്തികൾക്കു മാത്രമായി ചുരുക്കാതെ എല്ലാ പൗരൻമാർക്കും…
Read Moreഅന്യസംസ്ഥാനത്തൊഴിലാളികൾ മടങ്ങിപ്പോകാതിരിക്കാൻ ബംഗളുരുവിൽ നിന്നുള്ളപ്രത്യേക ട്രെയിൻ സർവീസുകൾ റദ്ദാക്കി കർണാടക സർക്കാർ.
ബെംഗളൂരു : അന്യസംസ്ഥാനത്തൊഴിലാളികൾ മടങ്ങിപ്പോകാതിരിക്കാൻ ബംഗളുരുവിൽ നിന്നുള്ളപ്രത്യേക ട്രെയിൻ സർവീസുകൾ റദ്ദാക്കി കർണാടക. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. എന്നാൽ, ഈ നടപടി മൗലിക അവകാശ ലംഘനമാണെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകൾ രംഗത്തെത്തി. സംസ്ഥാനത്തെ വിവിധ നിർമാണ പ്രവർത്തനങ്ങൾ നിലയ്ക്കുമെന്ന ഭീതിയിൽ,അന്യസംസ്ഥാാനത്തൊഴിലാളികളോട് മടങ്ങരുതെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ 2 പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. ശമ്പളവും ഭക്ഷണവും ഉൾപ്പെടെ എല്ലാ സൗകര്യവും ഏർപ്പെടുത്താമെന്ന ഉറപ്പിനു ശേഷവും പലായനം തുടർന്നതോടെയാണ് തീവണ്ടികൾ റദ്ദാക്കിയത് ഞായർ, തിങ്കൾ ദിവസങ്ങളിലായി ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളിലേക്ക് 5 ട്രെയിനുകൾ ബെംഗളുരുവിൽ നിന്നു പുറപ്പെട്ടിരുന്നു. ഇതിനു…
Read Moreകോവിഡ്-19 രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 350 കടന്നു;പുതിയ രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവില്ല.
ബെംഗളൂരു: ഇന്നലെ വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 20 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 12 കേസുകള്‍ ബാഗല്‍ കോട്ട് ജില്ലയിലെ ബദാമിയില്‍ നിന്നാണ്,3 കേസുകള്‍ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും 2 കേസുകള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ഓരോരോ കേസുകള്‍ വിജയപുര ,കലബുരഗി എന്നീ ജില്ലകളില്‍ നിന്നുമാണ്. ആകെ രോഗബാധിതരുടെ എണ്ണം 693 ആയി,ഇതുവരെ 29 പേര്‍ മരിച്ചു,354 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,310 പേര്‍ സംസ്ഥാനത്തെ…
Read More1610 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി;ഓട്ടോ,ടാക്സി ഡ്രൈവർമാർക്ക് 5000 രൂപ വീതം ലഭിക്കും.
ബെംഗളൂരു : കോവിഡ് മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അടിസ്ഥാന വർഗ്ഗത്തിന് വൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. ഇന്ന് നടന്ന പത്ര സമ്മേളനത്തിലാണ് വൻ സഹായ ധനം പ്രഖ്യാപിച്ചത്. ജോലി ഇല്ലാതെ ഇരിക്കുന്ന 775000 ഓട്ടോ ടാക്സി ഡ്രൈവർ മാർക്ക് 5000 രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. 230000 ബാർബർമാർക്കും 5000 രൂപ വീതം ലഭിക്കും. പച്ചക്കറി പൂ കർഷകർക്ക് ഹെക്ടറിന് 25000 രൂപ വീതം സഹായ ധനം ലഭിക്കും. നെയ്ത്തുകാർക്ക് 2000 രൂപ വീതം ലഭിക്കും. നിർമ്മാണ തൊഴിലാളികൾക്ക് മുൻപ് 2000…
Read Moreപുതിയ വൈദ്യുതി ബില്ല് കണ്ട് “ഷോക്കടിച്ച്”നഗരവാസികൾ.
ബെംഗളൂരു: മെയ് മാസത്തിലെ അമിത വൈദ്യുതി ബില്ലിൽ”ഷോക്ക് അടിച്ച് ” ബെംഗളുരു നിവാസികൾ . സാധാരണയിൽ കൂടുതലാണ് ഈ മാസത്തിലെ ബിൽ എന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആയി നിരവധി ബെസ്‌കോം ഉപഭോക്താക്കളാണ് പരാതിയുമായി വന്നിരിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മീറ്റർ റീഡിങ് നീട്ടി വെച്ചതിനാൽ ഏപ്രിൽ മാസത്തേക്കുള്ള ഗാർഹിക മേഖലയിലെ വൈദുതി ബിൽ മൂന്ന് മാസത്തെ ബില്ലിന്റെ ശരാശരി എടുത്ത് കണക്കാക്കാൻ ആണ് ബെസ്‌കോം തീരുമാനിച്ചിരുന്നത് . വൈദ്യുതി ഉപകരണങ്ങളുടെ ഉയർന്ന ഉപയോഗം ആണ് ബില്ലിലെ വർദ്ധനവിന് കാരണം…
Read Moreസ്വന്തമായി വാഹനമില്ലാത്തവരെ നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണം;അനുമതി ലഭിച്ചാൽ 50 വാഹനങ്ങളിൽ ആളുകളെ അയക്കാൻ തയ്യാർ:കേരള സമാജം.
ബെംഗളൂരു : നഗരത്തിൽ ലോക്ക് ഡൌൺ കാലത്തു അകപ്പെട്ട ആളുകളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കേരള സർക്കാർ ആരംഭിച്ചിട്ടുണ്ടെങ്കിലും സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്കു നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതിനു പരിഹാരം കാണാൻ എത്രയും പെട്ടന്ന് നടപടികൾ എടുക്കണമെന്ന് ബാംഗ്ലൂർ കേരള സമാജം നിവേദനത്തിലൂടെ കേരള മുഖ്യ മന്ത്രിയോട് ആവിശ്യപ്പെട്ടു. നിലവിൽ കേരളം പാസ്സ് നൽകുന്നുണ്ടെങ്കിലും കർണാടകത്തിൽ യാത്ര ചെയ്യാൻ പാസ്സ് ഇല്ലാത്തതു കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്ഇതിനു പരിഹാരം കാണാൻ കേരള സമാജം കർണാടക മുഖ്യ മന്ത്രിക്കും ഉപമുഖ്യ മന്ത്രിക്കും നിവേദനം നൽകി. അതുകൂടാതെ പൊതുവാഹന…
Read Moreകൊലപാതകക്കേസ്;അലയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുടെ ജ്യാമ്യാപേക്ഷ തള്ളി.
ബെംഗളൂരു :അലയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ അയ്യപ്പ ദോരെ കൊലപാതക കേസിലെ പ്രധാന പ്രതി സുധിർ അംഗുറിന്റെ ജാമ്യാപേക്ഷ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തിങ്കളാഴ്ച്ച തള്ളി. ഒക്ടോബർ 16, 2019 ഇൽ ആർ ടി നഗറിലെ എച്.എം.ടി ഗ്രൗണ്ടിൽ ആണ് ദോരെയെ (53) മരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് ഒക്ടോബര് 17, 2019 ഇൽ അന്ന് വൈസ് ചാൻസലർ ആയിരുന്ന സുധിർ അംഗുറിനെ അറസ്റ്റ് ചെയ്ത പ്രധാന പ്രതി ചേർക്കുകയായിരുന്നു 55 മത് അഡിഷണൽ സിറ്റി ആൻഡ് സിവിൽ കോർട്ടിനു…
Read Moreക്വാറന്റൈനിൽ കഴിയുന്ന നിർധനരായ അന്യസംസ്ഥാന തൊഴിലാളികൾക്ക് കൈത്താങ്ങായി കെ.പി.സി.
ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മുഖ്യമായി അതിഥി തൊഴിലാളികൾ ഉൾപ്പെട്ട ക്വാറന്റൈൻ നിർദേശിക്കപ്പെട്ട ഇരുന്നൂറിൽ പരം നിർധനരായ തൊഴിലാളികൾക്ക് അവശ്യ വസ്ത്രങ്ങളുടെ മൂന്നാംഘട്ട വിതരണം കെപിസി പ്രസിഡന്റ് അഡ്വക്കേറ്റ് സത്യൻ പുത്തൂരിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്കഡോണിന്റെ ഭാഗമായി കഷ്ടത അനുഭവിക്കുന്ന കർണാടകയിലെ നിരവധി ആള്ളുകൾക്കു നിത്യോപയോഗ സാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിന് പുറമെ, നാല് കമ്യുണിറ്റി കിച്ചനും സന്നദ്ധ സേവകരായ പ്രവർത്തകർ ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രവർത്തിക്കുന്ന ഒരു ഹെൽപ് ഡസ്ക് സംവിധാനവും ഇന്ന് കെ പി…
Read More