ബെംഗളൂരു : നഗരത്തിൽ ലോക്ക് ഡൌൺ കാലത്തു അകപ്പെട്ട ആളുകളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കേരള സർക്കാർ ആരംഭിച്ചിട്ടുണ്ടെങ്കിലും സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്കു നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.
ഇതിനു പരിഹാരം കാണാൻ എത്രയും പെട്ടന്ന് നടപടികൾ എടുക്കണമെന്ന് ബാംഗ്ലൂർ കേരള സമാജം നിവേദനത്തിലൂടെ കേരള മുഖ്യ മന്ത്രിയോട് ആവിശ്യപ്പെട്ടു.
നിലവിൽ കേരളം പാസ്സ് നൽകുന്നുണ്ടെങ്കിലും കർണാടകത്തിൽ യാത്ര ചെയ്യാൻ പാസ്സ് ഇല്ലാത്തതു കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്ഇതിനു പരിഹാരം കാണാൻ കേരള സമാജം കർണാടക മുഖ്യ മന്ത്രിക്കും ഉപമുഖ്യ മന്ത്രിക്കും നിവേദനം നൽകി.
അതുകൂടാതെ പൊതുവാഹന സൗകര്യം ഏർപെടുത്തില്ലെന്നു കേരള സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും പാസ്സ് ലഭിച്ചവർക്ക് ചെക്ക് പോസ്റ്റുകളിൽ എത്താൻ കഴിയാത്ത സാഹചര്യം ആണുള്ളത്.
പാസ്സ് ലഭിച്ചിട്ടും സ്വന്തമായി വാഹനമില്ലാത്തതിനാൽ പോകാൻ സാധികാത്ത പാവപെട്ട ആളുകൾക്ക് ബാംഗ്ലൂരിൽ നിന്നും വാളയാർ, മുത്തങ്ങ, കുമളി എന്നി ചെക്ക് പോസ്റ്റുകളിൽ എത്തി ചേരുവാൻ സൗകര്യം നൽകണമെന്ന് കേരള സമാജം കർണാടക മുഖ്യ മന്ത്രിയോട് ആവിശ്യപെട്ടു.
അതോടൊപ്പം കേരള സമാജം 50 വാഹനങ്ങൾ തയ്യാറാക്കാമെന്നു കർണാടക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
യാത്രക്കാരെ കൊണ്ടുപോകുവാനുള്ള അനുവാദം ലഭിച്ചാൽ അതിനുള്ള സൗകരൃം ഏർപെടുത്താമെന്നും , കേരള കർണാടക സർക്കാരുകൾ ഒരുമിച്ചു ലോക്ക് ഡൌണിൽ കുടുങ്ങിയ ആളുകളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എടുക്കണമെന്നും കേരള സമാജം നിവേദനത്തിൽ ആവശ്യപെട്ടു.