ഒരു മരണം;കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ 700 കടന്ന് കര്‍ണാടക;366 പേര്‍ രോഗവിമുക്തരായി.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 12 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

ദാവനഗരെയില്‍ 55 കാരി കോവിഡ്-19 രോഗം ബാധിച്ച് മരിച്ചു.സംസ്ഥാനത്തെ ആകെ മരണസംഖ്യ 30 ആയി.

ബാഗല്‍ കോട്ട് ജില്ലയിലെ ബദാമി,ദാവനഗരെ,കലബുറഗി എന്നിവിടങ്ങളില്‍ 3 കേസുകള്‍ വീതം റിപ്പോര്‍ട്ട്‌ ചെയ്തു.ധാരവാട,ബെലഗാവി,ബെംഗളൂരു നഗര ജില്ല എന്നിവിടങ്ങില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ആകെ രോഗബാധിതരുടെ എണ്ണം 705 ആയി,366 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,308 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 156 ആണ് ഇതില്‍ 77 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു 6 പേര്‍ മരിച്ചു,72 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു ഗ്രാമജില്ലയില്‍ ആകെ കേസുകള്‍ 12 ആയിരുന്നു ,ഇതില്‍ എല്ലാവരും ആശുപത്രി വിട്ടു.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts