ബിയർ വാങ്ങാൻ കുപ്പിയുമായി വരിനിൽക്കേണ്ടി വരുന്ന അവസ്ഥ!

ബെംഗളുരു: ബിയർ വാങ്ങാൻ കുപ്പിയുമായി വരിനിൽക്കേണ്ടി വരുന്നതിനേ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ കുറച്ചു ദിവസമായി ചില്ലു കുപ്പിയുമായി ബെംഗളൂരു നിവാസികളിൽ ചിലർ വരി നിൽക്കുകയാണ് ബിയറിനായി. ബീയർ തൽസമയം തയാറാക്കി നൽകുന്ന മൈക്രോ ബ്രൂവറികൾ ബെംഗളുരുവിൽ പ്രസിദ്ധമാണല്ലോ. സ്റ്റോക്കുള്ള മദ്യവും ബീയറും വിറ്റഴിക്കാൻ ഈമാസം 30 വരെ അനുമതി നൽകിയതിനെ തുടർന്ന് ഇന്നലെയാണ് ഇവയെല്ലാം തുറന്നത്. പക്ഷേ, ബീയർ എങ്ങനെ വീട്ടിലെത്തിക്കും എന്നതായിരുന്നു ഏവരുടെയും ആശങ്ക. പ്ലാസ്റ്റിക് കുപ്പി,സ്റ്റീൽപാത്രം, കടലാസ് കപ്പുകൾ എന്നിങ്ങനെ പലവിധ ഉപാധികളുമായി പലരും എത്തി. പക്ഷേ ഭൂരിഭാഗം ബ്രൂവറികളും ചില്ലുകുപ്പിയിലാണു…

Read More

ഈവനിംഗ് ബുള്ളറ്റിന്‍;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം 36;നഗരത്തില്‍ 14 പുതിയ കേസുകള്‍..

ബെംഗളൂരു : ഇന്ന് 5 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 36. ഇതില്‍ 14 രോഗികള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. മണ്ട്യാ,ഉടുപ്പി,ബാഗല്‍ കോട്ട്,ധാര്‍ വാട്,ദാവനഗരെ,വിജയ പുര,ബെല്ലാരി എന്നീ ജില്ലകളില്‍ ഓരോ കേസ് വീതം റിപ്പോര്‍ട്ട്‌ ചെയ്തു. ഹാസന്‍ (4),ശിവമോഗ്ഗ (3),കലബുരഗി (8) എന്നീ ജില്ലകളിലും രോഗം സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 1092 ആയി 496 പേർ ആശുപത്രി വിട്ടു 36 പേർ മരിച്ചു. 559 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍…

Read More

മോണിംഗ് ബുള്ളറ്റിന്‍;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം 23;ബെംഗളൂരു നഗര ജില്ലയില്‍ നിന്ന് 14 പേര്‍.

ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 23. ഇതില്‍ 14 രോഗികള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. ആകെ രോഗ ബാധിതരുടെ എണ്ണം 1079 ആയി 494 പേർ ആശുപത്രി വിട്ടു 36 പേർ മരിച്ചു. 548 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന് വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിന്‍ കൂടി പുറത്തിറക്കും. Mid day Bulletin 16/05/2020.@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_ @sriramulubjp @drashwathcn @BSBommai…

Read More

കെ.പി.സി.സി നാട്ടിലേക്ക് അയച്ച യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി വിട്ടു എന്ന വാര്‍ത്ത‍ വ്യാജം,വിശദീകരണവുമായി സംഘാടകര്‍.

ബെംഗളൂരു : കെ.പി.സി.സി നാട്ടിലേക്കു സൌജന്യമായി ബസില്‍ അയച്ച യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി വിട്ടു എന്ന രീതിയില്‍ വിവിധ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത‍ വ്യജമാണെന്ന വിശദീകരണവുമായി ഈ പദ്ധതിയുടെ സംഘാടകനും ശാന്തിനഗര്‍ എം എല്‍ എ യുടെ മകനും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് സോഷ്യല്‍  കമ്മിറ്റിയുടെ മീഡിയ വിഭാഗം തലവനുമായ മുഹമ്മദ്‌ ഹാരിസ് നാലാപ്പാട് പ്രതികരിക്കുന്നു.

Read More

52 ദിവസം നീണ്ട ജാഗ്രത;മൈസൂരുവിലെ അവസാന രോഗിയും ആശുപത്രി വിട്ടു;ഒരു മരണം പോലുമില്ല.

ബെംഗളൂരു : 52 ദിവസത്തെ പഴുതടച്ച പ്രവർത്തനങ്ങളും ജാഗ്രതക്കും ഫലം. മൈസൂരു ജില്ലയിലെ അവസാനത്തെ കോവിഡ് രോഗിയും ഇന്നലെ ആശുപത്രി വിട്ടു. രോഗം ബാധിച്ച് 88 പേരാണ് ചികിത്സയിലുണ്ടായിരുന്നത് മാർച്ച് 21-നാണ് ജില്ലയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ദുബായിയിൽനിന്നു മടങ്ങിയെത്തിയയാൾക്കായിരുന്നു ഇത്. 23-ന് വിദേശത്തുനിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മൈസൂരുവിലെത്തിയ കണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. പിന്നീടാണ് നഞ്ചൻകോട് ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരൻ രോഗബാധിതനായത്. ഇതോടെയാണ് ജില്ല കടുത്ത ജാഗ്രതയിലായത്. നഗരത്തിൽ 12 ഇടങ്ങൾ കണ്ടെയ്ന്റ്മെന്റ് സോണുകൾ പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. District in…

Read More

ബെംഗളൂരു മലയാളികൾ ഒരുക്കിയ വ്യത്യസ്ഥമായൊരു നൃത്തശിൽപ്പം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നു…

ബെംഗളൂരു : ഗോപി സുന്ദറിൻ്റെ “ഹീൽ”എന്ന സംഗീതത്തിൽ ബെംഗളൂരുവിലെ മലയാളികൾ ഒരുക്കിയ നൃത്തശില്പം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ലോകം കീഴടക്കി കൊണ്ടിരിക്കുന്ന മഹാമാരിയിൽ നിന്നും അതിജീവനത്തിൻ്റെ പാതയിലേക്ക് ബെംഗളൂരു മലയാളി കൂട്ടായ്മയും. ഈ നിമിഷവും നമ്മൾ അതിജീവിക്കും.പ്രതീക്ഷയുടെ നാമ്പുകൾ അസ്തമിച്ചിട്ടില്ല. സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും നാളുകൾ വിദൂരമല്ലെന്ന് കുരുന്നുകളെ ഓർമിപ്പിച്ചു കൊണ്ടാണ് വീഡിയൊ അവസാനിപ്പിക്കുന്നത്. അഫ്രദ, ഐശ്വര്യ, അഞ്ജു, ഡയന, ജെസ്‌ന, ലുലു, മായ, നേഹ, പ്രതിഭ , സീമ, സുകനൃ എന്നിവരാണ് നൃത്ത ചുവടുകൾ ഒരുക്കിയത്‌. പൂർണമായും മൊബൈൽ ക്യാമെറയിൽ ചിത്രീകരിച്ച ഈ വീഡിയോ എഡിറ്റ് ചെയ്തത്…

Read More

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പോയ കെ.പി.സി.സിയുടെ ബസ് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടു? കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷിക്കും.

ബെംഗളൂരു /കോട്ടയം : നഗരത്തിൽ നിന്ന് കേരളത്തിലേക്കും അതിർത്തിയിലേക്കും യാത്ര ചെയ്യാൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഏർപ്പാടാക്കിയ ബസ് വിദ്യാർത്ഥികളായ യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതായി പരാതി, സി.പി.ഐ.എം മുഖപത്രമായ “ദേശാഭിമാനി” ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവരുടെ റിപ്പോർട്ട് താഴെ വായിക്കാം. “കോൺഗ്രസ്‌ ഏർപ്പാടാക്കിയ ബസിൽ ബംഗളൂരുവിൽ നിന്ന്‌ പുറപ്പെട്ട വിദ്യാർഥികളെ വഴിയിൽ ഇറക്കിവിട്ടതായി പരാതി. അന്തർജില്ലാ യാത്രാ പാസിനായി ബസിൽ വന്ന യുവാക്കൾ പൊലീസ്‌ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ്‌ സംഭവം പുറത്തറിയുന്നത്‌. ഇവർ ക്വാറന്റൈനിലായി, സംഭവം ദുരൂഹമെന്ന്‌ പൊലീസ്‌. വെള്ളിയാഴ്‌ച വൈകിട്ട്‌…

Read More

കേരളത്തിലേക്ക് വരികയായിരുന്ന മലയാളി കുടുംബം അപകടത്തിൽ പെട്ടു; 3 മരണം.

ബെംഗളൂരു : കേരളത്തിലേക്ക് വരികയായിരുന്ന മലയാളി കുടുംബം അപകടത്തിൽ പെട്ടു, 3പേർ മരിച്ചു. തെലങ്കാനയിലെ നിസാമാബാദിന് അടുത്ത് ദേശീയ പാതയിൽ ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. ബീഹാറിൽ നിന്നും 3 കാറുകളിലായി നാട്ടിലേക്ക് തിരിച്ച സംഘത്തിലെ ഒരു കാർ ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ബീഹാറിലെ വാസ്ലി ഗഞ്ചിൽ അധ്യാപകനായി ജോലി ചെയ്യുന്ന കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ് (33), ഒന്നര വയസുകാരി മകൾ അനാലിയ, ഇവരുടെ ഡ്രൈവർ ആയ മംഗളുരു സ്വദേശി സ്റ്റാൻലി എന്നിവരാണ് മരിച്ചത്. പിൻസീറ്റിൽ ഉണ്ടായിരുന്ന അനീഷിൻ്റെ മൂത്ത മകളുടെ…

Read More

ആശാവർക്കർമാർക്ക് 3000 രൂപ വീതം;ചോളം കർഷകർക്ക് 5000 രൂപ വീതം.

ബെംഗളൂരു : സംസ്ഥാനത്തെ കൃഷി നശിച്ച ചോളം കർഷകർക്ക് 5000 രൂപ വീതം സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. ഇത് 10 ലക്ഷം കർഷകർക്ക് ഈ ആനുകൂല്യം ലഭിക്കും. ആരോഗ്യരംഗത്ത് നിസ്തുലമായ സേവനം കാഴ്ചവെക്കുന്ന ആശാ വർക്കർമാർക്ക് 3000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 40250 പേർക്ക് ഈ തുക ലഭിക്കും, ആകെ 512.5 കോടിയുടെ ധനസഹായമാണ് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

Read More

ബെംഗളൂരു-തിരുവനന്തപരം ഐലൻ്റ് എക്‌സ്പ്രസ് എല്ലാ ദിവസവും സർവീസ് നടത്തും:കേരള മുഖ്യമന്ത്രി പിണറായി വിജയൻ.

ബെംഗളൂരു : നഗരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഐലൻ്റ് എക്സ്പ്രസ് എന്നും സർവ്വീസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതിദിന പത്ര സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഡൽഹിയിൽനിന്ന് പ്രത്യേക ട്രെയിൻ ഉടൻ അനുവദിക്കും.ഡൽഹിയിലെ മലയാളി ദ്യാർഥികൾ ആശങ്കയിലാണ്. അവരെ എത്തിക്കാൻ വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവെ ട്രെയിൻ സർവീസ് ആരംഭിച്ചത്. മറ്റ് യാത്രക്കാർക്കൊപ്പം ഐആർസിടിസി ഓൺലൈൻ ടിക്കറ്റ്, എസി ട്രെയിൻ നിരക്ക് എന്നിവ തടസമായി. നോൺ എസി വണ്ടിയിൽ വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ മാർഗം തേടി. എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രയിൻ സർവീസ്…

Read More
Click Here to Follow Us