52 ദിവസം നീണ്ട ജാഗ്രത;മൈസൂരുവിലെ അവസാന രോഗിയും ആശുപത്രി വിട്ടു;ഒരു മരണം പോലുമില്ല.

ബെംഗളൂരു : 52 ദിവസത്തെ പഴുതടച്ച പ്രവർത്തനങ്ങളും ജാഗ്രതക്കും ഫലം. മൈസൂരു ജില്ലയിലെ അവസാനത്തെ കോവിഡ് രോഗിയും ഇന്നലെ ആശുപത്രി വിട്ടു.

രോഗം ബാധിച്ച് 88 പേരാണ് ചികിത്സയിലുണ്ടായിരുന്നത്

മാർച്ച് 21-നാണ് ജില്ലയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ദുബായിയിൽനിന്നു മടങ്ങിയെത്തിയയാൾക്കായിരുന്നു ഇത്.

23-ന് വിദേശത്തുനിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മൈസൂരുവിലെത്തിയ കണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു.

പിന്നീടാണ് നഞ്ചൻകോട് ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരൻ രോഗബാധിതനായത്. ഇതോടെയാണ് ജില്ല കടുത്ത ജാഗ്രതയിലായത്.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

നഗരത്തിൽ 12 ഇടങ്ങൾ കണ്ടെയ്ന്റ്മെന്റ് സോണുകൾ പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഇപ്പോൾ കോവിഡ് രോഗികളാരുമില്ലെങ്കിലും ജില്ല റെഡ് സോണിൽത്തന്നെ തുടരുകയാണ്.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പുതിയ രോഗികളില്ലാത്തതിനാൽ ഓറഞ്ച് സോണിലേക്ക് മാറ്റി നിയന്ത്രണങ്ങളിൽ ഇളവുവരുത്തുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

അതേസമയം, ഇപ്പോഴും ജാഗ്രത കൈവിടാനായിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ ആളുകൾ കടന്നുവരുന്നതിനാലാണിത്. ഇവരെ പൊതു ക്വാറന്റൈനിലാക്കി നിരീക്ഷിച്ചുവരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts