21 കിലോമീറ്റര്‍ 5000 രൂപ;സംഭവം നമ്മ ബെംഗളൂരുവില്‍ അല്ലാതെ മറ്റെവിടെ ?

ബെംഗളൂരു: കുവൈറ്റിൽനിന്നു രാവിലെ കെംപഗൗഡയിലെത്തിയ തിരുവല്ല സ്വദേശിയായ വിദ്യാർഥി ഡാനി വർഗീസ് പീറ്ററിൽനിന്ന് 21 കിലോമീറ്റർ യാത്രയ്ക്ക് 5000 രൂപയാണ് വെബ്ടാക്സി ഡ്രൈവർ ആവശ്യപ്പെട്ടത്. ‌നഗരത്തിലെ കോളജിൽ ബികോം വിദ്യാർഥിയായ ഡാനി കുവൈത്തിലെ മാതാപിതാക്കളെ സന്ദർശിച്ച് വിദ്യാരണ്യപുരയിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. വഴിയിലുടനീളം സംഘർഷമാണെന്നും ഏറെ ചുറ്റിവളഞ്ഞുവേണം യാത്ര ചെയ്യാൻ എന്നുമായിരുന്നു ഡ്രൈവർ പറഞ്ഞത്.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

വരുന്ന വഴിയിൽ തടസ്സമോ ഗതാഗതക്കുരുക്കോ ഇല്ലാതെ അരമണിക്കൂറിനുള്ളിൽ താമസസ്ഥലത്തെത്തി. ഇതിനിടെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി കൊള്ളനിരക്ക് ചോദ്യം ചെയ്തതോടെ 2000 രൂപയെങ്കിലും വേണമെന്നായി ഡ്രൈവർ. അവസാനം 1200 രൂപ നൽകിയാണ് പ്രശ്നം അവസാനിപ്പിച്ചത്. വിമാനത്താവളത്തിൽ കുടുങ്ങിയ പലരിൽനിന്നും ഇതുപോലെ കൊള്ളനിരക്ക് ഈടാക്കിയാണ് വെബ്ടാക്സികൾ സർവീസ് നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts