ബെംഗളൂരു മലയാളികൾ ഒരുക്കിയ വ്യത്യസ്ഥമായൊരു നൃത്തശിൽപ്പം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നു…

ബെംഗളൂരു : ഗോപി സുന്ദറിൻ്റെ “ഹീൽ”എന്ന സംഗീതത്തിൽ ബെംഗളൂരുവിലെ മലയാളികൾ ഒരുക്കിയ നൃത്തശില്പം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

ലോകം കീഴടക്കി കൊണ്ടിരിക്കുന്ന മഹാമാരിയിൽ നിന്നും അതിജീവനത്തിൻ്റെ പാതയിലേക്ക് ബെംഗളൂരു മലയാളി കൂട്ടായ്മയും. ഈ നിമിഷവും നമ്മൾ അതിജീവിക്കും.പ്രതീക്ഷയുടെ നാമ്പുകൾ അസ്തമിച്ചിട്ടില്ല. സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും നാളുകൾ വിദൂരമല്ലെന്ന് കുരുന്നുകളെ ഓർമിപ്പിച്ചു കൊണ്ടാണ് വീഡിയൊ അവസാനിപ്പിക്കുന്നത്.

അഫ്രദ, ഐശ്വര്യ, അഞ്ജു, ഡയന, ജെസ്‌ന, ലുലു, മായ, നേഹ, പ്രതിഭ , സീമ, സുകനൃ എന്നിവരാണ് നൃത്ത ചുവടുകൾ ഒരുക്കിയത്‌.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

പൂർണമായും മൊബൈൽ ക്യാമെറയിൽ ചിത്രീകരിച്ച ഈ വീഡിയോ എഡിറ്റ് ചെയ്തത് നീരജ് രവീന്ദ്രൻ.

ഈ കോവിഡ് കാലത്തു സാമൂഹിക അകലം പാലിച്ചുകൊണ്ട് ശരത് വിജയൻ, ഫസിൻ എന്നിവർ ചേർന്ന് ദൃശ്യങ്ങൾ പകർത്തി.
ശ്രീജിത്ത് ശ്രീകാന്ത് എന്നിവരാണ്‌ സംവിധാനം ചെയ്‌തത്‌. മണിക്കൂറുകൾക്കകം നിരവധി പേർ കണ്ട വീഡിയോക്ക് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ഇതിനു മുൻപ് ഇവരൊരുക്കിയ ‘വെള്ളൈ പൂക്കൾ’ എന്ന സംഗീതശില്പവും ശ്രദ്ധേയമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts