കേരളത്തിലേക്ക് വരികയായിരുന്ന മലയാളി കുടുംബം അപകടത്തിൽ പെട്ടു; 3 മരണം.

ബെംഗളൂരു : കേരളത്തിലേക്ക് വരികയായിരുന്ന മലയാളി കുടുംബം അപകടത്തിൽ പെട്ടു, 3പേർ മരിച്ചു.

തെലങ്കാനയിലെ നിസാമാബാദിന് അടുത്ത് ദേശീയ പാതയിൽ ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്.

ബീഹാറിൽ നിന്നും 3 കാറുകളിലായി നാട്ടിലേക്ക് തിരിച്ച സംഘത്തിലെ ഒരു കാർ ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

ബീഹാറിലെ വാസ്ലി ഗഞ്ചിൽ അധ്യാപകനായി ജോലി ചെയ്യുന്ന കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ് (33), ഒന്നര വയസുകാരി മകൾ അനാലിയ, ഇവരുടെ ഡ്രൈവർ ആയ മംഗളുരു സ്വദേശി സ്റ്റാൻലി എന്നിവരാണ് മരിച്ചത്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

പിൻസീറ്റിൽ ഉണ്ടായിരുന്ന അനീഷിൻ്റെ മൂത്ത മകളുടെ പരിക്ക് ഗുരുതരമാണ്, കുട്ടിയെ ഹൈദരാബാദിലെ ഒസ്മാനിയ മെഡിക്കൽ കോളേജിലേക്ക് മാറ്റി, അനീഷിൻ്റെ ഭാര്യക്കും പരിക്കുണ്ട്.

3 പേരുടേയും മൃതദേഹങ്ങൾ നിസാമാബാദിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
[masterslider id="10"]

Related posts