ബെംഗളുരു : കഴിഞ്ഞ 2 ദിവസമായി സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തയാണ് കോവിഡ് ടെസ്റ്റിന് കർണാടകയിൽ പൈസ ഈടാക്കുന്നു എന്ന രീതിയിലുള്ളത്.
എന്നാൽ ഈ വാർത്ത ഒരു അർദ്ധ സത്യം മാത്രമാണ്, സംസ്ഥാനത്ത് കണ്ടെത്തുന്ന കോവിഡ് രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ ചികിൽസ നൽകുന്നത് സൗജന്യമായി തന്നെയാണ്.
എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു വിമാനത്തിലും തീവണ്ടിയിലുമായി എത്തുന്നവരുടെ കോവിഡ് പരിശോധന ത്വരിതഗതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ ലാബുകൾക്കും സർക്കാർ അനുമതി നൽകിയത്.
വിമാനത്താവളം,റെയിൽവേ സ്റ്റേഷൻ, ഹോട്ടൽ എന്നിവിടങ്ങളിൽ സ്വകാര്യ
ലാബുകൾക്കു പരിശോധന നടത്താം.
ഇതിനു യാത്രക്കാരിൽ നിന്ന് 650 രൂപ ഫീസ് ഈടാക്കും.
ബെംഗളൂരുവിൽ കോവിഡ്പരിശോധന നടത്താൻ 6 സ്വകാര്യ ലാബുകൾക്കാണ് അനുമതി നൽകിയത്.
സ്രവം ശേഖരിക്കാനും പരിശോധന നടത്താനുമായി ലാബുകൾക്കു വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ഹോട്ടലുകളിലും സൗജന്യമായി സൗകര്യം ഏർപ്പെടുത്തും.
ഏതെങ്കിലും യാത്രക്കാരനു കോവിഡ് സ്ഥിരീകരിച്ചാൽ ലാബ് ആരോഗ്യ വകുപ്പിനെ അറിയിക്കും.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അംഗീകാരമുള്ള സ്വകാര്യ ലാബുകൾക്കു കോവിഡ് പരി
ശോധനയ്ക്ക് അനുമതി നൽകാൻ മറ്റു ജില്ലകളിലെ കലക്ടർമാർക്കും നിർദേശം നൽകിയതായി ആരോഗ്യ കുടുംബക്ഷേമ കമ്മിഷണർ പങ്കജ് കുമാർ പാണ്ഡെ അറിയിച്ചു.
കോവിഡ് ബാധിത സംസ്ഥാനങ്ങളിൽ
നിന്നെത്തുന്ന എല്ലാവരെയും ഹോട്ടലുകളിലോ, ലോഡ്ജുകളിലോ 7 ദിവസം ക്വാറന്റീനിൽ പ്രവേശിപ്പിക്കുക അസാധ്യമാണ്.
ഇവിടങ്ങളിൽ ജോലി ചെയ്തിരുന്ന ഉത്തരേന്ത്യക്കാരിൽ ഏറെയും സ്വദേശത്തേക്കു മടങ്ങിയതാണ് പ്രധാന കാരണം. അതിനാൽ സ്വകാര്യ ലാബുകളുടെ കൂടി സഹകരണത്തോടെ കോവിഡ് പരിശോധന വേഗത്തിലാക്കുകയാണ്.
ണ് ലക്ഷ്യം.