ബെംഗളൂരു : നഞ്ചൻ ഗുഡിലെ ജൂബിലൻ്റ് ഫാർമ കമ്പനി ഓർമ്മയില്ലേ ,മൈസൂരു ജില്ലയിൽ 76 പേർക്ക് രോഗം പകർന്നത് ഈ മരുന്നു കമ്പനിയിൽ നിന്നാണ്.
കോവിഡ്നെതിരെയുള്ള ആന്റി-വൈറൽ
മരുന്നായ റെംഡെസിവിർ നിർമിക്കാനൊരുങ്ങുകയാണ് ഈ കമ്പനി.
എംബോള, നിപ്പ് രോഗങ്ങൾക്കെതിരെ നേരത്തെ പ്രയോഗിച്ച ഈ മരുന്ന് വികസിപ്പിച്ചത് യുഎസിലെ ഗിലിയദ് എന്നകമ്പനിയാണ്.
കോവിഡിനെതിരെ അടിയന്തര ഘട്ടത്തിൽ ഇതുപയോഗിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ് ഫെഡറൽ ഡ്രഗ് അതോറിറ്റികഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
കോവിഡ് ചികിത്സയ്ക്ക് ഫലപദമാകുമെന്ന വിശ്വാസമുള്ള റെംഡെസിവിറിന്റെ രാസഘടകങ്ങളും നിർമിച്ച് കൈയിലൊതുങ്ങുന്ന വിലയ്ക്ക് വിപണിയിലിറക്കാനാണ് ശ്രമം നടത്തുന്നതെന്ന് ജൂബിലന്റ് ചെയർമാൻമാരായ ശ്യാംഎസ് ഭാട്ടിയയും ഹരി എസ്.ഭാട്ടിയയും പറഞ്ഞു.
ഗിലിയദ് സാങ്കേതിവിദ്യാ കൈമാറ്റം നടത്തിയതിനെ തുടർന്നു ജൂബിലന്റിനു പുറമേ ഇന്ത്യൻകമ്പനികളായ സിപ്ല, ഹെട്രോലാബ്, മൈലാൻ എന്നീ കമ്പ
നികളും ഇവ നിർമിക്കുന്നുണ്ട്.