ബെംഗളൂരു: ഭയം നിറഞ്ഞ് പൊട്ടിച്ചിരിക്കുന്ന സൈക്കോപാത്തുകളെ ആയിരിക്കും എല്ലാവരും ഇതുവരെ കണ്ടിട്ടുണ്ടായിരിക്കുക പക്ഷെ അതിനെല്ലാം മുകളിലാണ് THE NATURAL PSYCHO എന്ന ഈ കൊച്ചു സിനിമ.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കഥ പറയുന്ന
ഈ സിനിമയ്ക്ക് നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കാതെകടന്നു പോകാൻ സാധിക്കില്ല അതുതീർച്ചയാണ്..
മൊബൈലിന്റെ പരിമിതിയിൽ അതിന്റെ സാങ്കേതികത പരമാവധി ഉപയോഗപ്പെടുത്തിയാണ് പട്ടാമ്പി കൊപ്പം, പുലാശ്ശേരി സ്വദേശി ചിത്രകാരനും ശിൽപിയുമായ മഹേഷ് കെ നാരായണൻ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കർണാടകയിലെ ചിത്രദുർഗ്ഗാ എന്നാ സ്ഥലത്താണ് ഇതിലെ രംഗങ്ങൾ മൂന്നു ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ചിരിക്കുന്നത്
ഈ ചിത്രത്തിന്റെ നിർമ്മാണം സംവിധാനം, എഡിറ്റിംഗ്, ക്യാമറ, സക്രീൻപ്ലെ, എന്നിവ നിർവ്വഹിച്ചത് മഹേഷ് കെ നാരായണനാണ് .
ഈ ഹ്രസ്വചിത്രത്തിന്റെ കഥ, കലാസംവിധാനം , അഭിനയം എന്നിവ കാഴ്ചവെച്ചത് ചിത്രകാരൻ അനീഷ് കൊപ്പമാണ് .. ഈ ചിത്രത്തിന് മലയാളത്തിൽ ശബ്ദം നൽകിയത് ദേവൻ കൊപ്പവും .. ഇംഗ്ലീഷിൽ അമ്പിളി നായർ ആണ് ശബ്ദം നൽകിയത്..
6:51 മിനിട്ടാണ് ആണ് ചലച്ചിത്രത്തിന്റെ ദൈർഘ്യം.. യൂറ്റ്യൂബ് ചാനലായ പോപ്പുലർ മലയാളം മീഡിയ ആണ് റിലീസ് ചെയ്തിരിക്കുന്നത്.