ബെംഗളൂരു : ലോക്ക്ഡൗണിൽ ഇളവു വരുത്തയതിന് പിന്നാലെ നാളെ മുതൽ ജോലി ആവശ്യങ്ങൾക്കുള്ള യാത്രക്കും സർക്കാർ ഇളവ് വരുത്തി. ബെംഗളൂരു ഗ്രാമ ജില്ല,നഗരജില്ല,രാമ നഗര,ചിക്കബല്ലാപ്പുര,കോലാർ എന്നീ ജില്ലകളെ ഒരു യൂണിറ്റായി ഉൾപ്പെടുത്തിയിരിക്കുന്നത്, രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ജോലി ആവശ്യങ്ങൾക്ക് ഇവിടെ യാത്ര ചെയ്യാം, കമ്പനി ഐ.ഡി.കാർഡും കമ്പനി ലെറ്റർ പാഡിൽ എഴുതിയ ഓതറൈസേഷൻ ലെറ്ററും കാണിക്കണം, പ്രത്യേകം പാസിൻ്റെ ആവശ്യമില്ല. എന്നാൽ മറ്റു ജില്ലകളിൽ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യാൻ ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന് പാസ്…
Read MoreDay: 3 May 2020
സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍…..
ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 13 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 6 പേര്‍ കലബുറഗിയില്‍ നിന്നും നാല് പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നുമാണ്. ആകെ രോഗബാധിതരുടെ എണ്ണം 614 ആയി,ഇതുവരെ 25 പേര്‍ മരിച്ചു,293 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,295 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര…
Read Moreപ്രശസ്ത കന്നഡ സാഹിത്യകാരൻ കെ.എസ്.നിസാർ അഹമ്മദ് അന്തരിച്ചു.
ബെംഗളൂരു : പ്രശസ്ത കന്നഡ സാഹിത്യകാരൻ കെ.എസ്. നിസാർ അഹമ്മദ് (84) അന്തരിച്ചു. കന്നഡ സാഹിത്യ ലോകത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഇദ്ദേഹത്തിന് 2018ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.സാഹിത്യ അക്കാദമി പുരസ്കാരവും രാജ്യോത്സവ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിത്യോത്സവ, മനസു ഗാന്ധി ബസാറു തുടങ്ങിയവ പ്രധാന കൃതികളാണ്. എതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
Read Moreബെംഗളൂരുവിൽ നിന്ന് കേരളത്തിലെത്താൻ എവിടെയൊക്കെ റജിസ്റ്റർ ചെയ്യണം?വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടി വരുമോ?പൂർണമായ നടപടി ക്രമങ്ങൾ ഇവിടെ വായിക്കാം….
ലോക്ക് ഡൌൺ മൂലം കർണാടകയിൽ കുടുങ്ങി പോയവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനായി രണ്ടുസംസ്ഥാനങ്ങളും അനുമതി നൽകി കഴിഞ്ഞു . പക്ഷെ ചില നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ യാത്ര സാധ്യമാകയുള്ളു . പാലിക്കേണ്ട നടപടിക്രമങ്ങൾ . 1 . കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തി / വ്യക്തികൾ ആദ്യം നോർക്ക യിൽ രജിസ്റ്റർ ചെയ്യണം. www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. റെജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ ലഭിക്കുന്ന ID നമ്പർ സൂക്ഷിച്ചു വെക്കുക . തുടർനടപടികൾക്കു ഈ നമ്പർ ആവശ്യമാണ്. 2. കേരളത്തിലേക്ക് യാത്ര ചെയ്യാൻ…
Read Moreസംസ്ഥാനത്തിന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി കർണാടക സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ ഇവയാണ്..
ബെംഗളൂരു : കർണാടകയിൽ കുടുങ്ങിയവർക്കു സ്വദേശത്തേക്കു പോകാനും പുറമേ നിന്നുള്ളവർക്കു മടങ്ങിയെത്താനുമായി,സംസ്ഥാന അതിർത്തി കടന്നുള്ള ഒറ്റത്തവണ യാത്രയ്ക്കായി കർണാടക സർക്കാർ നിബന്ധനകൾ ഏർപ്പെടുത്തി. സ്വദേശത്തേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർ sevasindhu. kamataka.gov.in എന്ന വെബ്സൈറ്റിൽ റജിസ്ട്രർ ചെയ്യണം. ബാംഗ്ലൂർ വൺ സെന്റർ, ബിബിഎംപിവാർഡ്ഓഫിസ്, ഓരോ ജില്ലയിലും കലക്ടർമാർ നിശ്ചയിക്കുന്ന ഓഫിസുകൾ എന്നിവിടങ്ങളിൽ നേരിട്ടും അപേക്ഷസമർപ്പിക്കാം. പോകേണ്ട സംസ്ഥാനം അനുകൂലമായി പ്രതികരിച്ചാൽമാത്രമേ അപേക്ഷകർക്കു കർണാടക വിടാൻ അനുമതി ലഭിക്കുകയുള്ളൂ. ഇവരെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കും. യാത്രക്കാർക്ക് സ്വദേശത്തെത്താൻ കർണാടക ആർ ടിസി ബസുകൾ വിട്ടുനൽകും. അണുവിമുക്തമാക്കിയ ബസിൽ…
Read Moreമലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ബെംഗളൂരു: മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് ചീക്കിലോട് തേനേരിക്കണ്ടിയിൽ പരേതനായ മുഹമ്മദിന്റെ മകൻ കെ.എം.റഫീഖ് (36) ആണ് മരിച്ചത്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിന് സമീപത്തെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 15 വർഷമായി ടി.വി.എസ്. ഇരുചക്രവാഹന കമ്പനിയിലെ ജീവനക്കാരനായ റഫീഖിന്റെ വിവാഹം 4 മാസം മുൻപായിരുന്നു. വിക്ടോറിയ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കബറടക്കം പിന്നീട്. മാതാവ്: നബീസ, ഭാര്യ: ഫസീന (പനമരം) (ആത്മഹത്യ ഒന്നിനും…
Read Moreകർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ശുചീകരണവും അണു നശീകരണവും നടത്തി.
ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ശുചീകരണവും അണു നശീകരണവും നടത്തി. കർണാടക പ്രവാസി കോൺഗ്രസ് നേതൃത്വത്തിൽ അമൃത ഹള്ളി ഡിസിപി ഓഫീസിലും അമൃതഹള്ളി പോലീസ് സ്റ്റേഷനലും അണുനശീകരണവും, പരിസര ശുദ്ധീകരണവും നടത്തുകയുണ്ടായി. തെർമൽ സ്കാനർ ഉപയോഗിച്ച പോലീസ് സേനയുടെ ടെമ്പറേച്ചർ ചെക്കപ്പും, പോലീസുകാർക്ക് മാസ്ക്ക്, ഗ്ലോവ്, സാനറ്റീസർ എന്നിവയും നൽകി. ശാന്തിദാമ സ്കൂൾ ഓഫ് നേഴ്സിങ്നോട് സഹകരിച്ചാണ് ഈ പ്രവർത്തനം നടത്തിയത്. തദവസരത്തിൽ കൃഷ്ണ ബൈര ഗൗഡയുടെ പത്നി ശ്രിമതി മീനാക്ഷി ബൈര ഗൗഡ, ഡിസിപി ബാംഗ്ലൂർ നോർത്ത്…
Read Moreവ്യത്യസ്തമായ രീതിയിൽ മെയ് ദിനം ആഘോഷിച്ച് “കല”
ബെംഗളൂരു : കോവിഡ്-19 ദുരന്തകാലത്തു വ്യത്യസ്തമായ രീതിയിൽ മെയ്ദിനം ആഘോഷിച്ചു കല വെൽഫെയർ അസോസിയേഷൻ. ദാസറഹള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാരുടെ സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷനാണു അഞ്ഞൂറിൽ അധികം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് തൊഴിലാളി ദിനം ആഘോഷിച്ചത്. ലോക്ക്ഡൌൺ കാലത്ത് ആയിരത്തിമുന്നോറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങളും ആവശ്യ വസ്തുക്കളും എത്തിച്ചു നൽകിയ കലയുടെ അഞ്ചിൽ അധികം ഹെൽപ് ഡെസ്കുകൾ ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ ഒരു മാസമായി ജനങ്ങൾക്കു ആവശ്യമായ ജീവൻ രക്ഷ മരുന്നുകൾ വിവിധ പ്രദേശങ്ങളിൽ…
Read Moreനാട്ടിലേക്ക് പോകാൻ നോർക്ക വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്തവർ അടുത്തതായി ചെയ്യേണ്ടത്….
ബെംഗളൂരു : നഗരത്തിൽ നിന്നും സംസ്ഥാനത്തിൻ്റെ മറ്റു ഭാഗത്തു നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ഈ ലോക്ക് ഡൗണിൽ നാട്ടിലേക്ക് പോകാൻ നോർക്കയുടെ വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർ നിരവധിയാണ്. ഇവർക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ കേരള സർക്കാർ പുറത്തുവിട്ടു. യാത്രാ പാസുകൾക്കായി covid19jagratha.kerala.nic.in പോർട്ടലിലൂടെ അപേക്ഷിക്കണം ലോക്ക്ഡൗണിനെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ നൽകുന്നതിന് നടപടിക്രമങ്ങളാണ് ഇത്. മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണിമുതൽ covid19jagratha.kerala.nic.in എന്ന പോർട്ടൽ മുഖേന നോർക്ക രജിസ്റ്റർ നമ്പർ ഉപയോഗിച്ച് യാത്രാ…
Read More