നാട്ടിലേക്ക് പോകാൻ നോർക്ക വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്തവർ അടുത്തതായി ചെയ്യേണ്ടത്….

ബെംഗളൂരു : നഗരത്തിൽ നിന്നും സംസ്ഥാനത്തിൻ്റെ മറ്റു ഭാഗത്തു നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ഈ ലോക്ക് ഡൗണിൽ നാട്ടിലേക്ക് പോകാൻ നോർക്കയുടെ വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർ നിരവധിയാണ്.

ഇവർക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ കേരള സർക്കാർ പുറത്തുവിട്ടു.

യാത്രാ പാസുകൾക്കായി covid19jagratha.kerala.nic.in പോർട്ടലിലൂടെ അപേക്ഷിക്കണം

ലോക്ക്ഡൗണിനെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ നൽകുന്നതിന് നടപടിക്രമങ്ങളാണ് ഇത്.

മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണിമുതൽ covid19jagratha.kerala.nic.in എന്ന പോർട്ടൽ മുഖേന നോർക്ക രജിസ്റ്റർ നമ്പർ ഉപയോഗിച്ച് യാത്രാ പാസുകൾക്ക് വേണ്ടി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് അപേക്ഷിക്കണം.
ഗർഭിണികൾ, കേരളത്തിൽ ചികിത്‌സ ആവശ്യമുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ, ലോക്ഡൗൺ കാരണം കുടുംബവുമായി അകന്നു നിൽക്കേണ്ടിവന്നവർ, ഇൻറർവ്യൂ/സ്‌പോർട്‌സ്, തീർഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകൾ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളിൽ പോയവർ, വിദ്യാർഥികൾ എന്നിവർക്ക് മുനഗണന ഉണ്ടായിരിക്കും.

കോവിഡ് ജാഗ്രത വെബ്സൈറ്റില്‍ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തില്‍ യാത്രാതീയതിയും എന്‍ട്രി ചെക്ക് പോസ്​റ്റും തെരഞ്ഞെടുക്കുക.
കലക്ടറുടെ യാത്രാനുമതി ലഭിച്ചതിന് ശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ പാടുള്ളൂ.
യാത്രാവേളയില്‍ സാമൂഹിക അകലം പാലിക്കണം.

അഞ്ച് സീറ്റര്‍ വാഹനത്തില്‍ നാലും ഏഴ് സീറ്റര്‍ വാഹനത്തില്‍ അഞ്ചും വാനില്‍ 10ഉം ബസില്‍ 25ഉം ആളുകള്‍ മാത്രമേ പാടുള്ളൂ.
അതിര്‍ത്തി ചെക്ക്പോസ്​റ്റുവരെ മാത്രം വാടക വാഹനത്തില്‍ വരികയും അതിന് ശേഷം മറ്റൊരു വാഹനത്തില്‍ യാത്രതുടരാന്‍ ആഗ്രഹിക്കുന്നവര്‍ അതത് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ക്രമീകരിക്കേണ്ടതാണ്.

യാത്രക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കൂ. യാത്രക്ക് ശേഷം ഡ്രൈവറും ഹോം ക്വാറന്‍റീനില്‍ കഴിയണം.

യാത്രക്കാരെ കൂട്ടുന്നതിനായി പോകുന്ന ഡ്രൈവറും കോവിഡ് ജാഗ്രത വെബ്സൈറ്റിലൂടെ കലക്ടര്‍മാരില്‍നിന്ന്​ എമര്‍ജന്‍സി പാസ് വാങ്ങണം.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങള്‍ക്കുള്ള മടക്ക പാസ് കലക്ടര്‍മാര്‍ നല്‍കും.

കേരളത്തിലേക്ക്​ പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കേവിഡ് 19 ജാഗ്രതാ മൊബൈല്‍ ആപ്​ അവരവരുടെ ഫോണുകളില്‍ നിര്‍ബന്ധമായും ഇന്‍സ്​റ്റാള്‍ ചെയ്യണം.

യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഗവ. സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ (0471 2781100/2781101) നിര്‍ദിഷ്​ട അതിര്‍ത്തി ചെക്ക്പോസ്​റ്റുമായോ ബന്ധപ്പെടേണ്ടതാണ്.

യാത്രാ പാസുകൾ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാൻ പാടുള്ളൂ എന്നതിൽ ശ്രദ്ധിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us