ഇന്നലെ 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;ആകെ രോഗ ബാധിതരുടെ എണ്ണം 125 ആയി.

ബെംഗളൂരു: ഇന്നലെ മാത്രം കര്‍ണാടകയില്‍ വൈറസ് ബാധ കണ്ടെത്തിയത് 14 പേര്‍ക്ക്.വിവരങ്ങള്‍ താഴെ. രോഗി 111 : രോഗി 88 ന്റെ മുറിയില്‍ താമസിച്ചിരുന്ന 24 കാരന്‍,ഇപ്പോള്‍ മൈസുരുവില്‍ ചികിത്സയിലാണ്. രോഗി 112 :  രോഗി 88 ന്റെ മുറിയില്‍ താമസിച്ചിരുന്ന 22 കാരന്‍,ഇപ്പോള്‍ മൈസുരുവില്‍ ചികിത്സയിലാണ്. രോഗി 113 : രോഗി 81 ന്റെ മകന്‍,ബെള്ളരിയില്‍ ചികിത്സയില്‍ ആണ്. രോഗി 114 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 48 കാരന്‍. രോഗി 115 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 30…

Read More

ലോക്ക്ഡൗണിൽ ആരും ഒറ്റക്കല്ല;പ്രധാനമന്ത്രി.

ന്യൂഡൽഹി : ഈ ലോക്ക് ഡൗണിൽ ആരും ഒറ്റക്കല്ല എന്ന സന്ദേശം നൽകി പ്രധാനമന്ത്രി. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ലോക് ഡൗണിനോട് നന്നായി പ്രതികരിച്ചു,ഇത് നമ്മുടെ സാമൂഹിക പ്രതിബദ്ധതയാണ്  തെളിയിക്കുന്നത്,  ഇപ്പോൾ മറ്റു രാജ്യങ്ങൾ ഇത് മാതൃക ആക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ തരുന്ന ഭീഷണിയുടെ ഇരുട്ട് നമ്മൾ മറികടക്കേണ്ടതുണ്ട് എന്ന് പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളോടായി ഒരു നിർദ്ദേശവും മുന്നോട്ടുവച്ചു. എല്ലാവരും ഈ വരുന്ന ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ വൈദ്യുതി…

Read More

ശിവാജി നഗറിന് സമീപം വൻ തീപിടുത്തം;നിരവധി കടകൾ കത്തി നശിച്ചു.

ബെംഗളൂരു: ശിവാജിനഗർ ബാംബൂ ബസാറിലുണ്ടായ തീപ്പിടിത്തത്തിൽ 25-ഓളം കടകൾ കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. 13 കടകൾ പൂർണമായും കത്തിയമർന്നു. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഫർണിച്ചർ കട, ഇലക്‌ട്രോണിക്സ് കട ഉൾപ്പെടെയുള്ളവയാണ് കത്തിനശിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 17 അഗ്നിശമനസേനാ യൂണിറ്റുകളെത്തി മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. സമീപത്തെ ജനവാസ കേന്ദ്രത്തിലേക്ക് തീപടരാതെ നിയന്ത്രിക്കാൻ സാധിച്ചത് വൻ ദുരന്തത്തിൽനിന്ന് ഒഴിവായി. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു സ്ഥലം സന്ദർശിച്ചു. നിരവധികടകൾ കത്തിനശിച്ചെന്നും പലതും അൻപതുവർഷത്തിലധികം പഴക്കമുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തത്തിന്റെ കാരണം…

Read More

കേരള ഹൈക്കോടതി ഉത്തരവിനതിരെ കർണാടക സുപ്രീം കോടതിയിൽ.

ബെംഗളൂരു : അതിർത്തി തുറന്നുനൽകാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഗതാഗതം അനുവദിച്ചാൽ കോവിഡ് പടരുമെന്ന് കർണാടക അപ്പീലിൽ വ്യക്തമാക്കുന്നു. കേരളം തടസഹർജി നൽകി, കേസ് വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന അതിർത്തിയായ തലപ്പാടിയിലൂടെ രോഗികളെ കടത്തി വിടണമെന്ന കേരള ഹൈക്കോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനാണ് കർണാടക കാത്തിരിക്കുന്നത്. നിലവിൽ കാസർകോട് നിന്നുള്ള ആംബുലൻസുകൾ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലാണ് ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിച്ച ശേഷം അതിർത്തി കടത്താൻ ചെക്ക്പോസിൽ…

Read More

വ്യാജ സാനിറ്റൈസറുകളും വ്യാജ ഇൻഫ്രാറെഡ് തെർമോ മീറ്ററും പിടിച്ചെടുത്തു.

ബെംഗളൂരു: മെഡിക്കൽ സ്റ്റോറിൽ വിൽപ്പനയ്ക്കെത്തിച്ച 70 വ്യാജ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. രാജാജി നഗറിലെ മരുന്നുകളും മറ്റ് വൈദ്യോപകരണങ്ങളും വിൽക്കുന്ന കടയിൽനിന്നാണ് എട്ടുലക്ഷം രൂപയോളം വിലയിട്ടിരുന്ന ഉപകരണങ്ങളും 60 ബാറ്ററികളും പിടിച്ചെടുത്തത്. സംഭവത്തിൽ സ്ഥാപനത്തിന്റെ മാനേജർ കുറുബറഹള്ളി സ്വദേശി എൻ. കേശവനെ (32) പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനമുടമ ഒളിവിലാണ്. ശരീരോഷ്മാവ് അളക്കുന്ന ഉപകരണമാണ് തെർമോമീറ്റർ. രഹസ്യവിവരത്തെത്തുടർന്ന് തെർമോമീറ്റർ വാങ്ങാനെന്ന വ്യാജേനയാണ് പോലീസ് സംഘം സ്ഥാപനത്തിലെത്തിയത്. 13,500 രൂപയ്ക്ക് ഇവ നൽകാമെന്ന് കടയിലുണ്ടായിരുന്നവർ അറിയിക്കുകയായിരുന്നു. ഉപകരണം കൈമാറുന്നതിനിടെ സമീപത്തുണ്ടായിരുന്ന…

Read More

കാസർകോട് നല്ല ആരോഗ്യ സംവിധാനം തയ്യാറാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ട് കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ.

ബെംഗളൂരു : കാസർകോടിലേക്ക് മംഗലാപുരത്തു നിന്നുള്ള ദേശീയ പാത അടച്ച വിഷയത്തിൽ ഏതാനും ദിവസങ്ങളായി കേരളം കോടതിയിലാണ്.ഇന്നലെ വഴി തുറക്കണം എന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് മംഗളൂരു എം.പി.യും ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീലിൻ്റെ ട്വിറ്റർ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യത്തെ ട്വീറ്റിൽ അദ്ദേഹം പറയുന്നത് ” ആരോഗ്യകാര്യത്തിലായാലും വിദ്യാഭ്യാസ കാര്യത്തിലായാലും നമ്മളും കാസർകോടിലെ ജനങ്ങളും പരസ്പരം ബന്ധം നില നിർത്തുന്നവരാണ്, എന്നാൽ ഇപ്പോൾ സാഹചര്യം കുറച്ച് കഠിനമാണ്, പിണറായി വിജയൻ അവർക്കാ ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം” ಕಾಸರಗೋಡಿನ ಜನರು ಮತ್ತು…

Read More

ശിവാജി നഗറിലെ സ്വകാര്യ ലാബിൽ സൗജന്യ കോവിഡ്-19 പരിശോധന.

ബെംഗളൂരു: നഗരത്തിൽ ഉള്ളവർക്ക്  സൗജന്യ കോവിഡ്-19 പരിശോധനയുമായി ശിവാജി നഗറിലെ സ്വകാര്യ ലാബ്. സന്നദ്ധസംഘടനയുടെ സഹകരണത്തോടെയാണ് ന്യൂബെർഗ് ആനന്ദ് ഡയഗ്നോസ്റ്റിക്സ് ലാബ് സൗജന്യ പരിശോധന നടത്തുന്നത്. ഐ.സി.എം.ആർ. അംഗീകരിച്ച നാലുവിധ പരിശോധനകളും ലാബിൽ ലഭിക്കും. കൊറോണ വ്യാപനത്തിനെത്തിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സംവിധാനമൊരുക്കുന്നതെന്ന് ലാബ് അധികൃതർ പറഞ്ഞു. ന്യൂബർഗിന്റെ രാജ്യത്തെ നാലുലാബുകളിലും പരിശോധനാ സംവിധാനമുണ്ട്. ചെന്നൈ, അഹമ്മദാബാദ്, പുണെ എന്നിവിടങ്ങളിലാണ് മറ്റു ലാബുകൾ പ്രവർത്തിക്കുന്നത്. ഡോക്ടറുടെ കുറിപ്പും തിരിച്ചറിയൽ രേഖയുമായി എത്തുന്നവർക്കാണ് പരിശോധനനടത്താനുള്ള സൗകര്യമൊരുക്കുന്നത്. സർക്കാർ സംവിധാനങ്ങളും ഐ.സി. എം. ആറും നിർദേശിക്കുന്ന വിധത്തിലാണ് പരിശോധന…

Read More

നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മലയാളത്തിലും! പരിചയപ്പെടൂ-അഹം!

ബെംഗളൂരു :  കോവിഡ്-19 നെക്കുറിച്ചുള്ള ആധികാരികവും പ്രസക്തവുമായ വിവരങ്ങളുള്ള ഒരു ഉറ്റ സുഹൃത്ത്  ഉണ്ടായിരുന്നെങ്കിൽ എന്ന്  നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതാണ് അഹം!. COVID-19 നെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക്, 7 ഇന്ത്യൻ ഭാഷകളിൽ ഉത്തരം നൽകാൻ സഹായിക്കുന്ന ഒരു വെർച്വൽ അസിസ്റ്റന്റ് ഇതാ! ഇന്ത്യൻ ഭാഷകളിൽ  NLP-യുടെയും (സ്വാഭാവികമായ സംഭാഷണം കംപ്യൂട്ടറിനു മനസ്സിലാകാനുള്ള സംവിധാനം) സംഭാഷണാത്മക നിർമ്മിത ബുദ്ധിയുടെയും (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അഥവാ A.I ) ഉപജ്ഞാതാക്കളായ  ധീയന്ത്ര (DheeYantra) എന്ന കമ്പനി ആണ്‌ അഹം എന്ന ഈ എ.ഐ സുഹൃത്തിനു പിന്നിൽ. ഇന്ത്യയിലുടനീളമുള്ള അനവധി…

Read More

മണിക്കൂറുകൾക്കുള്ളിൽ മലക്കം മറിഞ്ഞ് മുൻ മുഖ്യമന്ത്രി;കേരളം കൊറോണ രോഗികളെ കർണാടകയിലേക്ക് കടത്തുന്നു എന്ന പ്രസ്താവനക്ക് പിന്നാലെ,കാസർകോട് ഉള്ളവരെ കർണാടകയിലേക്ക് വരാൻ അനുവദിക്കണമെന്ന് സിദ്ധരാമയ്യ.

ബെംഗളൂരു: കൊറോണ രോഗികളെ കേരളം കർണാടകത്തിലേക്കു കടത്തുന്നു എന്ന വിവാദ പരാമർശത്തിന് പിന്നാലെ തിരുത്തുമായി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. Critical & essential travel from Kasaragod to Mangaluru should be allowed on humanitarian grounds. Patients from Kerala seeking medical assistance in Karnataka can be allowed with adequate precautionary measures. Our fight against Corona is beyond caste, religion & boundary. — Siddaramaiah (@siddaramaiah) April…

Read More

കേരള ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കാസർകോട് അതിർത്തി കടുത്ത നിയന്ത്രണങ്ങളോടെ തുറക്കാൻ സാദ്ധ്യത.

ബെംഗളൂരു : കേരള ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കാസർകോട് അതിർത്തി റോഡ് തുറക്കാൻ തയ്യാറായതായി സ്ഥിരീകരിക്കാത്ത വാർത്തകൾ. എന്നാൽ ഈ തീരുമാനം ചില നിബന്ധനകൾക്ക് വിധേയമായി മാത്രം ആയിരിക്കും. രോഗികളുടെ ചികിത്സക്കായി ഡോക്ടറുടെ അനുമതിയോടെ ഉള്ള യാത്ര മാത്രമാണ് അനുവദിക്കുകയുള്ളൂ . കേരളത്തിൽ ഉള്ളവർക്ക് തലപ്പാടി വഴി മംഗളൂരു ഉള്ള ആശുപത്രികളിലേക്ക് പോകാം. ഇതിലേക്കായി അതിർത്തിയിലെ പോലീസ് സന്നിധ്യവും കർണാടക വർധിപ്പിച്ചു. സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തണം എന്ന് ഇന്നലെ കേരള ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. കേന്ദ്ര സർക്കാറുമായും ഈ വിഷയത്തിൽ പല വട്ടം…

Read More
Click Here to Follow Us