ബാംഗ്ലൂരിൽ ശഅബാൻ 29 വെള്ളിയാഴ്ച്ച.

ബെംഗളൂരു: നഗരത്തിലും പരിസര പ്രദേശങ്ങളിലും 27-3-2020 ന് ശഅബാൻ ഒന്നായി ക്കണക്കാക്കി ബാംഗ്ലൂരിലെ ഹിലാൽ കമ്മിറ്റി തീരുമാനിച്ചത് പ്രകാരം നാളെ 24.04.2020 വെള്ളി ശഅബാൻ 29 ആണെന്നും നാളെ മാസം കാണാൻ സാധ്യതയുള്ളതിനാൽ മാസപ്പിറവി വെള്ളിയാഴ്ച്ച വൈകുന്നേരം ദൃശ്യമായാൽ ശനിറമളാൻ ഒന്ന് ആയിരിക്കുമെന്നും അല്ലാത്തപക്ഷം ശഅബാൻ 30 പൂർത്തിയാക്കി ഞായറാഴ്ച്ച റമളാൻ ഒന്നായി ക്കണക്കാക്കണമെന്നും മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു കേരളത്തിൽ ഇന്ന് മാസപ്പിറവി കണ്ടതിനാൽ നാളെയാണ് നൊയമ്പ് റംസാൻ നൊയമ്പ് ആരംഭിക്കുന്നത്.

Read More

കേരള എൻജിനിയേർസ് അസോസിയേഷൻ മൂന്നാം ഘട്ടം സഹായ വിതരണം നടത്തി.

ബെംഗളുരു : ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകളുമായി കേരളാ എൻജിനിയേർസ് അസോസിയേഷൻ ബംഗ്ലൂർ…. ഹോരമാവ് – ആഗ്രയിൽ താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കാണ് കേരളാ എൻജിനിയേർസ് അസോസിയേഷൻന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ ഭാഗമായി മൂന്നാ ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. മാനേജിങ് കമ്മിറ്റി മെമ്പർ ജോസം ജോൺ സക്കറിയാ നേതൃത്വം നൽകി

Read More

ബെംഗളൂരുവില്‍ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 18 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും 10 പേര്‍ ഉള്‍പ്പെടുന്നു. ആകെ രോഗബാധിതരുടെ എണ്ണം 445 ആയി,ഇതുവരെ 17 പേര്‍ മരിച്ചു,145 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,283 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ…

Read More

സർക്കാറിൻ്റെ ടെലി മെഡിസിൻ മൊബൈൽ ആപ്പ് തയ്യാർ…

ബെംഗളുരു : കർണാടക സർക്കാരിന്റെ ടെലിമെഡിസിൻ ഹെൽപ്പ് ലൈൻ “ആപ്തമിത്ര’യ്ക്ക് തുടക്കമായി. കോവിഡ് ലക്ഷണമുള്ളവർക്കുള്ള സംശയ നിവാരണത്തിനും ചികിത്സാ ഉപദേശത്തിനുമായി ടോൾഫ്രീ നമ്പറും മൊബൈൽ ആപ്പുമാണ് മുഖ്യമന്ത്രി യെഡിയൂരപ്പ ഉദ്ഘാടനം ചെയ്തത്. രാവിലെ 8 മുതൽ രാത്രി 8 വരെ വിളിക്കാം. ബെംഗളുരുവിൽ 4,മൈസൂരുവിലും മംഗളൂരുവിലെ ബന്ത്വാളിലും ഓരോ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് ഹെൽപ്ഡെസ്ക് സജ്ജീകരിച്ചിരിക്കുന്നത്. എംബിബിഎസ് ആയുഷ് ഡോക്ടർമാർ ക്കു പുറമേ നഴ്സസിങ്, ഫാർമ അവസാന വർഷ വിദ്യാർഥികൾ ഉൾപ്പെടെ 300പേരെയാണ് ടെലിമെഡിസിൻ സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്.ഹെൽപ് ലൈൻ – 14410.ആപ്: ആപ്തമിത്ര.

Read More

കര്‍ണാടകയിലെ ഈ ജില്ലയിലെ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് സാനിറ്റൈസറുകൾ വാങ്ങണമെങ്കിൽ തിരിച്ചറിയർ രേഖകൾ നിർബന്ധം? ഇതാണ് കാരണം.

ബെംഗളൂരു : കര്‍ണാടകയിലെ ധാര്‍വാഡിലെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് കൈകൾ ശുദ്ധീകരിക്കാനുള്ള സാനിറ്റൈസറുകൾ വാങ്ങുന്നവർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. എന്താണ് കാരണം എന്നല്ലേ.. ജില്ലയില്‍  മദ്യത്തിന് പകരം സാനിറ്റൈസറുകൾ ഉപയോഗിക്കുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന  സാഹചര്യത്തിലാണ് ഈ നടപടി. തിരിച്ചറിയൽ രേഖ നൽകാത്തവർക്ക് സാനിറ്റൈസറുകൾ നൽകേണ്ടെന്നാണ് ജില്ലാ കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

Read More

റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റിയുടെ സെലിബ്രേറ്റി ലൈവ് ചാറ്റ് ഷോ നാളെ എഴുമണിക്ക്;ടിനി ടോം പങ്കെടുക്കുന്നു.

ഈ കരുതലിന്റെ സമയം ലോകം മുഴുവൻ ലോക്കഡൗണിൽ വിരസത അനുഭവിക്കുന്നവർക്കായി ചിരിക്കുവാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമായി പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് റെഡ് ഈസ് ബ്ലഡ്‌ കേരള ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സെലിബ്രേറ്റി ലൈവ് ചാറ്റ് ഷോയുടെ രണ്ടാമത് ഫേസ്ബുക്ക് ലൈവ് ഏപ്രിൽ ഇരുപത്തിനാലാം തീയതി രാത്രി 7 മണിക്ക് പ്രമുഖ സിനിമ താരം ടിനി ടോം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുവാനും ചിരി പകരാനും ആയി രണ്ടാംഘട്ടത്തിൽ എത്തുന്നത്. സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച് ആദ്യഘട്ടത്തിൽ സെലിബ്രിറ്റി ലൈവ് ചാറ്റ് ഷോയിൽ എത്തിയത് പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി…

Read More

ലോക്ക് ഡൗൺ കാരണം നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് തങ്ങളുടെ ആശങ്കകൾ പങ്കുവക്കുവാനും യാത്രാ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നല്‍കുവാനും കോവിഡ്- 19 ഹെല്‍പ്പ് ഡെസ്ക്കിന്റെ പ്രതിനിധി ബെംഗളൂരു മലയാളികളുമായി സംവദിക്കുന്നു;ഇന്ന് വൈകുന്നേരം 7 മണിക്ക്.

ബെംഗളൂരു : ലോക്ക് ഡൗൺ കാരണം നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് തങ്ങളുടെ ആശങ്കകൾ പങ്കുവക്കുവാനും യാത്രാ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുവാനും…. നാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിഷയത്തിൽ വ്യക്തത വരുത്താനും… നഗരത്തിൽ മറ്റ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മലയാളികളുടെ പ്രശ്നത്തിൽ ഇടപെടുന്നതിനുമായി കോവിഡ്- 19 ഹെൽപ് ഡെസ്ക്കിടെ പ്രതിനിധീകരിച്ച് ,മലയാളം മിഷൻ കർണാടക സ്റ്റേറ്റ് കോർഡിനേറ്റർ ബിലു.സി.നാരായണൻ നിങ്ങളുമായി സംവദിക്കുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് ബെംഗളൂരു വാർത്തയുടെ ഫേസ് ബുക്ക് പേജിൽ… https://www.facebook.com/bvartha/ സംസ്ഥാനത്തെ ചെറുതും വലുതുമായ നിരവധി മലയാളി സാംസ്കാരിക-സാമൂഹിക-സന്നദ്ധ…

Read More

ഇന്ന് മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന ഇളവുകള്‍ ഇവയാണ്….

ബെംഗളുരു : കൂടുതല്‍ കോവിഡ് രോഗബാധകള്‍ കണ്ടെത്തിയ  കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള ഇടങ്ങളിൽ കർണാടക സർക്കാർ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഇളവുകൾ ഇന്നു മുതൽ നിലവിൽ വന്നു. ഒരു മാസമായി നിലച്ച വ്യവസായ-വാണിജ്യ പ്രവർത്തനങ്ങള്‍ക്ക് പുനര്‍ ജീവന്‍ ഇതില്‍ നിന്ന് ലഭിക്കും എന്ന് കരുതുന്നു. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ടാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ പ്രവര്‍ത്തനാനുമതി ലഭിച്ച മേഖലകള്‍ ഇവയാണ് ഐടി, ബിടി കമ്പനികൾക്ക് അത്യാവശ്യ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം തുടരണം.…

Read More

പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 16 ആയി. ബെംഗളൂരു നഗരത്തില്‍ 9 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്,വിജയപുര ,ധാര്‍വാര്‍ഡ്‌,മണ്ഡ്യ എന്നിവിടങ്ങളില്‍ രണ്ടു കേസുകള്‍ വീതവും ദക്ഷിണ കന്നടയില്‍ ഒരു പോസിറ്റീവ് കേസുമാണ് ഇന്ന് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 443  ആയി,ആകെ 17 മരണം,141 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 285 പേര്‍ സംസ്ഥാനത്തെ…

Read More

മന്ത്രി ഇടപെട്ടു;5 വയസുകാരന് പുണെയിൽ നിന്ന് മരുന്നെത്തിയത് ചരക്ക് തീവണ്ടിയിൽ.

ബെംഗളൂരു : ബെളഗാവിയിലെ 5 വയസ്സുകാരനു പുണെയിൽ നിന്നു ചരക്കു ട്രെയിനിൽ മരുന്ന് എത്തിച്ചു നൽകി ദക്ഷിണ് പശ്ചിമ റെയിൽവേ. റെയിൽവേ സഹമന്ത്രി സുരേഷ് അംഗദിയുടെ ഇടപെടലാണ് തുണയായത്. ഏറെ നാളായി പുണെയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു കുട്ടി. ലോക്ഡൗണിൽ മരുന്ന് തീർന്നതോടെ, സ്വകാര്യ വാഹനത്തിൽ പുണെയിൽ എത്തി മരുന്ന് വാങ്ങാൻ ബന്ധുക്കൾ മഹാരാഷ്ട്ര സർക്കാരിന്റെ സഹായം തേടിയെങ്കിലും അനുമതി ലഭിച്ചില്ല. തുടർന്ന് വിഷയം ശ്രദ്ധയിൽപ്പെട്ട സുരേഷ് അംഗദി നിർദേശിച്ചതനുസരിച്ച് റെയിൽവേ ജീവനക്കാർ മുംബൈയിൽ നിന്ന് പുണെയിലൂടെ കടന്നു പോയ ഗുഡ്സ് ട്രെയിനിൽ മരുന്നു കയറ്റി…

Read More
Click Here to Follow Us