ബെംഗളൂരു : ലോക്ക് ഡൗൺ കാരണം നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് തങ്ങളുടെ ആശങ്കകൾ പങ്കുവക്കുവാനും യാത്രാ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുവാനും….
നാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിഷയത്തിൽ വ്യക്തത വരുത്താനും…
നഗരത്തിൽ മറ്റ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മലയാളികളുടെ പ്രശ്നത്തിൽ ഇടപെടുന്നതിനുമായി കോവിഡ്- 19 ഹെൽപ് ഡെസ്ക്കിടെ പ്രതിനിധീകരിച്ച് ,മലയാളം മിഷൻ കർണാടക സ്റ്റേറ്റ് കോർഡിനേറ്റർ ബിലു.സി.നാരായണൻ നിങ്ങളുമായി സംവദിക്കുന്നു.
ഇന്ന് വൈകുന്നേരം 7 മണിക്ക് ബെംഗളൂരു വാർത്തയുടെ ഫേസ് ബുക്ക് പേജിൽ…
https://www.facebook.com/bvartha/
സംസ്ഥാനത്തെ ചെറുതും വലുതുമായ നിരവധി മലയാളി സാംസ്കാരിക-സാമൂഹിക-സന്നദ്ധ സംഘടനകൾ ഒത്തു ചേർന്നാണ് കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് – 19 ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്.
ഇതു വരെ സംസ്ഥാനത്തെ നിരവധി ആളുകളുടെ യാത്രാ, ഭക്ഷണം, താമസ സംബന്ധമായ വിഷയങ്ങളിൽ ഇടപെടുകയും ഇവിടെ പ്രവർത്തിക്കുന്ന സംഘടനകളുടെ സഹകരണത്തോടെ അവർക്കെല്ലാം ആശ്വാസം നൽകാനും കോവിഡ് – 19 ഹെൽപ് ഡെസ്കിന് കഴിഞ്ഞു.
കോവിഡ് -19 ഹെൽപ്പ് ഡെസ്ക്കിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് മലയാളം മിഷൻ കർണാടകയുടെ പേജിൽ നിന്ന് തന്നെ മനസ്സിലാക്കാം..
“കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പടരുകയും തുടർന്ന് മിക്കയിടങ്ങളും ലോക്ക് ഡൗൺ ആവുകയും ചെയ്ത സാഹചര്യത്തിൽ വേറിട്ട ചില രീതികളുമായി മലയാളം മിഷന്റെ കർണ്ണാടക ഘടകം ലോകത്തിന് തന്നെ മാതൃകയായി…
ബാംഗ്ലൂരിലെ ചെറുതും വലുതുമായ 50 ഓളം സംഘടനകളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ട് വരാൻ ശ്രമിക്കുകയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടു പോവുകയും ചെയ്തു എന്നതാണ് ബംഗ്ലൂരിൽ മലയാളം മിഷൻ കർണ്ണാടക ഘടകം ചെയ്തത്…
വിവിധങ്ങളായ സംഘടനകൾ ഒരു വേദിയിൽ ഒന്നിച്ചപ്പോൾ മൂല്യവത്തായ ഒരുപാട് സഹായങ്ങൾ കോവിഡ് ഭീതിയിലകപ്പെട്ടവർക്ക് ലഭിച്ചു…
മാർച്ച് 13 ന് രൂപീകരിച്ച whats aap ഗ്രൂപ്പിലൂടെയായിരുന്നു Help desk ന്റെ തുടക്കം..
ആളുകൾക്ക് ശരിയായ ബോധവൽക്കരണം നടത്താനും അനാവശ്യ ഭീതിയിൽ നിന്ന് ജനങ്ങളെ മാറ്റിനിർത്താനും മലയാളം മിഷൻ കോഡിനേറ്റർ ബിലു. സി. നാരായണൻ വിവിധ സംഘടനാ നേതാക്കളോട് അഭ്യർത്ഥിച്ചു കൊണ്ട് വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയായിരുന്നു..
പിന്നീട് Break the chain ക്യാമ്പയിൻ എല്ലാ സംഘടനകളുടെയും സഹായത്തോടെ ഫലപ്രദമായ രീതിയിൽ ജനങ്ങളുടെ ഇടയിലേക്ക് കൊണ്ട് വരാനും ,ബോധവൽക്കരിക്കാനും പറ്റി…
തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധയിടങ്ങളിൽ അകപ്പെട്ട ആളുകൾക്ക് ശരിയായ നിർദേശം കൊടുക്കാനും അവരോട് എന്ത് ചെയ്യണമെന്ന വ്യക്തമായ ഗൈഡ് ലൈൻസ് നൽകി പ്രധാനമന്ത്രിയുടെ Stay Home ക്യാമ്പയിൻ നിർബന്ധപൂർവ്വം നടത്തിക്കാനും Covid 19 Help desk ലെ സംഘടനാ പ്രവർത്തകരുടെ സഹായത്തോടെ മലയാളം മിഷന് സാധിച്ചു…
ഭക്ഷണലഭ്യതയില്ലാതെ ഒറ്റപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കാൻ Help desk ലുള്ള എല്ലാ സംഘടനകളും ഒരുപോലെ പ്രയത്നിച്ചു.. അതിനെ തുടർന്നാണ് Break the chain -Break the Hunger ക്യാമ്പയിന് തുടക്കം മലയാളം മിഷൻ തുടക്കം കുറിച്ചത്.. ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഭക്ഷണ ദൗർലഭ്യം വന്നേക്കാവുന്ന സാധ്യത മുൻകൂട്ടി കാണുകയും പറ്റാവുന്ന തരത്തിൽ അരിയും ധാന്യങ്ങളും അടങ്ങിയ കിറ്റുകൾ തയാറാക്കി വെക്കാനും സംഘടകൾക്ക് നിർദ്ദേശം കൊടുത്തു… മലയാളം മിഷൻ സ്വന്തം കിറ്റ് വിതരണത്തിന് Break the Hunger എന്ന് പേരുമിട്ടു…ക്യാമ്പയിന്റെ ഭാഗമായി മുന്നൂറോളം കിറ്റുകൾ വിതരണം ചെയ്തു… ഇതിൽ പ്രചോദനം ഉൾക്കൊണ്ട് എല്ലാ സംഘടനകളും അവരുടെ ഭാഗം ഭംഗിയായി നിർവ്വഹിച്ചപ്പോൾ ഭക്ഷണമില്ലാതെ വലയുന്ന മഹാനഗരയിലെ കുടുംബങ്ങൾക്ക് വളരെ വലിയ ആശ്വാസമായി,.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ചികിൽസ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ,ബന്ധപ്പെട്ട മേഖലയിലുള്ളവർ നല്ല രീതിയിൽ കോഡിനേഷൻ ചെയ്തപ്പോൾ വളരെ ഫലപ്രദമായി..
ബാംഗ്ലൂരിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മലയാളം മിഷൻ ഗവ: കോഡിനേറ്റർ ബിലു .സി.നാരായണനാണ് സഹായത്തിന് മലയാളം മിഷൻ കർണ്ണാടക ഘടകം പ്രസിഡന്റ് ദാമോദരൻ മാഷും സെക്രട്ടറി ടോമി മാഷും ഉണ്ടായിരുന്നു.. Help desk ലേക്ക് വരുന്ന കോളുകളെ നിയന്ത്രിച്ചതും ഉടനെ ബന്ധപെട്ടവരിലേക്ക് എത്തിച്ച് അടിയന്തിര സഹായം ആളുകൾക്ക് ലഭ്യമാക്കിയതും ഓർഗനൈസിംഗ് സെക്രട്ടറി ജയ്സൺ ലൂക്കോസും മേഖല കോഡിനേറ്റർ ജോമോനും ചേർന്നാണ്..
കർണ്ണാടക ഘടകം രൂപീകരിച്ച ഈ മാതൃക ഡയറക്ടർ സുജ സൂസൻ ജോർജ് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാതൃകയാക്കാനായി നിർദ്ദേശം കൊടുത്തു…”
ഹെൽപ്പ് ഡെസ്ക് നമ്പർ: 8884840022, 9535201630
http://bangalorevartha.in/archives/46232
http://bangalorevartha.in/archives/46686
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.