റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും

റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും. തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ഇത്തവണ ആര്‍ബിഐ നിരക്ക് വര്‍ധന കാല്‍ ശതമാനത്തില്‍ ഒതുക്കിയേക്കും.

തിങ്കളാഴ്ച ആരംഭിച്ച ആര്‍ബിഐയുടെ പണനയ സമതിയോഗം ഇന്ന് അവസാനിക്കും. തുടര്‍ന്നാണ് നിരക്ക് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുക. മൂന്നു തവണയായി 0.50 ശതമാനം വീതം നിരക്കുയര്‍ത്തിയേശേഷം ഡിസംബറിലെ വര്‍ധന 35 ബേസിസ് പോയിന്റായി ആര്‍ബിഐ കുറച്ചിരുന്നു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

കഴിഞ്ഞ മെയ് മാസത്തിനുശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 2.25 ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചത്. അടുത്ത മാസങ്ങളില്‍കൂടി പണപ്പെരുപ്പം കുറയുന്നതോടെ നിരക്ക് സ്ഥിരതയാര്‍ജിക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts