ബെംഗളുരു : കൂടുതല്‍ കോവിഡ് രോഗബാധകള്‍ കണ്ടെത്തിയ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള ഇടങ്ങളിൽ കർണാടക സർക്കാർ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു.
ഇളവുകൾ ഇന്നു മുതൽ നിലവിൽ വന്നു.
ഒരു മാസമായി നിലച്ച വ്യവസായ-വാണിജ്യ പ്രവർത്തനങ്ങള്‍ക്ക് പുനര്‍ ജീവന്‍ ഇതില്‍ നിന്ന് ലഭിക്കും എന്ന് കരുതുന്നു.
കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ടാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്.
ഇന്ന് മുതല്‍ പ്രവര്‍ത്തനാനുമതി ലഭിച്ച മേഖലകള്‍ ഇവയാണ്
- ഐടി, ബിടി കമ്പനികൾക്ക് അത്യാവശ്യ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.
ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം തുടരണം. - നമ്മ മെട്രോ നിർമാണ സൈറ്റുകളിലുള്ള തൊഴിലാളികളെ കൊണ്ടു ജോലി ചെയ്യിക്കാം. പുറത്തു നിന്നു തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല.
- കോർപറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും പുറത്തുള്ള ഗ്രാമീണ മേഖലയിലെ ഭക്ഷ്യനിർമാണ, പാക്കേജിങ് യൂണിറ്റുകൾക്കും ഖനികൾക്കും പ്രവർത്തനാനുമതി.ഈ മേഖലയിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഹാംസ്റ്റേകൾ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
- ട്രക്ക് വർക് ഷോപ്പുകൾ,കുറിയർ സവനം,മരപ്പണിക്കാർ,പ്ലംബര്‍, ഇലട്രിഷ്യൻ, കേബിൾ – ഡിടിഎച്ച് ഓപ്പറേറ്റർമാർ, കംപ്യൂട്ടർ റിപ്പയർ, ഭക്ഷ്യ,അവശ്യസാധന ഓൺലൈൻ ഡെലിവറി.
- ഗ്രാമീണ മേഖലയിലെ ചെറുകിട – ഇടത്തരം വ്യാവസായിക പദ്ധതികൾ, കെട്ടിട, റോഡ്,ജലസേചന പദ്ധതി നിർമാണം.കൃഷി, മത്സ്യബന്ധനം
- എമർജൻസി പാസ് നൽകിയിട്ടുള്ള വാഹനങ്ങൾ അനുവദിക്കും.
മേയ് 3 വരെ പ്രവര്‍ത്തന വിലക്ക് തുടരുന്ന മേഖലകള്‍ ഇവയാണ്
- മദ്യം, പുകയില വിൽപ്ന, മതപരമായ ചടങ്ങുകൾ, മാളുകള്‍, സിനിമാ തിയറ്ററുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആരാധനാലയങ്ങൾ.
- മെഡിക്കൽ അത്യാവശ്യങ്ങൾക്ക് ഒഴികെ സംസ്ഥാനാന്തർ, ജില്ലകള്‍ക്കിടയില്‍ ഉള്ള യാത്രയും മേയ് 3 വരെ അനുവദിക്കില്ല.
- ബസ് സർവീസുകൾ,നമ്മ മെട്രോ, ഓട്ടോറിക്ഷ, ടാക്സികള്‍, ട്രെയിനുകൾ, വിമാനം എന്നിങ്ങനെ പൊതുഗതാഗത സംവിധാനം.