ബെംഗളുരു : കർണാടക സർക്കാരിന്റെ ടെലിമെഡിസിൻ ഹെൽപ്പ് ലൈൻ “ആപ്തമിത്ര’യ്ക്ക് തുടക്കമായി.
കോവിഡ് ലക്ഷണമുള്ളവർക്കുള്ള സംശയ നിവാരണത്തിനും ചികിത്സാ ഉപദേശത്തിനുമായി ടോൾഫ്രീ നമ്പറും
മൊബൈൽ ആപ്പുമാണ് മുഖ്യമന്ത്രി യെഡിയൂരപ്പ ഉദ്ഘാടനം ചെയ്തത്.
രാവിലെ 8 മുതൽ രാത്രി 8 വരെ വിളിക്കാം. ബെംഗളുരുവിൽ 4,മൈസൂരുവിലും മംഗളൂരുവിലെ ബന്ത്വാളിലും ഓരോ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് ഹെൽപ്ഡെസ്ക് സജ്ജീകരിച്ചിരിക്കുന്നത്.
എംബിബിഎസ് ആയുഷ് ഡോക്ടർമാർ
ക്കു പുറമേ നഴ്സസിങ്, ഫാർമ അവസാന വർഷ വിദ്യാർഥികൾ ഉൾപ്പെടെ 300പേരെയാണ് ടെലിമെഡിസിൻ സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്.ഹെൽപ് ലൈൻ – 14410.ആപ്: ആപ്തമിത്ര.