പ്രധാനമന്ത്രിയുടെ നാലു വർഷത്തെ വിദേശയാത്രാ ചെലവ് 1484 കോടി രൂപ!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയുടെ ചിലവ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. 2015 മുതല്‍ 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് 1484 കോടി രൂപയാണ് പ്രധാനമന്ത്രി ചിലവാക്കിയത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കും ഹോട്ട്‌ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയതിനും ചിലവായ തുകയാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണിയ്ക്കും പരിപാലനത്തിനുമായി 1088.42 കോടിയാണ് ചിലവായത്. 2014 ജൂണ്‍ 15നും 2018 ജൂണ്‍ 10നും ഇടയിലുള്ള കാലയളവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപ ചിലവാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഹോട്ട്‌ലൈന്‍ സംവിധാനമേര്‍പ്പെടുത്തിയതിന് 9.12 കോടി ചിലവായി.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

2016-16 കാലഘട്ടത്തിലാണ് പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ അതായത് 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. 2017-18ല്‍ 19 ഉം 2016-17 ല്‍ 18 ഉം സന്ദര്‍ശിച്ചു. 2014-15 ല്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.2018ല്‍ പത്ത് രാജ്യങ്ങളില്‍ സന്ദര്‍ശന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts