കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ രണ്ടാം ഘട്ട സഹായ വിതരണം നടത്തി.

ബെംഗളൂരു : ലോക്ക് ഡൗൺ കാരണം ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത്  കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു. കസ്തൂരി നഗർ പ്രദേശത്തു താമസിക്കുന്ന തൊഴിലാളികള്‍ക്കു കേരളാ എൻജിനിയേർസ് അസോസിയേഷൻന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായാണ് കിറ്റുകൾ വിതരണം ചെയ്തത്. സംഘടനയുടെ ജനറൽ സെക്രട്ടറി അർജ്ജുൻ സുന്ദരേശൻ മാനേജിങ് കമ്മിറ്റി മെമ്പർ ഗ്രൂപ്പ് ക്യാപ്റ്റൻ ബാബു ജോസഫ്(റിട്ട) എന്നിവർ നേതൃത്വം നൽകി.

Read More

2 മരണം;കര്‍ണാടകയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ ചെറിയ ആശ്വാസം നല്‍കുന്നതാണ്,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെ യുള്ള പുതിയ രോഗികളുടെ എണ്ണം 6 മാത്രം. ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയിരുന്നു ,മുന്‍പത്തെ ദിവസം 44 ഉം അതിനു മുന്‍പ് 36 ഉം ആയിരുന്നു. ആകെ രോഗം കണ്ടെത്തിയവരുടെ എണ്ണം 390 ആയി ,16  പേര്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചു,111  പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.…

Read More

കന്നഡ നാട്ടിൽ ഒരു കണ്ണടക്കാലം, 7 മണിക്ക്.

ബെംഗളൂരു :കേരള സമാജം സംഘടിപ്പിക്കുന്ന”കന്നഡ നാട്ടിൽ ഒരു കണ്ണടക്കാലം” മുരുകൻ കാട്ടാക്കടയോടൊപ്പം ഈ പ്രോഗ്രാമിൽ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.. zoom അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ ഡൗൺ ലോഡ് ചെയ്തശേഷം താഴെ കാണുന്ന ലിങ്കിൽ 19/4/2020 ഞായറാഴ്ച വൈകിട്ട് കൃത്യം 7മണിക്ക് കണക്ട് ചെയ്യുക. https://zoom.us/j/95892967683?pwd=VFhlRlFIeW82Y1ZlSW9VSXdReFV6QT09 Meeting ID: 958 9296 7683 Password: 015059

Read More

ബി.എം.എഫിൻ്റെ”ചാറ്റ് വിത്ത് എ സ്റ്റാറി”ൽ ഇന്നത്തെ അതിഥി സിനിമാ താരം മിഥുൻ…

ബെംഗളൂരു : കോവിഡ് 19 കരുതലിന്റെ ഈ ലോക് ഡൗൺ നാളുകളിൽ മലയാളികളുടെ മനസ്സിൽ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കുളിർമഴ പെയ്യിച്ച് ബാംഗ്ലൂർ മലയാളി ഫ്രണ്ട്സിൻ്റെ “ചാറ്റ് വിത്ത് എ സ്റ്റാർ” ഫേസ്ബുക്ക് ലൈവ് പ്രോഗ്രാം തരംഗമാവുന്നു. ഈ കൊറോണ കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ വീടുകളിൽ ഇരിക്കുന്നവർക്ക് വിരസതയും ഏകാന്തതയും അനുഭവപ്പെടുന്നതിനിടയിൽ കുറച്ചു നല്ല നിമിഷങ്ങൾ ആണ് ഫേസ്ബുക്ക് ലൈവ് ഷോയിലൂടെ ബിഎംഫ് പകർന്നു നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രശസ്ത സിനിമാതാരം രാജാ സാഹിബ്, പ്രശസ്ത ഗായിക അഞ്ജു ജോസഫ് എന്നിവർ ബെംഗളൂരു മലയാളികളെ സന്തോഷിപ്പിക്കാൻ ബിഎംഎഫ്…

Read More

കൊച്ചുമകൻ്റെ വിവാഹച്ചടങ്ങ് വിവാദം;ദേവഗൗഡക്ക് പിൻതുണയുമായി മുഖ്യമന്ത്രി.

ബെംഗളൂരു : മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ പങ്കെടുത്തവർ അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തില്ലെന്ന ആരോപണത്തിൽ ഗൗഡ കുടുംബത്തിനു പിന്തുണയുമായി മുഖ്യമന്ത്രി യെഡിയുരപ്പ. വലിയ കുടുംബമായിട്ടും താര പകിട്ടില്ലാതെ, ലളിതമായാണ് വിവാഹം നടത്തിയത്. അതിനാൽവിഷയം കൂടുതൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് യെഡിയൂരപ്പ പറഞ്ഞു. ജനതാദൾ (എസ്) യുവജന വിഭാഗം അധ്യക്ഷൻ കൂടിയായ നിഖിലും കോൺഗ്രസ് നേതാവ് എം. കൃഷ്ണപ്പയുടെ അനന്തരവൻ മഞ്ചുവിന്റെ മകൾ രേവതിയും ബിഡദിയിലെ ഫാം ഹൗസിലാണ് വിവാഹിതരായത്. നിഖിലിന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ ദേവെഗൗഡ ഉൾപ്പെടെ…

Read More

ഹോട്ട്സ്പോട്ടുകളിൽ കടകൾ തുറക്കുന്ന സമയത്തിൽ മാറ്റം വരുത്തി.

ബെംഗളൂരു : ബെംഗളൂരുവിലെ ഹോട്ട്സ്പോട്ട് കേന്ദ്രങ്ങളിൽ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം നിലവിൽ വരും. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രമേ ഇവിടെ സൂപ്പർമാർക്കറ്റുകൾ പച്ചക്കറി പാൽ എന്നിവയെ പ്രവർത്തനാനുമതി. മെഡിക്കൽ സ്റ്റോറുകൾക്ക് രാത്രിവരെ പ്രവർത്തിക്കാം. കൂടുതൽപേർ റോഡിൽ ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിന് ഭാഗമായാണ് നടപടി. നേരത്തെ പച്ചക്കറി സൂപ്പർമാർക്കറ്റുകൾ രാത്രി 9 വരെ പ്രവർത്തിക്കാനുള്ള സമയം അനുവദിച്ചിരുന്നു. 20നു ശേഷം വരുന്ന മാറ്റങ്ങൾ ഇവയാണ്. കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം സംസ്ഥാനാന്തര യാത്രയ്ക്കുള്ള വിലക്ക് മേയ് 3 വരെ തുടരും. ജില്ല കടന്നുള്ള…

Read More

ആശ്വാസം…കര്‍ണാടകയില്‍ രോഗികളുടെ വര്‍ധനയില്‍ വന്‍ കുറവ്…

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ ചെറിയ ആശ്വാസം നല്‍കുന്നതാണ്,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണി വരെ യുള്ള പുതിയ രോഗികളുടെ എണ്ണം 4 മാത്രം. ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയിരുന്നു ,മുന്‍പത്തെ ദിവസം 44 ഉം അതിനു മുന്‍പ് 36 ഉം ആയിരുന്നു.ഇന്ന് വൈകുന്നേരം 5 മണിക്ക് ഒരു ബുള്ളറ്റിന്‍ കൂടി പുറത്തിറങ്ങും. ആകെ രോഗം കണ്ടെത്തിയവരുടെ എണ്ണം 388 ആയി ,14 പേര്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചു,105പേര്‍…

Read More

സന്നദ്ധത അറിയിച്ച് ഹോപ്പ് റീഹാബ് ട്രസ്റ്റ്.

ബെംഗളൂരു : വ്യക്‌തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ എന്ന ഗാന്ധിജിയുടെ വാക്യം വിഭാവനം ചെയ്ത് നഗരത്തിൽ RGUHS BPT CONGRESS കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന HOPE REHAB TRUST തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വോളണ്ടീയർമാരെ വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് കർണാടക മുഖ്യമന്ത്രി, കർണാടക കൊറോണ നോഡൽ ഓഫീസർ,ബി.ബി.എം.പി കമ്മീഷണർ എന്നിവർക് കത്തയച്ചു. ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട എല്ലാ ചികിൽസകളും (പോസ്റ്റ് രിഹാബിലിറ്റേഷൻ അടക്കം) ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലെ കൊറോണ രോഗികൾക്ക് സൗജന്യമായി നൽകാൻ തയ്യാറാണെന്നും,കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ച്…

Read More

സീറോ ഫുഡ് വേസ്റ്റ് കാമ്പയിനുമായി കേരള സമാജം.

ബെംഗളൂരു : കോവിഡ് 19 എന്ന പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ കഴിഞ്ഞ മൂന്നു ആഴ്ച ആയി നാമെല്ലാവരും ലോക്ക് ഡൌൺ എന്ന മാർഗത്തിലൂടെ കടന്നു പോവുക ആയിരുന്നു. ഇനിയും എത്ര നാൾ ഇങ്ങനെ തുടരേണ്ടി വരും എന്നു നമ്മൾക്ക് ആർക്കും അറിയില്ല. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ലോകത്ത് ഒരു ലക്ഷത്തിൽ പരം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, 17.5ലക്ഷം ആളുകളെ രോഗം ബാധിച്ചു, കോടിക്കണക്കിനു ആളുകളുടെ തൊഴിൽ ഉപജീവന മാർഗം നിലച്ചു, വലിയ അനശ്ചിതാവസ്ഥയിലൂടെ മനുഷ്യ രാശി കടന്നു പോവുകയാണ്. അസുഖം ബാധിക്കാതെആരോഗ്യത്തോടെ നാം ഉണ്ടെങ്കിൽ…

Read More

ഒമാനിൽ മരിച്ച മലയാളിയുടെ മൃതദേഹവുമായി ഓൾ ഇന്ത്യാ കെഎംസിസി പ്രവർത്തകർ നാട്ടിലേക്ക് പുറപ്പെട്ടു…

ബെംഗളൂരു : ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട കോന്നി സ്വദേശിയുടെ മൃതദേഹവുമായ് ഓൾ ഇന്ത്യാ കെ.എം.സി.സി പ്രവർത്തകർ ബംഗളൂരുവിൽ നിന്നും റോഡ് മാർഗം നാട്ടിലേക്ക് പുറപ്പെട്ടു. മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന കോന്നി കരിക്ക് പൊയ്ക്ക മീത്തൽ രാജേന്ദ്രൻ നായരുടെയും രത്നമ്മ യുടെയും മകനായ ഭാസ്കരൻനായർ (57) കഴിഞ്ഞ ബുധനാഴ്ചയാണ് മരണപ്പെട്ടത്. മസ്കറ്റ് കെ.എം.സി.സി പ്രവർത്തകൻ ഷമീറിൻറെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുളള ഏർപ്പാട് ചെയ്തത്. എ.ഐ.കെ.എം.സി.സി പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ ഹനീഫിൻ്റെ പേരിലാണ് മൃതദേഹം അയച്ചത്. ശനിയാഴ്ച വൈകുന്നേരം ഖത്തർ എയർവെയ്സ്…

Read More
Click Here to Follow Us