ബെംഗളൂരു : സാമൂഹിക അകലം പാലിക്കാ ആഹ്വാനവുമായി അധികാരികൾ കഷ്ടപ്പെടുകയും ലോക്ക് ഡൗൺ വരെ പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും ചിലർക്ക് ഇതെല്ലാം തമാശയാണ്.
തൻ്റെ പിതാവ് മരിച്ചു പോയി എന്ന് കള്ളം പറഞ്ഞ് ആന്ധ്രയിൽ നിന്ന് നഗരത്തിലേക്ക് വരാൻ ശ്രമിച്ച് യുവാവിന് സംഭവിച്ചത് എന്താണ് എന്ന് നോക്കൂ..
കെട്ടിട നിർമാണ തൊഴിലാളിയായ 26കാരൻ ഈ മാസം ഏഴിനാണ് ആന്ധ്രയിലെ ഹിന്ദ്പൂരിൽ നിന്നു പുറപ്പെട്ടത്.
ചെക്പോസ്റ്റിൽ തടഞ്ഞ പൊലീസിനോട്. അർബുദത്തതുടർന്നു പിതാവ് മരിച്ചെന്ന് പറഞ്ഞു.
ബെംഗളൂരുവിലെത്തിയ ശേഷം പിതാവിനെ പ്രമേഹ പരിശാധനയ്ക്കായി ആശുപ്രതിയിൽ എത്തിച്ചപ്പോൾ യുവാവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
തുടർന്നു സാംപിളുകൾ പരിശാധനയ്ക്ക് അയച്ചു. ചൊവ്വാഴ്ച ചിയാണ് രോഗം സ്ഥിരീകരിച്ചത്.
രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടതിനാലാണ്
യുവാവിന്റെ പിതാവിനെയും
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇയാൾ വസിക്കുന്ന ഹളഗെവദരഹള്ളിയിൽ നിരീക്ഷണം
ഊർജിതമാക്കിയ ആരോഗ്യവകുപ്പ്, യുവാവിന്റെ പിതാവിനെയും
ആശുപ്രതിയിൽ ക്വാറന്റിനിലാക്കി.