ബെംഗളൂരു : 24 മണിക്കൂറിനിടയില്‍ കര്‍ണാടകയിലെ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന,ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റില്‍ പ്രകാരം ഇന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36 പുതിയ കോവിഡ്-19 കേസുകള്‍ ഉ സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 315 ആയി,ഇതുവരെ 13 പേര്‍ മരിച്ചു ,82 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 220 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 36 കേസുകളില്‍ 17 പേര്‍ ബെലഗാവിയില്‍ നിന്നാണ്,5 പേര്‍ വിജയപുരയില്‍ നിന്നും 5…
Read MoreDay: 16 April 2020
ലോക്ക് ഡൌണിനെ തുടർന്ന് പലതരം ബുദ്ധിമുട്ടുകൾ നേരിടുന്ന മലയാളികൾക്ക് അടിയന്തര സഹായങ്ങൾക്കായി ബന്ധപ്പെടാൻ നോർക്ക ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
ബെംഗളൂരു:ലോക്ക് ഡൌണിനെ തുടർന്ന് പലതരം ബുദ്ധിമുട്ടുകൾ നേരിടുന്ന മലയാളികൾക്ക് അടിയന്തര സഹായങ്ങൾക്കായി ബന്ധപ്പെടാൻ നോർക്ക ബെംഗളൂരു,മൈസൂരു, കലബുറഗി, ,ബെള്ളാരി,മംഗളൂരു,ഹോസപെട്ട് എന്നീ സ്ഥലങ്ങളിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ലോക് ഡൌണിൽ കർണാടകയിൽ കുടുങ്ങിയപ്പോയവർക്കും അത്യാവശ്യകാര്യങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. ബെംഗളൂരു: എ. ഗോപിനാഥ് (9448385954) , റജികുമാര്‍ (9845222688) , എം. കെ നൗഷാദ് (9845251255) കെ പി ശശിധരൻ (9449810441),സി പി രാധാകൃഷ്ണൻ (9844003021) ഫാ. ജോമോൻ കോലഞ്ചേരി (94483 04299) ടി.സി .സിറാജുദ്ദിൻ (9845351854),ജയ്‌ജോ ജോസഫ് (9845015527), ടോമി ആലുങ്കൽ (9739200919),രാമചന്ദ്രൻ പാലേരി (9449653222) വിഷ്ണു മംഗലം കുമാർ (9739177560),ബിനു ദിവാകരൻ (9845800004),പി. കെ സുധീഷ് (9845439090) സതീഷ് തോട്ടശ്ശേരി (9845185326),ആർ വിജയൻ…
Read Moreതിരിച്ചു പോകണമെന്ന ആവശ്യം ശക്തമാക്കി അന്യസംസ്ഥാന തൊഴിലാളികള്‍;പൊതു ജനങ്ങളുടെ നിര്‍ദേശം തേടി പൊലീസ് കമ്മിഷണർ.
ബെംഗളുരു : നഗരത്തിലെ താൽക്കാലിക ക്യാംപുകളിൽ കഴിയുന്ന ഇതരദേശത്തൊഴിലാളികൾ നാട്ടിലേക്കു പോകണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെ, ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് പൊതുജനങ്ങളോടു നിർദേശം തേടി സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദൂര ജില്ലകളിൽ നിന്നുമുള്ള ലക്ഷക്കണക്കിനു തൊഴിലാളികളാണ് ക്യാംപുകളിൽ കഴിയുന്ന ത്. ലോക്ഡൗൺ നീട്ടിക്കൊണ്ടുള്ള കേന്ദ്ര നിർദേശം വന്നതോടെ സ്വദേശങ്ങളിലേക്കു പോകണമെന്ന ആവശ്യവുമായി ഇതിൽ ഭൂരിപക്ഷവും മുന്നോട്ടുവന്നിട്ടുണ്ട്.നഗര ക്രമസമാധാനത്തിന് ഇതു വിലങ്ങാകുമോ എന്ന ആശങ്കയിലാണ്, പൊതുജനാഭിപ്രായം തേടി കമ്മിഷണർ ട്വീറ്റ് ചെയ്തത്. In view of migrants…
Read Moreമദ്യപന്മാര്‍ക്ക് ആശ്വാസമില്ല;മദ്യവിൽപന ശാലകൾ തുറക്കുന്നതുമായി ബന്ധപെട്ട തീരുമാനം 20ന് ശേഷം മാത്രം.
ബെംഗളുരു : മദ്യവിൽപന ശാലകൾ (എംആർപി ഔട്ട് ലെറ്റുകള്‍ ) സമയബന്ധിതമായി തുറക്കുന്നതു സംബന്ധിച്ച് തീരുമാനം 20നു ശേഷമെന്നു സർക്കാർ. ലോകഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി 14 വരെ മദ്യവിൽപനയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം 20 അർധരാത്രി വരെ നീട്ടുന്നതായി എക്സൈസ് വകുപ്പ് ഉത്തരവിറക്കി. ഇതു ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും. സംസ്ഥാനത്തെ ചില മേഖലകളിൽ ലോക്ക് ഡൗൺ ചട്ടങ്ങളിൽ ഇന്നു മുതൽ ഇളവു നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും 20 വരെ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണു പിൻവാങ്ങിയത്. അതേസമയം കൈകൾ ശുചീകരിക്കാനുള്ള സാനിറ്റസറുകൾ നിർമിക്കുന്ന…
Read Moreനിങ്ങളുടെ ഈ മാസത്തെ വൈദ്യുതി ബില്ലില്‍ കുറവുണ്ടോ? കാരണം ഇതാണ്.
ബെംഗളൂരു : നിങ്ങളുടെ വൈദ്യുതി ബില്ലില്‍ മുന്‍പത്തെ അപേക്ഷിച്ച് ഒരു കുറവ് കാണുന്നുണ്ടോ? ഗാർഹിക ഉപഭോക്താക്കൾക്കു കഴിഞ്ഞ 3 മാസത്തെ ബില്ലിന്റെ ശരാശരി അടിസ്ഥാനമാക്കി ഇത്തവണ വൈദ്യുതി ബിൽ കണക്കാക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് അപ്പാർട്മെന്റുകളിലും മറ്റുമെത്തി റീഡിങ് എടുക്കാൻ സാധിക്കാത്തതിനാലാണിത്. ഉപയോക്താവിന്റെ മൊബൈലിലേക്കും ഇ-മെയ്മിലേക്കുമായി ബിൽ അയച്ചു നൽകുമെന്നും വൈദ്യുതി വിതരണ് കമ്പനി ബെസ്കോം അറിയിച്ചു. ഇതു ലഭ്യമാകാത്തവർ ആ ബെസ്കോം സബ്ഡിവിഷനൽ ഓഫിസിലോ ഹെൽലൈൻ(1912) നമ്പറിലോ വിളിച്ച് ബിൽതുക എത്രയെന്ന് അറിയാനാകും. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓര്‍ഡര്‍ ഇവിടെ വായിക്കാം
Read Moreജോലി നഷ്ട്ടപ്പെടുകയോ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്യുമെന്ന ഭയം വേണ്ട;കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍;തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഹെല്പ് ഡെസ്‌ക് ഉടന്‍ നിലവില്‍ വരും.
ബെംഗളൂരു: തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ സംവിധാനങ്ങളൊരുക്കുമെന്ന് തൊഴിൽമന്ത്രി ശിവറാം ഹെബ്ബാർ. ഗ്രാമീണമേഖലകളിൽനിന്നുൾപ്പെടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയറിയിച്ച് ഒട്ടേറെപ്പേരാണ് തൊഴിൽവകുപ്പുമായി ബന്ധപ്പെടുന്നത്. ഇത്തരം ആശങ്കകൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ പിരിച്ചുവിടരുതെന്നും ശമ്പളം കുറയ്ക്കരുതെന്നും നേരത്തേയും സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, വീണ്ടും ആശങ്കളുയർന്നതോടെയാണ് തൊഴിൽവകുപ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും ജോലി നഷ്ടപ്പെടുമെന്നുമുള്ള വിവിധ ഫാക്ടറികളിലെയും കമ്പനികളിലെയും ജീവനക്കാരുടെയും ആശങ്കയ്ക്കിടെ ശക്തമായ നടപടിയാണ് കർണാടക തൊഴിൽവകുപ്പ് എടുത്തിരിക്കുന്നത്. ലോക്ഡൗണിനെത്തുടർന്ന് ഓഫീസുകളിലെത്താൻകഴിയാത്ത ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ലീവായി പരിഗണിച്ച് മുഴുവൻ ശമ്പളവും നൽകണമെന്നും തൊഴിൽ വകുപ്പ്…
Read Moreകോവിഡ് ഭയം;പരിശീലനം ലഭിച്ച ഡോക്ടർമാർ രോഗികളെ ചികിൽസിക്കാതെ മുങ്ങി.
ബെംഗളുരു : കോവിഡ് രോഗികളെ ചികിത്സിക്കാൻ ഭയന്ന്, ഉത്തര കന്നഡ കാർവാർ നാവികത്താവള ആശുപ്രതി യിലെത്തിയ 2 ഡോക്ടർമാർ മുങ്ങി. ഐഎൻഎച്ച്എസ് പതഞ്ജലി ആശുപത്രിയിലെ 6 കോവിഡ് രോഗികളെ പരിചരി ക്കാനായി, ജില്ലാ ആശുപത്രി യിൽ നിന്നു പ്രത്യേക പരിശീല നം നേടിയ ഡോക്ടർമാരാണി വർ. കാർ പാർക്ക് ചെയ്ത ശേഷം തിരിച്ചെത്താമെന്ന് അറിയിച്ചു മുങ്ങിയ ഡോക്ടർമാരുടെ മൊബൈലും തുടർന്ന് സ്വിച്ച് ഓഫ് ആയി. ഇതേത്തുടർന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ ഡോകർമാർക്ക് നോട്ടിസ് അയച്ചു. വിദേശത്തു നിന്നു മടങ്ങിയവർ ഉൾപ്പെടെയുള്ള രോഗികളെയാണ് നാവിക സേനയുടെ…
Read More