ബെംഗളൂരു:മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ സ്വിമ്മിങ് പൂളിൽ കുട്ടികൾക്കൊപ്പം സമയം ചെലവിടുന്ന് ചിത്രത്തചൊല്ലി വിവാദം.
വളരെ നാളുകൾക്കു ശേഷമാണ് മക്കൾക്കൊപ്പം നീന്താൻ ഇറങ്ങുന്നതെന്നും അകലം പാലിച്ചിട്ടുണ്ടെന്നുമുള്ള അടിക്കുറിപ്പോടെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.
When the whole world is going through a health crisis, the Corona in-charge Minister Dr. Sudhakar is behaving irresponsibly by spending time in a swimming pool.
It’s a matter of moral & ethical standards. He must resign out of his own accord & CM should sack him from the cabinet pic.twitter.com/ZQlRzMoqrb
— DK Shivakumar (@DKShivakumar) April 13, 2020
എന്നാൽ ലോകം മുഴുവൻ വലിയ പ്രതിസന്ധി നേരിടുമ്പോൾ സംസ്ഥാനത്തു കോവിഡ് ചുമതലയുള്ളഡോ.കെ.സുധാകർ നിരുത്തരവാദപരമായി പെരുമാറുകയാണെന്നു പിസിസി പ്രസിഡന്റ്ഡി.കെ.ശിവകുമാർ ആരോപിച്ചു.
ധാർമിക നിലവാരത്തിന്റെ പ്രശ്നമാണിതെന്നും മന്ത്രി രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
വിവാദ ചിത്രം സുധാകർ ട്വിറ്ററിൽ നിന്നു നീക്കം ചെയ്തു.
കർണാടകത്തിലെ കോവിഡ് ചുമതല ആദ്യം ആരോഗ്യ മന്ത്രി ശ്രീരാമുലുവിനായിരുന്നു ,പിന്നീട് ഡോക്ടർ കൂടിയായ സുധാകറിന് നൽകിയിരുന്നു. ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിയായ സുരേഷ് കുമാറിനാണ് ചുമതല.
കോൺഗ്രസിൽ നിന്ന് കൂറുമാറിയതിന് ശേഷം സ്വന്തം മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മൽസരിച്ച് ജയിച്ച് എം.എൽ.എ ആയതിന് ശേഷം മന്ത്രിയായ ആൾ ആണ് ഡോ: സുധാകർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.